വീണ്ടും ലാവ

കെ.വി.ആര്‍.സോളോ സീരീസില്‍ എക്‌സ്.എ-900 മൊബൈലുമായാണ് ലാവ, സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പ്രവേശിക്കുന്നത്. ഇന്റല്‍ പ്രോസ്സസറുമായായിരുന്നു വരവ്. പക്ഷേ, വിലകൂടിയ മോഡലായിരുന്നതിനാല്‍ വിപണിയില്‍ അധികം തിളങ്ങിയില്ല. ഒരിക്കല്‍ കൈ പൊള്ളിയ കമ്പനി അതുകൊണ്ടുതന്നെ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തിലാണ് പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്. സോളോ സീരീസില്‍ എ-800 സ്മാര്‍ട്ട്‌ഫോണുമായാണ് കമ്പനി ഇത്തവണ എത്തിയിരിക്കുന്നത്.

4.5 ഇഞ്ച് സ്‌ക്രീന്‍, മീഡിയ ടെക് ഡുവല്‍ കോര്‍ എം.ടി -6577 ചിപ് സെറ്റ്, 512 എം.ബി. റാം, എട്ട് മെഗാ പിക്‌സല്‍ ഓട്ടോ ഫോക്കസ് ക്യാമറ, എല്‍.ഇ.ഡി. ഫ്ലാഷ് എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളാണ് കമ്പനി ഇതില്‍ ഒരുക്കിയിരിക്കുന്നത്. വിലയാകട്ടെ 11,999 രൂപ മാത്രവും.

സാംസങ് ഗാലക്‌സി എസ് കകക യോട് ഏറെ രൂപസാദൃശ്യമുള്ള മോഡലാണിത്. ഒരു ജിഗാ ഹെര്‍ട്‌സ് ഡുവല്‍ കോര്‍ പ്രോസസര്‍ ആണ് കരുത്ത് പകരുന്നത്. നാല് ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെയായി ഉയര്‍ത്താം. 16എം കളര്‍ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഐ.പി.എസ്. ഡിസ്‌പ്ലേ മികച്ച വ്യൂവിങ് ആംഗിളും നല്‍കുന്നു. ആന്‍ഡ്രോയ്ഡ് 4.0.4 (ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്) ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 1600 എം.എ.എച്ച്. ബാറ്ററി ഒറ്റച്ചാര്‍ജിങ്ങില്‍ ഒരു ദിവസം ഉപയോഗിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.