ന്യൂയോര്‍ക്: ലോകപ്രശസ്തഫോട്ടോഗ്രാഫറും പുലിറ്റ്‌സര്‍ പ്രൈസ് ജേതാവുമായ ഹോസ്റ്റ് ഫാസ് അന്തരിച്ചു. 79 വയസ്സായിരുന്നു. ദീര്‍ഘകാലം അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറായിരുന്ന ഹോസ്റ്റ് ഫാസ് വിയറ്റ്‌നാംയുദ്ധദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ലോകശ്രദ്ധ നേടിയത്. യുദ്ധദൃശ്യങ്ങള്‍ എടുക്കുന്നതിനിടെ ഫാസിന് പല തവണ പരിക്കേല്‍ക്കുകയുണ്ടായിട്ടുണ്ട്. 1967ല്‍ കാലിന് ക്ഷതമേറ്റതിനെതുടര്‍ന്ന് വീല്‍ ചെയറിലാണ് പിന്നീടുള്ള കാലം ഫാസ് ജീവിച്ചത്. അരയ്ക്കുതാഴെ തളര്‍ന്ന് കിടപ്പിലാകുന്നതുവരെ ഫോട്ടോഗ്രാഫിയില്‍ സജീവമായിരുന്നു. 1964-ലാണ് ഫാസ് എ.പിയില്‍ ചേര്‍ന്നത്. രണ്ട് തവണ പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചു. ഒളിമ്പിക് മല്‍സരങ്ങളും സമരങ്ങളും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും യുദ്ധചിത്രങ്ങളാണ് ഫാസിനെ അടയാളപ്പെടുത്തിയത്. യുദ്ധം മാനവരാശിക്ക് തീര്‍ക്കുന്ന മഹാവിപത്തുകള്‍ കറുപ്പിലും വെളുപ്പിലും അതിസാഹസികമായി ഫാസ് പകര്‍ത്തിവെച്ചു. ഹോസ്റ്റ് ഫാസ് ക്യാമറയിലേക്ക് പകര്‍ത്തിയ ചില ചിത്രങ്ങള്‍ ചുവടെ.
|
|
ഏപ്രില്‍ 1969, വിയറ്റ്‌നാം യുദ്ധം. മരണപ്പെട്ട ഭര്‍ത്താവിനരികിലരുന്ന് വിലപിക്കുന്ന വിയറ്റ്‌നാം യുവതി. |
|
|
മാര്‍ച്ച് 19, 1964- വിയറ്റ്‌നാം യുദ്ധം. ഫാസിന് പുലിറ്റ്‌സര്‍ പ്രൈസ് നേടിക്കൊടുത്ത ചിത്രം. ദക്ഷിണവിയറ്റ്‌നാം സേനയ്ക്ക് മുന്നില്‍ മകന്റെ മൃതദേഹവുമായി നില്ക്കുന്ന അച്ഛന്‍ .കമ്പോഡിയന്‍ അതിര്‍ത്തിഗ്രാമത്തില്‍ വെച്ച് ഗറില്ലകളാല്‍ വധിക്കപ്പെടുകയായിരുന്നൂ കുട്ടി. |
|
ജൂലൈ 15, 1966. വിയറ്റ്‌നാം യുദ്ധം. അമേരിക്കന്‍ ഹെലികോപ്റ്ററിന് തീ പിടിക്കുന്നു.
|
|
|
മെയ് 4, 1962. അമ്മയുടെ കൂടെ കളിത്തോക്കുമായി ഫ്രഞ്ച് പട്ടാളക്കാരുടെ മുന്നിലൂടെ നടക്കുന്ന കുട്ടി. ബാസ്റ്റില്‍ പാലസ്, ഒറാന്‍ , അള്‍ജീരിയ. |
|
|
നവംബര്‍ 28, 1961. കടാംഗീസ് യൂത്ത് മൂവ്‌മെന്റ് കോംഗോ. വീട്ടില്‍ നിന്നുണ്ടാക്കിയ മരത്തോക്കുകളുമായി നില്ക്കുന്ന കുട്ടികള്‍ . |
|
|
മെയ് 11, 1965. വിയറ്റ്‌നാം യുദ്ധം. അമേരിക്കന്‍ പട്ടാളക്കാര്‍. |
|
|
ജനുവരി 26, 1961. ഭക്ഷണത്തിനായി നീളുന്ന കൈകള്‍ . മിയാബി, ദക്ഷിണ കസായി, കോംഗോ. |
|
|
ജനുവരി 26, 1961. വിശപ്പും അസുഖവും മൂലം അവശനായി ഇരിക്കുന്ന ബാലുബ കുട്ടി, മിയാബി ഹോസ്പിറ്റല്‍ , ദക്ഷിണ കസായി, കോംഗോ. |
|
നവംബര്‍ 27, 1965- മാസ്‌ക് ധരിച്ച് ശവശരീരങ്ങളെ കവച്ചുവെച്ച് മുന്നോട്ട് നടക്കുന്ന ഒരു വിയറ്റ്‌നാംകാരന്‍ . ശവങ്ങളുടെ നാറ്റം സഹിക്കാനാവാതെയാണ് മാസ്‌ക് ധരിച്ചത്.
