റവപ്പശുക്കള്‍ക്ക് നാട്ടില്‍ വിലയും ആവശ്യക്കാരും കൂടുന്നു. ലോക്ഡൗണ്‍ മൂലം അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ഇവയുടെ വരവ് നിലച്ചിരിക്കുകയാണ്. പശുക്കള്‍ക്ക് ഇരുപത് ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിട്ടുള്ളത്.

കിട്ടുന്ന പാലിന്റെ അളവാണ് കറവപ്പശുക്കളുടെ വില നിശ്ചയിച്ചിരുന്നത്. ഒരു ലിറ്റര്‍ പാലിന് 6000 രൂപയായിരുന്നു കണക്ക്. എന്നാല്‍ ഇപ്പോള്‍ 10 ലിറ്റര്‍ പാലുള്ള പശുക്കള്‍ക്ക് ഇപ്പോള്‍ 80,000 രൂപ വരെ ലഭിക്കുന്നുണ്ട്.

നാട്ടിന്‍പുറത്തുനിന്ന് പറഞ്ഞ വിലയ്ക്ക് മാടിനെ വാങ്ങി അധിക വിലയ്ക്ക് കച്ചവടം നടത്തുന്നവരാണ് ഭൂരിഭാഗം ഇടനിലക്കാരും. കറവ വറ്റിയവയെ വാങ്ങി കശാപ്പ് ആവശ്യത്തിനായി കൊണ്ടുപോകുന്നതും വില കൂടാന്‍ കാരണമായി.

300 രൂപയുണ്ടായിരുന്ന മാട്ടിറച്ചിക്ക് 400 രൂപ വരെ വില കയറിയതും പശുക്കള്‍ക്ക് വില കയറാന്‍ കാരണമായി. ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങാന്‍ കഴിയാത്തതുകൊണ്ട് പാല്‍ വില്‍പ്പനകേന്ദ്രങ്ങളില്‍ പാലിന്റെ അളവ് കുറഞ്ഞതായി തയ്യൂര്‍ ക്ഷീരോത്പാദകസംഘം പ്രസിഡന്റ് കളത്തില്‍ പത്മനാഭന്‍ പറഞ്ഞു.

കാലിത്തീറ്റയ്ക്ക് വില കൂടിയതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഒരു കിലോ ബി.ഡി.എസ്. ആട്ട 17 രൂപയ്ക്ക് ലഭിക്കുമ്പോള്‍ ഒരു കിലോ ഗോതമ്പ് തവിടിന് 25 രൂപയാണ് ഈടാക്കുന്നത്.

Content Highlights: Animal Husbandry, Cows price and demand are rising