പാല് എന്ന് കേട്ടാല്‍ അമൂല്‍ എന്ന് ഉരുവിടുന്ന കാലത്ത് ഒട്ടകപ്പാല് പരീക്ഷണാര്‍ത്ഥം വിപണിയിലിറക്കുകയാണ് അമൂല്‍. ഒട്ടകപ്പാല് ചോക്ക്ലേറ്റ് നേരത്തെ തന്നെ ഹിറ്റാക്കിയ അമൂല്‍ പാല് വിപണനം കച്ച് കേന്ദ്രീകരിച്ചാണ് നടത്തുന്നത്.
മൂന്ന് മാസം മുമ്പ് പ്രധാനമന്ത്രി ആനന്ദില്‍ വെച്ച് നടന്ന പൊതു പരിപാടിയില്‍ 'എന്ത് കൊണ്ട് ഒട്ടകപാല് വിപണിയിലിറക്കി കൂടാ' എന്ന ചോദ്യമാണ് അധികൃതരെ ഈ ഉദ്യമത്തിലേക്കിറങ്ങാന് പ്രേരിപ്പിച്ചത്.
പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ പോലെ ഔഷധമാണ് ഒട്ടകപ്പാല് . 500 മില്ലി പാല് 50 രൂപക്കാണ് അമൂല്‍ വിപണനം ചെയ്യുന്നത്.
യു.എ. ഇ യില്‍ ഐസ്ക്രീം ഹിറ്റായിരിക്കുകയാണ്. വളരെ വ്യത്യസ്തമായ രീതിയില്‍ വേറിട്ട രുചിയിലാണ് ഐസ്ക്രീമുകള്‍ ഉണ്ടാക്കുന്നത്. പശുവിന് പാലിനേക്കാള്‍ ഉപ്പുരസം കൂടുതലുള്ള ഒട്ടകപ്പാല് അറബികളുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ഒട്ടകപ്പാലിന് മറ്റുപാലുകളെ അപേക്ഷിച്ച് ധാരാളം ഗുണങ്ങള്‍ ഉണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അല്‍ ഐന്‍ ഡയറി ഒട്ടകപ്പാലുപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കായി വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
ആരോഗ്യ പോഷക ഗുണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിപണിയില്‍ വരുമ്പോള്‍ കര്‍ഷകര്‍ക്ക് വരുമാനവും പരോക്ഷമായും പ്രത്യക്ഷമായും അനേകം തൊഴില്‍ അവസരങ്ങളുമാണ് ഉണ്ടാകുന്നത്.
തയ്യാറാക്കിയത്: സി.ഡി സുനീഷ്
Content highlights: Agriculture,Animal husbandry, Camel