Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.
കേദാര്‍നാഥ്, തുംഗനാഥ്, മധ്യമഹേശ്വര്‍, രുദ്രനാഥ്, കല്‌പേശ്വര്‍ എന്നിവയാണ് വിഖ്യാതമായ പഞ്ചകേദാരങ്ങള്‍ . പഞ്ചകേദാരയാത്രയിലെ ഓരോ കാഴ്ചയും വിസ്മയിപ്പിക്കുന്ന ദൃശ്യപൂര്‍ണതയാണ്. ഈ യാത്രയില്‍ ഹിമാലയപ്രകൃതിയുടെ ഭാവമാറ്റങ്ങള്‍ യാത്രികന് അനുഭവിച്ചറിയാം. ഹിമാലയത്തിന്റെ വനസാന്ദ്രത, കാറ്റിന്റെ ഓളങ്ങളിളകുന്ന പുല്‍മേടുകള്‍ , ജലചൈതന്യം നിറഞ്ഞ അരുവികള്‍ , പക്ഷികളും മഞ്ഞും നാനാവര്‍ണബഹുലമായ പൂക്കളും ശലഭങ്ങളും, ഹിമപ്രഭാവിതമായ ഗിരിനിരകളിലെ തുംഗമായ കയറ്റങ്ങള്‍ ,ഏകാന്തമായ ഗിരിപഥങ്ങള്‍ എന്നിങ്ങനെ ജൈവവൈവിധ്യത്തിന്റെ വലിയ കലവറകളിലൂടെയാണ് ഓരോ യാത്രികനും കടന്നുപോകേണ്ടത്. ഈ യാത്ര ഓരോരുത്തരുടെയും ഭാവനാസ്ഥലികളിലേക്കുകൂടിയുള്ള യാത്രയാണ്.
''കേദാര്‍ നാഥിലെ ശിവമഹാഗഹനത. തുംഗനാഥിന്റെ ശിവംകരമായ ഉയരങ്ങള്‍ . മധ്യമഹേശ്വറിന്റെ വനശ്രീയും ഹിമശ്രീയും. രുദ്രനാഥിലെ ആകാശം നിറയുന്ന ഗിരിഭാസുരതകള്‍ . കല്‌പേശ്വരിലെ വ്യോമകേശപ്രഭാവം. ഹിമാലയത്തിലെ പഞ്ചകേദാരങ്ങളിലേക്കുള്ള യാത്രയില്‍ പ്രകൃതിയുടെ സൗന്ദര്യപഞ്ചാക്ഷരം നാം ഉള്ളിലേക്ക് സ്വീകരിക്കുന്നു. ഈ യാത്രയില്‍ ഹിമാലയം വൈവിധ്യഭാസുരമായി പ്രദീപ്തമാക്കുന്നു.''- കെ.ബി.പ്രസന്നകുമാര്‍
സി.ജെ.തോമസ് എടുത്ത ചിത്രങ്ങള്‍
ഹരിദ്വാറില്‍ ഗംഗ ആരതി
കേദാര്‍നാഥ്
തുംഗനാഥ്
തുംഗനാഥ് മാര്‍ഗത്തിലെ ഒരു ദൃശ്യം
മധ്യമഹേശ്വര്‍
ചൗഖാംബ - ബുട്ടാ മഹേശ്വറില്‍ നിന്നുള്ള കാഴ്ച
പാനാര്‍ ദൃശ്യങ്ങള്‍
നന്ദാദേവി കൊടുമുടി
കുങ്കുമവര്‍ണ ഹിമാലയം
രുദ്രനാഥ് കാഴ്ചയുടെ മുഴക്കങ്ങള്‍
രുദ്രനാഥ് മാര്‍ഗത്തില്‍ നിന്ന്
രൗദ്രരൂപിണിയായ കല്പഗംഗ
(ശിവം പഞ്ചകേദാരം എന്ന പുസ്തകത്തില്‍ നിന്ന്)
പുസ്തകം വാങ്ങാം




