HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

പടിഞ്ഞാറന്‍ - മധ്യാഫ്രിക്കയിലെ പോഷകാഹാരക്കുറവും സഹേല്‍ പ്രവിശ്യ ക്ഷാമവും കൊണ്ടും പൊറുതിമുട്ടുകയാണ്. പോഷകാഹാരക്കുറവ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് സഹേല്‍ പ്രവിശ്യയിലെ ഒരു മില്ല്യണിലധികം കുട്ടികളെ! വരുംതലമുറയെ ബാധിച്ചിരിക്കുന്ന ഈ വറുതി അനുഭവപ്പെടുന്നത് മുഖ്യമായും എട്ട് രാജ്യങ്ങളിലാണ്. ബുര്‍ക്കിനാ ഫാസോ, ചാഡ്, മാലി, മാരിറ്റ്വാന ആന്റ് നൈഗര്‍ , കാമറൂണ്‍ , നൈജിരിയ, സെനഗല്‍ എന്നീ രാഷ്ട്രങ്ങളാണ് അതിവറുതിയുടെ കനലില്‍ എരിയുന്നത്. വരള്‍ച്ച, മോശം വിളവെടുപ്പ്, ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം എന്നിവ ഈ മേഖലകളിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രമായ പ്രവിശ്യകളിലൊന്നാണ് സഹേര്‍ . സഹേറിലെ ജീവിതം അസ്സോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ ബെന്‍ കര്‍ട്‌സിന്റെ ക്യാമറക്കണ്ണിലൂടെ...

ഹാലിം മൂസ. 3 വയസ്സ്. നാസല്‍ ട്യൂബ് വഴിയാണ് ഹാലിമിന് ഭക്ഷണം നല്കുന്നത്. ട്യൂബ് വലിച്ചെടുക്കാതിരിക്കാന്‍ കൈകള്‍ ബാന്‍ഡേജ് കെട്ടിയിരിക്കുന്നു. തെറാപ്യൂട്ടിക് ന്യൂട്രിഷന്‍ വാര്‍ഡിലാണ് ഹാലിമിനെ ചികില്‍സക്കായി കൊണ്ടു വരുന്നത്. ചാഡിലെ മാവോയില്‍ നിന്ന് 70 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം അമ്മ കല്‍ത്തൗമ അബാക്കറിന് മകനെയും കൊണ്ട് ആശുപത്രിയിലെത്താന്‍ .


വരണ്ട കാറ്റിനെ പ്രതിരോധിച്ച് മോണ്ടോയിലെ മരുഭൂമിയിലൂടെ കുട്ടിയേയും തോളിലേറ്റി നടന്നുനീങ്ങുന്ന യുവതി. ചാഡ്, ഏപ്രില്‍ 19 2012. ചാഡിലെ അഞ്ച് വയസ്സിന് താഴെയുള്ള 127,000 കുട്ടികള്‍ക്ക് ജീവന്‍രക്ഷിക്കുന്നതിനായി ചികില്‍സ ലഭ്യമാക്കേണ്ടതുണ്ടെന്നാണ് യുണിസെഫിന്റെ കണക്കുകള്‍ പറയുന്നത്.


പോഷകഹാരക്കുറവും പനിയും വയറിളക്കവും മൂലം എന്‍ഗോരി ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ ടെന്റിലുള്ള സാറാ മഹമത്. ചാഡ്, സഹേല്‍ . നാസല്‍ ട്യൂബിലൂടെയാണ് സാറായ്ക്ക് ഭക്ഷണം നല്കുന്നത്. ശരിയായ രീതിയില്‍ ഭക്ഷണം കിട്ടാതെയാണ് സഹേല്‍ പ്രവിശ്യയിലെ യുവതികള്‍ കുട്ടികളെ പ്രസവിക്കുന്നത്. അതിന്റെ തുടര്‍ഫലം കുട്ടികള്‍ക്കുമുണ്ടാവുന്നു. വരുംകാലത്ത് സഹേലില്‍ ഒരു പാട് കുട്ടികള്‍ മരണപ്പെട്ടേക്കാമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്കുന്നു.


കാറ്റുയര്‍ത്തിയ മണലില്‍ ഉടല്‍ പാതിയും മൂടപ്പെട്ട ഒരു കഴുതയുടെ ശവം. അസുഖം വരാതിരിക്കാനും ദുര്‍ഗന്ധം വമിക്കാതിരിക്കാനും ഗ്രാമവാസികള്‍ മരിച്ച മൃഗങ്ങളെ മരുഭൂമിയില്‍ കളയുന്നത് പതിവാണ്.


ഫാത്തിമ അബ്ദുറഹ്മാനും(22) മകള്‍ കല്‍ടൗമ അബ്ദുള്ളയും(23 മാസം). ഇന്റന്‍സീവ് കെയര്‍ ടെന്റ്, മോണ്ടോ, ഏപ്രില്‍ 19, 2012.


ബാരായിലെ ന്യൂട്രിഷന്‍ ക്ലിനിക്കില്‍ പരിശോധനയ്ക്ക് വന്ന അമ്മ ഹാദത്തെയും മകന്‍ മുഹമ്മദും(2 വയസ്സ്). ഏപ്രില്‍ 20, 2012.


