കന്നുകാലികളില്‍ ആരോഗ്യം  കുറഞ്ഞവയിലും ഗര്‍ഭിണികളിലും  കറവപ്പശുക്കളിലും കാണുന്ന അവസ്ഥയാണ് ഞൊണ്ടുവാതം. ഇതൊരു രോഗമായി  കാണാന്‍പറ്റില്ലെങ്കിലും വൈകല്യമായി കാണാം. ഇത് സ്ഥിരമോ താത്കാലികമോ  ആയിരിക്കാം. പിന്നിലെ ഒരു കാലിലോ രണ്ടു കാലുകളിലോ ഈ മുടന്തുകാണാം. മുട്ടില്‍കാണുന്ന ലിഗ്മെന്റ് സ്ഥാനംതെറ്റുന്നതുകൊണ്ടാണ് ഇതുസംഭവിക്കുന്നത്.

ലക്ഷണങ്ങള്‍: പശുകിടന്ന് എഴുന്നേല്‍ക്കുമ്പോള്‍ നടക്കാന്‍  പ്രായാസപ്പെടും. കാലുവലിച്ച് നടക്കും. ചിലപ്പോള്‍ കുറേ നടന്നുകഴിയുമ്പോള്‍ ശരിയായ അവസ്ഥയിലാകും. 

പ്രതിവിധി: മുട്ടില്‍ ടിഞ്ചര്‍ അയഡിന്‍ 2.5 ശതമാനം എട്ടുമില്ലിലിറ്റര്‍ കുത്തിവെക്കുക. ഒരു വെറ്ററിനറി ഡോക്ടര്‍വേണം ഇതുചെയ്യാന്‍. സാധാരണയായി 6-9 വയസ്സിലും 3-4 തവണ പ്രസവിച്ച പശുക്കളിലും 6-7 മാസം ഗര്‍ഭിണികളിലും കൂടുതല്‍ കണ്ടുവരുന്ന അവസ്ഥയാണിത്. 

ചികിത്സ: ഫലപ്രദമായ ചികിത്സ ശാസ്ത്രക്രിയയാണ്. സ്ഥാനംതെറ്റിയ മുട്ടിലെ ലിഗ്മെന്റ് മുറിക്കുകയാണ് ചെയ്യുക. കാല്‍മുട്ടിലെ ചെറിയ കുഴിയില്‍  വിരല്‍കൊണ്ട് അമര്‍ത്തിനോക്കിയാല്‍ ലിഗ്മെന്റ് സ്ഥാനംമാറിയത് അനുഭവപ്പെടും.