മുടിയിലെ ഷോര്‍ട്ട്
ഭൂരിപക്ഷത്തിന്റെ സ്ത്രീ സൗന്ദര്യ സങ്കല്‍പ്പം എന്താണ്? മൃദുലമായ ഭംഗിയുള്ള മുഖത്ത് കുറുകെ വീണ മുടിച്ചുരുള്‍, രൂപഭംഗിയുള്ള മുഖഘടന, നാണം ഘനീഭവിച്ച കണ്ണുകള്‍... അങ്ങനെ അങ്ങനെ പലതും. എന്നാല്‍ സ്ത്രീകള്‍ സധൈര്യം ജീവിതത്തിലേയ്ക്കിറങ്ങിയ ഈ കാലത്ത് സ്ത്രീ സങ്കല്‍പ്പം കുറേ മാറിയിട്ടുണ്ട്. പുതിയ പല വെല്ലുവിളികളും സ്വീകരിക്കുന്ന സ്ത്രീയെക്കുറിച്ചുള്ള സങ്കല്‍പ്പം ഇന്ന് സമൂഹത്തിന് പരിചിതമാണ്. മുടിയുടെ ഫാഷനിലും ഈ മാറ്റം പ്രത്യക്ഷമാണ്.