കൗബോരാ അലി, 8 മാസം. ആഹാരം സ്വീകരിക്കാനുള്ള ശാരീരികശേഷി അലിക്കില്ല. ആന്റിബയോട്ടിക് സൂചി കുത്തുമ്പോള്‍ പ്രാണവേദനയില്‍ കരയുകയാണ് അലി. ഇന്റന്‍സീവ് കെയര്‍ ടെന്റ് , എന്‍ഗോരി.


മകന്‍ മൂസ അലിയെ ചേര്‍ത്തിപിടിച്ച് ഇരിക്കുന്ന അമ്മ അഷ്ത അബ്ദുള്ള (20 വയസ്സ്), ഏപ്രില്‍ 19,2012.


ഹേരറ്റ മൊസയും (20 വയസ്സ്) മകന്‍ മഹമത് ചൗക്ക (7 മാസം). തെറാപ്യൂട്ടിക് ന്യൂട്രിഷന്‍ വാര്‍ഡ്, മാവാ, ചാഡ്. ഏപ്രില്‍ 17, 2012.


കുഞ്ഞിന്റെ കൈകളുടെ വളര്‍ച്ച പരിശോധിക്കുന്നു. ശിശുക്ഷേമകേന്ദ്രം, മാവോ, ഏപ്രില്‍ 17, 2012.


കുഞ്ഞിന്റെ തൂക്കം നോക്കുന്നു. ശിശുക്ഷേമകേന്ദ്രം, മാവോ, ഏപ്രില്‍ 17, 2012.


ഹാലിം മൂസ. 3 വയസ്സ്. നാസല്‍ ട്യൂബ് വഴി ഹാലിമിന് ഭക്ഷണം നല്കുന്നത്. ട്യൂബ് വലിച്ചെടുക്കാതിരിക്കാന്‍ കൈകള്‍ ബാന്‍ഡേജ് കെട്ടിയിരിക്കുന്നു. തെറാപ്യൂട്ടിക് ന്യൂട്രിഷന്‍ വാര്‍ഡിലാണ് ഹാലിമിനെ ചികില്‍സക്കായി കൊണ്ടു വരുന്നത്. ചാഡിലെ മാവായില്‍ നിന്ന് 70 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം അമ്മ കല്‍ത്തൗമ അബാക്കറിന് മകനെയും കൊണ്ട് ആശുപത്രിയിലെത്താന്‍ . ഏപ്രില്‍ 17, 2012.


പരിശോധനയക്ക് കുട്ടിയേയും കൊണ്ട് വരുന്ന യുവതി. ശിശുക്ഷേമകേന്ദ്രം, മാവോ, ഏപ്രില്‍ 17, 2012.


വെള്ളം കൊണ്ടുപോകാനായി ചാഡില്‍ കഴുതകളെ ഉപയോഗിക്കുന്നു. ചാഡിലെ ഒരു മരുപ്രദേശഗ്രാമം, ഏപ്രില്‍ 19, 2012.


പരിശോധനയക്ക് ശേഷം, നെസില്‍ മൂസ, (2 വയസ്സ്). ശിശുക്ഷേമകേന്ദ്രം, മാവോ, ഏപ്രില്‍ 17, 2012.


കൈബോറ അഡൊം എന്ന അമ്മയും മകന്‍ നെക്‌സെല്‍ മൂസയും(2 വയസ്സ്). ശിശുക്ഷേമകേന്ദ്രം, മാവോ, ഏപ്രില്‍ 17, 2012.


ഫാത്തിമ എന്ന അമ്മയും മകന്‍ കൗബോറ അലിയും (2 വയസ്സ്). ഇന്റന്‍സീവ് കെയര്‍ ടെന്റ്, എന്‍ഗോറി, ഏപ്രില്‍ 18, 2012.


ഹലീം അലി, 13 മാസം. തൂക്കം നോക്കുമ്പോള്‍ കരയുന്നു. ശിശുക്ഷേമകേന്ദ്രം, ദിബിന്‍ദിജ്, ചാഡ്, ഏപ്രില്‍ 18, 2012.


മക്കളുടെ പരിശോധനയ്ക്കായി കാത്തിരിക്കുന്ന അമ്മമാര്‍ . ഏപ്രില്‍ 18, 2012.


മരുപ്രദേശത്തിരിക്കുന്ന രണ്ട് കുട്ടികള്‍ . ചാഡ്, ഏപ്രില്‍ 19, 2012. ശിശുക്ഷേമകേന്ദ്രം, ദിബിന്‍ദിജ്, ചാഡ്, ഏപ്രില്‍ 18, 2012.


കഴുതയുടെ ശവം, ചാഡ്, ഏപ്രില്‍ 20, 2012.


കഴുതയേയും തെളിച്ച് പോകുന്ന ഒരു യുവതി.


നിലത്ത് കിടത്തിയ മകനായി പുതപ്പൊരുക്കുന്ന അമ്മ. ശിശുക്ഷേമകേന്ദ്രത്തിന് സമീപം, ദിബിന്‍ദിജ്, ചാഡ്, ഏപ്രില്‍ 18, 2012.