ദക്ഷിണകിഴക്കന്‍ സൈഗണിലെ മിഖായേലിയന്‍ റബ്ബര്‍ പ്ലാന്റേഷനില്‍ വെച്ച് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ - വിയറ്റ്‌നാം പട്ടാളക്കാരുടെ മൃതദേഹങ്ങളാണ് പിറകില്‍ . |
|
|
മാര്‍ച്ച് 1965, വിയറ്റ്‌നാം യുദ്ധം. വിയറ്റ്‌നാം പട്ടാളക്കാര്‍ക്ക് നേരെ ഹെലികോപ്റ്ററുകളാല്‍ വളഞ്ഞ് വെടിയുതിര്‍ക്കുന്ന അമേരിക്കന്‍ പട്ടാളക്കാര്‍ . വിയറ്റ് കോംഗോ ക്യാമ്പ്. ടായ് നിഹ്, വിയറ്റ്‌നാം. |
|
|
ജനുവരി 1, 1966. വിയറ്റ്‌നാം യുദ്ധം. വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ചളി പൂണ്ട കനാലില്‍ ഒളിച്ചിരിക്കുന്ന വിയറ്റ്‌നാം സ്ത്രീകളും കുഞ്ഞുങ്ങളും. |
|
മാര്‍ച്ച് 30 ,1965. വിയറ്റ്‌നാം യുദ്ധം. യുഎസ് എമ്പസിക്ക് പുറത്തുവെച്ചുണ്ടായ ബോബ്‌സ്‌ഫോടനത്തില്‍ പരിക്കേറ്റ വിയറ്റ്‌നാമുകളും ശുശ്രൂഷിക്കുന്നവരും.
|
|
|
ജനുവരി 1, 1966. വിയറ്റ്‌നാം യുദ്ധം. കനാലിനരികെ എം79 ഗ്രനേഡ് ഉയര്‍ത്തിയിരിക്കുന്ന അമേരിക്കന്‍ പട്ടാളത്തെ ഭയപ്പാടോടെ അമ്മമാരെ ചേര്‍ത്തുപിടിച്ച് വീക്ഷിക്കുന്ന ദക്ഷിണവിയറ്റ്‌നാമിലെ കുട്ടികള്‍ . യുദ്ധത്തിന്റെ നിസ്സാഹയരായ ഇരകള്‍ കുഞ്ഞുങ്ങളും സ്ത്രീകളുമാണെന്ന കറുത്ത സത്യം വിളിച്ചുപറയുന്ന ദൃശ്യം. |
|
|
ഡിസംബര്‍ 18, 1971. ആഭ്യന്തരയുദ്ധകാലത്ത് പാക്സ്ഥാന്‍ പട്ടാളക്കാരുമായി ചേര്‍ന്ന് കൊല നടത്തുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തു എന്ന സംശയത്താല്‍ നാല് പേരെ മര്‍ദ്ദിക്കുന്ന സ്വതന്ത്രബംഗ്ലാദേശ് ഗറില്ലകള്‍ . പിന്നീടവരെ കൊലപ്പെടുത്തുകയായിരുന്നു. |
|
|
ഡിസംബര്‍ 18, 1971. പുലിറ്റ്‌സര്‍ പ്രൈസ് നേടിയ ചിത്രം. ആഭ്യന്തരയുദ്ധകാലത്ത് പാക്സ്ഥാന്‍ പട്ടാളക്കാരുമായി ചേര്‍ന്ന് കൊല നടത്തുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തു എന്ന സംശയത്താല്‍ നാല് പേരെ കൊലപ്പെടുത്തുന്ന സ്വതന്ത്രബംഗ്ലാദേശ് ഗറില്ലകള്‍ . |
|
|
