കന്നുകാലികള്‍ക്ക് ഹാനികരമായ വിഷച്ചെടികള്‍ പലതുണ്ട്.റബ്ബര്‍, മരച്ചീനി, ബദാം, ഡൈഫെന്‍, ബാക്കിയ (അലങ്കാരച്ചെടി), അരളി, ചേലമരം, കൊങ്ങിണിച്ചെടി, ആനത്തൊട്ടാവാടി എന്നിവയുടെ ഇലകള്‍ വിഷകരമാണ്. കൂടാതെ ആവണക്ക്, എരുക്ക്, ഉമ്മം, ഓക്ക്, കാഞ്ഞിരം എന്നിവയും വിഷച്ചെടികള്‍ തന്നെ. ഓരോയിനം വിഷച്ചെടി മൂലമുണ്ടാകുന്ന ലക്ഷണങ്ങളും ചികിത്സയും വ്യത്യസ്തമാണ്.

കേരളത്തില്‍ തഴച്ചുവളരുന്ന ഒരിനം കുറ്റിച്ചെടിയാണ് ആനത്തൊടാവാടി. ആട്, പശു എന്നിവയ്ക്കാണ് ഇതില്‍ നിന്ന് വിഷബാധ കൂടുതല്‍ ഏല്‍ക്കുന്നത്.

മൂത്രം കുറവ്, മഞ്ഞപ്പിത്തം, ശോധന കുറവ് എന്നിവയാണ് ലക്ഷണങ്ങള്‍. സൈനോജിനിക് ഗ്ലൈക്കോസൈഡ്, എന്ന വിഷവസ്തു അടങ്ങിയിട്ടുള്ളവയാണ് മരച്ചീനി. റബ്ബര്‍, ബദാം എന്നിവയുടെ ഇലകള്‍ തിന്നാല്‍ പെട്ടെന്ന് മരണം സംഭവിക്കും.

അസ്വസ്ഥത, ആയാസകരമായ പെട്ടെന്നുള്ള ശ്വസനം, ഇടറിയ നടത്തം, ഉമിനീരൊഴുക്ക്, കണ്ണീര്‍ ഒഴുകല്‍, കൃഷ്ണമണിയിലെ ദ്വാരത്തിലുള്ള വ്യത്യാസം, വയറിളക്കം, ചുവന്ന കണ്‍തടം എന്നിവയാണ് ലക്ഷണങ്ങള്‍.

വെള്ള, മഞ്ഞ, വയലറ്റ്, ചുവപ്പ് എന്നീ നിറത്തിലുള്ള മനോഹരമായ കൊങ്ങിണിച്ചെടികള്‍ നമ്മുടെ നാട്ടില്‍ സുലഭമായി കണ്ടുവരുന്നു. ഇവ മൂലമുള്ള വിഷബാധയും വിരളമല്ല. പ്രകാശത്തോട് ഭയം, ചൊറിച്ചില്‍. ശരീരത്തില്‍ ചുവന്നതും തടിച്ചതുമായ പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

കരള്‍ രോഗം വരാനും സാദ്ധ്യതയുണ്ട്. കാഞ്ഞിരത്തിന്റെ വിത്ത്, ഇല എന്നിവ വിഷബാധയുണ്ടാക്കുന്നതാണ്. അസ്വസ്ഥത, ആകാംക്ഷ, പേശികളുടെ കോച്ചിവലിക്കല്‍, ശ്വാസതടസം എന്നിവയുണ്ടാകും. കന്നുകാലികള്‍ വിഷച്ചെടി കഴിച്ചാലുടന്‍ തന്നെ ഒരു മൃഗഡോക്ടറുടെ സഹായം തേടേണ്ടതാണ്.