HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

കൊളംബിയയില്‍ ജൂണ്‍ 10-ന് നടന്ന തക്കാളിയേറുല്‍സവത്തിന്റെ ദൃശ്യങ്ങള്‍ . ടൊമാറ്റിന എന്ന പേരില്‍ നടത്തപ്പെടുന്ന തക്കാളിയേറുല്‍സവത്തിന്റെ ആറാം വര്‍ഷമാണ് 2012. സ്‌പെയിനിലാണ് ടൊമാറ്റിനയുടെ തുടക്കം. പിന്നീട് കൊളംബിയയിലേക്കും ചൈനയിലേക്കും പടരുകയായിരുന്നു. ബൊഗോട്ടയില്‍ വെച്ച് നടന്ന തക്കാളിയേറില്‍ ഇരുപതിനായിരത്തിലധികം പേര്‍ പങ്കുകൊണ്ടു. തക്കാളിക്കര്‍ഷകരോടുള്ള ബഹുമാനസൂചകമായാണ് ഇങ്ങനെയൊരു മാരത്തോണേറ് ഏര്‍പ്പാടാക്കിയതെന്ന് കൊളംബിയന്‍ അധികാരികള്‍ പറയുന്നു. എല്ലാം വര്‍ഷവും ജൂണ്‍ 10-നാണ് തക്കാളിയേറുല്‍സവം കൊളംബിയയില്‍ ആഘോഷിക്കപ്പെടുന്നത്. ടണ്‍കണക്കിന് തക്കാളികള്‍ ഏറിനായി ഉപയോഗിക്കുന്നു. സ്‌പെയിനില്‍ നടന്ന ടൊമാറ്റിന ഫെസ്റ്റിന്റെ ദൃശ്യങ്ങളും കാണാം.

ഏറോടേറ്... (എ പി ഫോട്ടോ: ഫെര്‍ണാണ്ടോ വെര്‍ഗാര)


കൊളംബിയ ചുവക്കുന്നു... (എ പി ഫോട്ടോ: ഫെര്‍ണാണ്ടോ വെര്‍ഗാര)


നല്ല പഴുത്ത തക്കാളിമണമുള്ള ഓര്‍മകള്‍ . (എ പി ഫോട്ടോ: ഫെര്‍ണാണ്ടോ വെര്‍ഗാര)


ഇടതു മാറി വലത് തിരിഞ്ഞെറിയുക... (എ പി ഫോട്ടോ: ഫെര്‍ണാണ്ടോ വെര്‍ഗാര)


തക്കാളിയില്‍ മുങ്ങിത്തോര്‍ത്തി... (എ പി ഫോട്ടോ: ഫെര്‍ണാണ്ടോ വെര്‍ഗാര)


പ്ലീസ്, ഇനി ഞാന്‍ ഉറങ്ങട്ടെ... (എ പി ഫോട്ടോ: ഫെര്‍ണാണ്ടോ വെര്‍ഗാര)


ഇതാണ് തക്കാളിച്ചിരി എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്തമായ ചിരി. (എ പി ഫോട്ടോ: ഫെര്‍ണാണ്ടോ വെര്‍ഗാര)


കാലന്‍ വന്ന് തടഞ്ഞാലും തക്കാളിയെറിഞ്ഞ് തീര്‍ത്തേ ഞങ്ങള്‍ മടങ്ങിപ്പോകൂ..... ജലധാര. (എ പി ഫോട്ടോ: ഫെര്‍ണാണ്ടോ വെര്‍ഗാര)


ധൈര്യമുണ്ടേല്‍ തിരിച്ചെറിയെടാ.. (എ പി ഫോട്ടോ: ഫെര്‍ണാണ്ടോ വെര്‍ഗാര)


കറുത്ത ഗ്ലാസിട്ടും കാണുന്നതെല്ലാം ചോന്നിട്ട്... (എ പി ഫോട്ടോ: ഫെര്‍ണാണ്ടോ വെര്‍ഗാര)


തക്കാളികള്‍ പൊട്ടിപ്പോവാതെ കിടക്കുന്നതെങ്ങെനെയെന്ന് നോക്കാം... 2011-ലെ സ്‌പാനിഷ് ടൊമാറ്റിന ഉല്‍സവത്തിന്റെ ബ്രാന്റ് അംബാസിഡര്‍ ആയിരുന്ന വേദിത പ്രതാപ് സിംഗ്.


തക്കാളിക്കൈയ്യില്‍ കല്ല്യാണം കണ്ടേ.... സ്‌പാനിഷ് ടൊമാറ്റിന ഫെസ്റ്റ്.


അടുത്തയിനം തക്കാളിയഭിഷേകം... സ്‌പാനിഷ് ടൊമാറ്റിന ഫെസ്റ്റ്.


അടുത്ത് വരേണ്ടെന്നാ പറഞ്ഞേ.. തക്കാളി കൊണ്ട് അടിച്ചുവീഴ്ത്തും ഞാന്‍ ... സ്‌പാനിഷ് ടൊമാറ്റിന ഫെസ്റ്റ്.


ജുംബാ.. ജുംബാ.. ജുംബാജുംബാ... സ്‌പാനിഷ് ടൊമാറ്റിന ഫെസ്റ്റ്.


ഗേള്‍ഗോള്‍ ... ടൊമാറ്റിന ഫെസ്റ്റ്, സ്‌പെയിന്‍ .


ഒരു തക്കാളി പ്ലീസ്... ടൊമാറ്റിന ഫെസ്റ്റ്, സ്‌പെയിന്‍ .