Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.
കെ.വി. ശ്രീകുമാര്‍
ശിവകാശി: പടക്കവ്യവസായത്തിന്റെ ഈറ്റില്ലമായ ശിവകാശിയില്‍ മരണംവിതറിയത് പുതുതലമുറയില്‍പ്പെട്ട പടക്കനിര്‍മാണത്തിനിടെ. 80 വര്‍ഷത്തിലേറെ പഴക്കമുള്ള വ്യവസായത്തിന് ശിവകാശിയില്‍ എന്നും പുതുമകളോടാണ് പ്രിയം. ചൈനീസ്പടക്കങ്ങള്‍ സൃഷ്ടിച്ച തരംഗത്തിലേക്കെത്താന്‍ അത്ര പരിചിതമല്ലാത്ത സാങ്കേതികവിദ്യ ഉപയോഗിച്ചത് ദുരന്തത്തിന്റെ ആഴം കൂട്ടി.
അധിക സ്‌ഫോടനശേഷിയില്ലാത്ത, വര്‍ണം വാരിവിതറുന്ന പടക്കങ്ങളാണ് പുതുതലമുറയിലേത്. ബുധനാഴ്ച ഉച്ചയോടെ മുതലിപ്പട്ടിയിലെ ഓംശക്തി പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ച് മണിക്കൂറുകള്‍ക്കുശേഷവും ഇത്തരത്തിലുള്ള പടക്കങ്ങള്‍ പൊട്ടിത്തെറിക്കുന്നത് കാണാമായിരുന്നു.
ആവശ്യത്തിന് സുരക്ഷാസൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാതിരുന്നത് മരണസംഖ്യ ഉയര്‍ത്തി. നാലുപേര്‍വീതമിരുന്ന് ജോലിചെയ്യുന്ന 42 അറകളാണ് പൊട്ടിത്തെറിയുണ്ടായ സ്ഥലത്തുണ്ടായിരുന്നത്. പലതിലും ഏഴോളംപേര്‍ ഉണ്ടായിരുന്നു. കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ അപകടത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുപോലും വ്യക്തമായിരുന്നില്ല. അഗ്‌നിശമന സേനാവിഭാഗമെത്താന്‍ ഒരുമണിക്കൂറെടുത്തു. സംഭവസ്ഥലത്ത് ആദ്യം വൈദ്യസഹായം എത്തിക്കാനുമായില്ല. സമീപത്തെ ആസ്പത്രിയില്‍ ആത്യാവശ്യമരുന്നുകള്‍പോലും ഉണ്ടായില്ല.
അപകടസമയത്ത് നിര്‍മാണശാലകളിലുണ്ടായിരുന്ന തൊഴിലാളികള്‍ക്കുപുറമെ പുറത്തുനിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്. രൂക്ഷമായപുക ശ്വസിച്ച് പലരും മയങ്ങിവീണു. അഗ്‌നി ശമനസേനാവിഭാഗത്തിന്റെ 10 യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും പടക്കങ്ങളുടെ പൊട്ടിത്തെറി മണിക്കൂറുകളോളം നീണ്ടതിനാല്‍ തീയണയ്ക്കാനായില്ല. ശിവകാശിയിലെ വരണ്ട കാലാവസ്ഥയാണ് പടക്ക, തീപ്പെട്ടി വ്യവസായങ്ങള്‍ക്ക് അനുയോജ്യമാക്കിയത്. ദുരന്തത്തിന്റെ ആഴം കൂട്ടിയതും അതേ കാലാവസ്ഥ തന്നെ.
662 ചെറുതും വലുതുമായ പടക്കനിര്‍മാണശാലയാണ് ശിവകാശിയിലുള്ളത്. 1,500 കോടിയിലേറെ തുകയുടെ ഉത്പാദനമാണ് പ്രതിവര്‍ഷം നടക്കുന്നത്. ഇന്ത്യന്‍ വിപണിയുടെ 80 ശതമാനത്തിലധികവും ഉത്പാദിപ്പിക്കപ്പെടുന്നതും ശിവകാശിയില്‍നിന്നാണ്. വിദേശത്തക്ക് കയറ്റുമതിയുമുണ്ട്. സമീപകാലത്തൊന്നും ഇത്രയുംവലിയ ദുരന്തം ശിവകാശിയില്‍ ഉണ്ടായിട്ടില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്.
അസോസിയേറ്റഡ് പ്രസ് ദൃശ്യങ്ങള്‍ ...
ബലിച്ചോറ്... ഒരുനേരത്തെ അന്നത്തിനായി എത്തിയ തൊഴിലാളികള്‍. അഗ്‌നിയില്‍ ഒടുങ്ങാനായിരുന്നു അവരുടെ വിധി. ബുധനാഴ്ച തീപ്പിടിത്തമുണ്ടായ ശിവകാശി ഓംശക്തി പടക്കനിര്‍മാണശാലയുടെ പരിസരത്ത് ചിതറിക്കിടക്കുന്ന ചോറ്റുപാത്രങ്ങളും ഭക്ഷണാവശിഷ്ടങ്ങളും.
കൂട്ടിയിട്ടിരിക്കുന്ന പടക്കങ്ങള്‍ .
പൊട്ടിത്തെറിയില്‍ തകര്‍ന്ന പടക്കനിര്‍മാണശാല.
കത്തിയ ഓം ശിവശക്തി പടക്കനിര്‍മാണശാല.
മരണപ്പെട്ടവര്‍
കെടാത്ത കൊടുംതീ..
ഇവരുടെ നിലവിളികള്‍ക്കാര് ഉത്തരമോതും... മരണപ്പെട്ടവരുടെ ബന്ധുക്കള്‍
തകര്‍ന്ന പടക്കനിര്‍മാണശാല.
ഇവരുടെ നിലവിളികള്‍ക്കാര് ഉത്തരമോതും... മരണപ്പെട്ടവരുടെ ബന്ധുക്കള്‍
പൊട്ടിത്തെറിയില്‍ പരിക്കേറ്റ കെ.അര്‍ജ്ജുനന്‍
അബോധാവസ്ഥയില്‍ കിടക്കുന്ന മകന്‍ മന്‍രാജിനരികില്‍ (30 വയസ്സ്) തളര്‍ന്നിരിക്കുന്ന അച്ഛന്‍ തക്കണ്ണന്‍ .
മാരകമായ പരിക്കേറ്റ ഭര്‍ത്താവ് കൂടലിംഗത്തിനരികില്‍ (35 വയസ്സ്) ഭാര്യ മാരീശ്വരി.
മുത്തുമണി (25 വയസ്സ്). പുറത്ത് പൊള്ളലേറ്റ പാടുകള്‍
മൃതശരീരവും വഹിച്ച് പോലീസുകാര്‍
മാരിക്കണ്ണന്‍ , 22 വയസ്സ്.
ശിവകാശി പടക്കശാലയില്‍ വന്‍ തീപ്പിടിത്തം: 54 മരണം
അവസാനദിനം അന്ത്യദിനമായി
പടക്കശാല കെട്ടിടവും ചിതറിത്തെറിച്ചു
ശിവകാശി: വിജയഗാഥയിലും അവഗണന
ലൈസന്‍സുള്ള പടക്കശാലകള്‍ വിരളം




