HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

26 സംസ്ഥാനങ്ങളില്‍ നിന്നുള്ള അമ്പതിനായിരം ഭൂരഹിത ആദിവാസികള്‍ ഗ്വാളിയോറില്‍ നിന്ന് ഡല്‍ഹിയേലേക്ക് ജനസത്യാഗ്രഹ് യാത്ര തുടങ്ങി. മന്ത്രിമാരായ ജയറാം രമേഷുമായും ജ്യോതിര്‍ആദിത്യ സിന്ധ്യയുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഏക്ദാ പരിഷത്തിന്റെ നേതൃത്വത്തില്‍ ജനസത്യാഗ്രഹ് ആരംഭിച്ചത്. താഴെത്തട്ടില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന ഒരു ഭൂപരിഷ്‌കരണനയം സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് ഏക്ദാ പരിഷത്ത് ആവശ്യപ്പെടുന്നു.

ഡല്‍ഹിയിലെത്തുമ്പോഴേക്കും സമരക്കാരുടെ എണ്ണം ലക്ഷം കവിയുമെന്ന് പരിഷത്ത് ചെയര്‍മാന്‍ പി.വി.രാജഗോപാല്‍ പറയുന്നു. ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങിയ സത്യാഗ്രഹയാത്ര ഓക്ടോബര്‍ അവസാനത്തോട് കൂടി തലസ്ഥാനത്തെത്തുമെന്നാണ് പരിഷത്ത് പ്രവര്‍ത്തകര്‍ കരുതുന്നത്. ഒരു നേരം മാത്രം ഭക്ഷണം കഴിച്ചാണ് ആളുകള്‍ ഡല്‍ഹിയിലേക്ക് വരുന്നത്. ഒരു ദിവസം 12 കിലോ മീറ്റര്‍ നടന്നെത്താന്‍ കഴിയുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ.

എപി ഫോട്ടോഗ്രാഫര്‍ അല്‍ത്താഫ് ഖ്വദ്‌റി പകര്‍ത്തിയ യാത്ര ദൃശ്യങ്ങള്‍

യാത്രയ്ക്കിടെ വിശ്രമിക്കുന്ന സമരക്കാരായ സ്ത്രീകള്‍ .


പ്രകടനം.


സത്യാഗ്രഹത്തിനിടെ നിരത്തില്‍ വിശ്രമിക്കുന്നവര്‍ ...




രാത്രിവിശ്രമം.




രാത്രിവിശ്രമം.


രാത്രിവിശ്രമം.


അല്പഭക്ഷണം...


തളര്‍ന്നുറക്കം.


തളര്‍ന്നുറക്കം.




ചോരാത്ത സമരവീര്യം


പ്രകടനം.


പ്രകടനം.