സൈനയ്ക്ക് പിന്‍ഗാമിയാവാന്‍ തുളസി

Sports

ഇന്ത്യന്‍ ബാഡ്മിന്റണില്‍ സൈനയ്ക്ക് പിന്‍ഗാമി കേരളത്തില്‍നിന്നാവുമോ? എന്തുകൊണ്ടും ആ വിശേഷണം തനിക്ക് ചേരുമെന്നുതന്നെയാണ് ടാറ്റ ഓപ്പണ്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ചാലഞ്ച് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീടത്തില്‍ മുത്തമിട്ടുകൊണ്ട് കേരളത്തിന്റെ സ്വന്തം തുളസി തെളിയിക്കുന്നത്.

ടാറ്റ ഓപ്പണ്‍ കിരീടം ഈ തൃശ്ശൂര്‍ക്കാരിയുടെ കൈകളിലെത്തുന്നത് ഇത് രണ്ടാംതവണയാണ്. 2010-ല്‍ ഇതേകീരീടം കൈപ്പിടിയിലൊതുക്കിയാണ് തുളസി ആദ്യമായി ഒരു അന്താരാഷ്ട്രകിരീടത്തില്‍ മുത്തമിട്ടത്. മുംബൈയില്‍നടന്ന അന്നത്തെ റാങ്കിങ് ടൂര്‍ണമെന്റില്‍ ഇന്‍ഡൊനീഷ്യയില്‍നിന്നുള്ള ടോപ്‌സീഡ് ഫ്രാന്‍സിസ്‌ക രത്‌നാസരിയെ അടിയറവുപറയിച്ചായിരുന്നു കിരീടനേട്ടം. നിരവധി മുതിര്‍ന്നതാരങ്ങളെ അട്ടിമറിച്ച് ഫൈനലിലെത്തിയ 18-കാരിയെ അന്നേ കായികലോകം തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. സൈനയും പി.വി. സിന്ധുവുമെല്ലാമുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ വിമന്‍സ് സിങ്കിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുവരെയെത്തി ആ വര്‍ഷം തുളസി.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.