തൃശൂര്‍: കുട്ടനെല്ലൂര്‍ സ്വദേശിയായ ശിവന് തത്തകളും പക്ഷികളും എന്നും ഹരമാണ്. അടയ്ക്കാക്കിളികള്‍ മുതല്‍ മക്കാവു തത്തകള്‍ വരെ ശിവന്റെ പക്ഷിശേഖരത്തിലുണ്ട്. 

Mathrubhumi News Video

birdവിദേശികളും സ്വദേശികളുമായി നൂറു കണക്കിന് പക്ഷികളാണ് ഇവിടെയുള്ളത്. ബംഗളുരു, മദ്രാസ്, ഹൈദരാബാദ്,പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന പക്ഷികളെ കൊണ്ടുവന്നിട്ടുള്ളത്. 

അടയ്ക്കാക്കിളികളും ഈ പക്ഷിപ്രേമിയുടെ ശേഖരത്തിലുണ്ട്. ലാഭത്തിനുവേണ്ടി ചെയ്യുന്ന പ്രവൃത്തിയല്ല ഇത്. 

പക്ഷികള്‍ക്ക് ഭക്ഷണം കൃത്യമായി നല്‍കണമെന്ന ശിവനും ഭാര്യയ്ക്കും നിര്‍ബന്ധമാണ്. അവര്‍ പുലര്‍ച്ചെ ആറു മണിക്ക് ഉണര്‍ന്ന് അരുമപക്ഷികളെ പരിചരിക്കും. ആപ്പിളും പച്ചക്കറികളുമാണ് പ്രധാന വിഭവങ്ങള്‍.bird

കൃത്യസമയത്ത് ഭക്ഷണം കൊടുത്തില്ലെങ്കില്‍ ബഹളം കൂട്ടി പ്രശ്‌നമാക്കുന്നവരാണ് ശിവന്റെ പക്ഷി സുഹൃത്തുക്കള്‍. ഇടനേരങ്ങളില്‍ ചോളവും സൂര്യകാന്തിയുമാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്.

എവിടെപ്പോകുമ്പോളും തന്റെ ശേഖരത്തിലേക്ക് വ്യത്യസ്തരായ അതിഥികളെത്തേടിയാണ് ശിവന്റെ നടപ്പ്.പക്ഷികളെ സംരക്ഷിക്കാന്‍ ശിവന്റെ കൂടെ ഭാര്യയുമുണ്ട്.