ടാബ്‌ലറ്റ് വിപണിയില്‍ മത്സരിക്കാന്‍ ഏസര്‍ടാബ്‌ലറ്റ് വിപണിയില്‍ ഓരോ ദിവസവും പുതിയ മോഡലുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. വില കുറച്ച് പരമാവധി സൗകര്യങ്ങള്‍ നല്‍കാനാണ് ഓരോ കമ്പനിയുടെയും ശ്രമം.

ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീനില്‍ ഏഴിഞ്ച് സ്‌ക്രീനുമായി പുതിയ ടാബ്‌ലറ്റ് അവതരിപ്പിക്കുമ്പോള്‍ ഏസറും ലക്ഷ്യമിട്ടിരിക്കുന്നത് ഇതുതന്നെയാവും.
ഗൂഗിളിന്റെ നെക്‌സസ് 7നും ഐപാഡ് മിനിക്കും ശക്തമായ വെല്ലുവിളിയുമായാണ് ഐകോണിയ ബി വണ്ണിന്റെ വരവ്.

7999 രൂപ വിലയിലാണ് ഏസര്‍ ഐകോണിയ ബി 1 എന്ന പുതിയ ടാബ്‌ലറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 1024 ത 600 റെസല്യൂഷന്‍, 1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ മീഡിയടെക് പ്രോസസര്‍, 512 എംബി റാം, എട്ട് ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.

ഐപാഡ് മിനിയുടെ സ്‌ക്രീനും ഇതേ റസല്യൂഷനാണുള്ളത്. സ്റ്റോറേജ് ശേഷി 32 ജിബി വരെയായി ഉയര്‍ത്താം. വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി എന്നിങ്ങനെ മറ്റ് സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2710 എംഎഎച്ച് ബാറ്ററിയാണ് ഐകോണിയക്ക് കരുത്തു പകരുന്നത്. നെക്‌സസ് ഏഴിനെ പോലെ 10.78 മില്ലിമീറ്റര്‍ കനമുള്ള ഇതിന് 320 ഗ്രാം മാത്രമാണ് ഭാരം.

TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.