HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

July 6, 2012

 

23 Photos

 

ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുകയും വ്യക്തി അചേഷ്ടനാവുകയും,തന്റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥക്കാണ് ഉറക്കം എന്ന് പറയുന്നത്. മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധര്‍മ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നല്‍കുന്ന ഒരു ഉപാധി എന്ന നിലക്ക് ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. ജന്തുലോകത്തിലെ സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍,മത്സ്യങ്ങള്‍ എന്നിവയെല്ലാം ഉറങ്ങാറുണ്ട്. ഉറക്കം ജന്തുക്കളില്‍ അവയുടെ നിലനില്പ്പിന്നത്യാവശ്യമായ ഒരു പ്രക്രിയയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന്റെ ആവശ്യം അപൂര്‍ണ്ണമായി മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ . കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ ആവശ്യമാണ്. സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്ന ചില ഉറക്കദൃശ്യങ്ങള്‍ .

റെയില്‍വെ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് വന്നവര്‍ പ്ലാറ്റ്‌ഫോമില്‍ അന്തിയുറങ്ങുന്നു. ചെന്നൈ.


ഇസ്രായേല്‍ പട്ടാളക്കാരികള്‍ ... വെയില്‍ ഉറക്കത്തിന്റെ ശത്രുവല്ല. (AP Photo/Oded Balilty)


ഉള്ളിച്ചാക്കുറക്കം. അലഹബാദ്. ഉള്ളിച്ചാക്കുകള്‍ക്ക് മുകളില്‍ ഉറക്കത്തില്‍ . (AP Photo/Rajesh Kumar Sing-h)


മിര്‍സാപൂരില്‍ മെയ്ദിനത്തില്‍ ഒരു തൊഴിലാളി.


അഫ്ഗാനിസ്ഥാന്‍ .മക്കളെ നിര്‍ത്തിയുറങ്ങുന്ന യാചക. കാബൂള്‍ .(AP Photo/Rahmat Gul)


ജപ്പാനിലെ പാര്‍ക്കില്‍ വിശ്രമിക്കുന്ന യുവാവ്.


സമരശേഷമുള്ള ഉറക്കം. പ്രകടനശേഷം അല്പനേരം വിശ്രമിക്കുന്ന യുവാവ്. ഈജിപ്ത്. (AP Photo/Maya Alleruzzo)


വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സുവോട്ടയിലെ ദുരിതാശ്വാസക്യാമ്പിലുറങ്ങുന്ന കുട്ടി. ആസ്സാം. (AP Photo/Anupam Nath)


രണ്ട് വയസ്സുകാരനായ ഷഹരിയാര്‍ അമീര്‍ പഴക്കച്ചവടക്കാരനായ അച്ഛന്റെ വണ്ടിയില്‍ ഉറങ്ങുന്നു. ഇസ്ലാമാബാദ്. (AP Photo/Muhammed Muheisen)


പഴയ സാധനങ്ങള്‍ ചാക്കിലാക്കിയ ശേഷം തളര്‍ന്നുവിശ്രമിക്കുന്ന കുട്ടി. ബംഗ്ലാദേശ്. (AP Photo/Saurabh Das)


ഉറക്കത്തിനിടയിലും കാശിനായി നീട്ടിയ കൈ. യാചകന്‍ . ഗ്രീസ്. (AP Photo/Petros Karadjias)


അടച്ചിട്ട കടയ്ക്ക് മുന്നില്‍ ഉറങ്ങുന്ന യുവാവ്. ന്യൂഡെല്‍ഹി.(AP Photo/Tsering Topgyal)


അമര്‍നാഥ് യാത്രയ്ക്കിടെ വിശ്രമിക്കുന്ന മൂന്ന് തീര്‍ത്ഥാടകര്‍ . (AP Photo/Channi Anand)


ഇരിന്നുറക്കം. ഈജിപ്തിലെ ഒരു കച്ചവടക്കാരി ആളുകളൊഴിഞ്ഞ നേരം ഇരിന്നുറങ്ങുന്നു. (AP Photo/Khalil Hamra)


മോഹന്‍ലാല്‍ ഇങ്ങനെയുമുറങ്ങും...


ഓഫുറക്കം. ബസ്സ്‌സ്റ്റോപ്പിലുറങ്ങുന്ന ഒരു മംഗോളിയന്‍ യുവാവ്. (AP Photo/Andy Wong)


ഈജിപ്ത്. എല്ലാം മറന്നൊരുറക്കം...(AP Photo/Manu Brabo)


ട്രക്കുറക്കം.ഒരു പാകിസ്താനി ഡ്രൈവര്‍ ട്രക്കിന് മുകളില്‍ ഉറങ്ങുന്നു. (AP Photo/Fareed Khan)


ഈജിപ്ത്. മുഹമ്മദ് മുര്‍സിയുടെ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം തളര്‍ന്നുറങ്ങുന്നവര്‍ . മുഹമ്മദ് മുര്‍സി പ്രസിഡണ്ടായെങ്കിലും ഈജിപ്ത് ഇപ്പോഴും മിലിട്ടറി ഭരണത്തിന്‍ കീഴിലാണ്. (AP Photo/Bernat Armangue)


സമരത്തിലേര്‍പ്പെട്ട ഒരു ഏയര്‍ ഇന്ത്യന്‍ പൈലറ്റ്. ന്യൂഡെല്‍ഹി.


ഹിമാചല്‍പ്രദേശിലെ കുളുവില്‍ വിശ്രമിക്കുന്ന ടൂറിസ്റ്റുകള്‍ .


സോക്കറുറക്കം. യൂറോ കപ്പില്‍ ഇംഗ്ലണ്ട്- ഇറ്റലി മല്‍സരത്തിന് ശേഷമുറങ്ങുന്ന ഇംഗ്ലണ്ട് ആരാധകന്‍ . ജൂണ്‍ 24, 2012. (AP Photo/Kirsty Wigglesworth)


സ്‌പെയിന്‍ . സാമ്പത്തികപ്രതിസന്ധി മൂലം ജോലി നഷ്ടപ്പെടുകയും ശമ്പളം കുറയ്ക്കപ്പെടലിനും വിധേയമാകേണ്ടി വന്നവര്‍ പ്രതിഷേധസമരത്തിന് ശേഷം സര്‍ക്കാര്‍ ഓഫിസില്‍ വിശ്രമിക്കുന്നു. (AP Photo/Emilio Morenatti).