ഡിസംബര്‍ 18, 1971. ആഭ്യന്തരയുദ്ധകാലത്ത് പാക്സ്ഥാന്‍ പട്ടാളക്കാരുമായി ചേര്‍ന്ന് കൊല നടത്തുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തു എന്ന സംശയത്താല്‍ നാല് പേരെ കൊലപ്പെടുത്തുന്ന സ്വതന്ത്രബംഗ്ലാദേശ് ഗറില്ലകള്‍ . |
|
|
ആഗസ്റ്റ് 1962. രണ്ടാം ബറ്റാലിയന്‍ , ദക്ഷിണവിയറ്റ്‌നാം സേന. |
|
|
ജനുവരി 9, 1964. കത്തിയുടെ എതിര്‍ഭാഗം കൊണ്ട് ഒരു കര്‍ഷകനെ മര്‍ദ്ദിക്കുന്ന വിയറ്റ്‌നാം ഭടന്‍. ചാരനെന്ന് സംശയിച്ചായിരുന്നൂ മര്‍ദ്ദനം. |
|
|
ജൂണ്‍ 1965, വിയറ്റ്‌നാം യുദ്ധം. യുദ്ധത്തില്‍ നിരാലംബരായവരുടെ നിലവിളി. |
|
ഡിസംബര്‍ 1965. വിയറ്റ്‌നാം യുദ്ധം. വീട്ടിലേക്ക് മടങ്ങുന്ന വിയറ്റ്‌നാം കുട്ടികളും സ്ത്രീകളും. അമേരിക്കന്‍ പട്ടാളക്കാരന്‍ മുന്നില്‍.
|
|
ആഗസ്റ്റ് 1962, രണ്ട് വിയറ്റ്‌നാം ഗറില്ലകളെ ചോദ്യം ചെയ്യുന്ന വിയറ്റ്‌നാം ഭടന്‍ .
|
|
11 ഡിസംബര്‍ 1962, വിയറ്റ്‌നാം യുദ്ധം. തകര്‍ക്കപ്പെട്ട ഹെലികോപ്റ്ററില്‍ നിന്ന് രക്ഷപ്പെടുന്ന ഒരു യുഎസ് പട്ടാളക്കാരന്‍
|
|
|
ജൂണ്‍ 18, 1965. വാര്‍ ഈസ് ഹെല്‍ എന്ന് എഴുതിയ ഹെല്‍മറ്റ് ധരിച്ച് ഒരു യുഎസ് ഭടന്‍ . |
|
|
വിയറ്റ്‌നാം യുദ്ധം. ആഗസ്റ്റ് 22, 1966. കരയുന്ന ഒരു വിയറ്റ്‌നാം കുട്ടിയേയും കൊണ്ട് ഒരു യുഎസ് ഭടന്‍ . മിഖായേല്‍ റബ്ബര്‍ പ്ലാന്റേഷന്‍ , സൈഗണ്‍ , വിയറ്റ്‌നാം. ഫോസ്ഫറസ് ഗ്രനേഡ് എറിഞ്ഞ് മടങ്ങുമ്പോള്‍ കുട്ടിയെ കണ്ട് പട്ടാളക്കാരന്‍ എടുക്കുകയായിരുന്നു. |
|
വിയറ്റ്‌നാം യുദ്ധം. മാരകമായി മുറിവേറ്റ ഒരു വിയറ്റ്‌നാം ഭടന്‍
|
|
|
ജനുവരി 1965. കാട്ടില്‍ വിശ്രമിക്കുന്ന അമേരിക്കന്‍ ഭടന്മാര്‍ . |
|
|
ഓക്ടോബര്‍ 1974. ഹാസ് പകര്‍ത്തിയ ഒരു സ്‌പോര്‍ട്‌സ്ചിത്രം. ജോര്‍ജ്ജ് ഫോര്‍മാനുമായുള്ള മല്‍സരത്തിന് മുന്നോടിയായി അന്തിമപരിശീലനത്തിലേര്‍പ്പെടുന്ന മുഹമ്മദലി. |
|
|
വിയറ്റ്‌നാം യുദ്ധം പകര്‍ത്തുന്ന ഫാസ്. 1967 |