വീ ഫോര്‍ ബ്യൂട്ടി റെവല്യൂഷന്‍

ബിബിന്‍ ബാബുനമുക്കു ചുറ്റും ഒരുപാട് വസ്തുക്കള്‍... ഏത് തിരഞ്ഞെടുക്കും, ഏത് സ്വന്തമാക്കും... ആര്‍ക്കും ഒരു കടയിലേക്കെത്തിയാല്‍ 'സെലക്ഷന്‍' പ്രശ്‌നമാണ്. തുണിക്കടയായാലും, മൊബൈല്‍ ഷോപ്പായാലും, സ്റ്റേഷനറി കടയായാലും ഒക്കെ ഈ പ്രശ്‌നം ഉണ്ട്.

നല്ലത് തിരഞ്ഞെടുത്ത് നല്ലപോലെ ഉപയോഗിക്കാനുള്ള ചില പാഠങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. നമുക്കുചുറ്റും മനോഹരമായത് കാണാനും തിരഞ്ഞെടുക്കാനും ഒരു കമ്മ്യൂണിറ്റി കാമ്പെയിന്‍ തന്നെ അവതരിപ്പിച്ച് ഇതിനകം ഇവര്‍ ശ്രദ്ധനേടി കഴിഞ്ഞു. കൊച്ചിയില്‍ 'സൗന്ദര്യവിപ്ലവം' ആണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു.

മൊബൈല്‍ ഫോട്ടോഗ്രഫി വര്‍ക് ഷോപ്പ്, കേക്ക് മേക്കിങ്ങ്, ഡ്രൈ ഫ്ലവര്‍ അറേഞ്ചിംഗ്, ക്വാളിറ്റി ക്ലോത്തിങ്ങ് തുടങ്ങി പുതിയ പാഠങ്ങള്‍ പകര്‍ന്ന് നിരവധി ശില്‍പശാലകള്‍ ഇവര്‍ നടത്തി.

കലാപരമായി ചിന്തിക്കാനും അതുവഴി ഉപയോഗശ്യൂന്യമായവ റീസൈക്കിള്‍ ചെയ്ത് മനോഹരമായ വസ്തുക്കള്‍ മെനയാനും ഓരോ ആഴ്ചയും ഇവര്‍ പുതുമനിറഞ്ഞ കോഴ്‌സുകള്‍ അവതരിപ്പിക്കുകയാണ്. നമ്മുടെ ചുറ്റുമുള്ള എല്ലാം മനോഹരമായി കാണാന്‍ ഡിസൈനിങ്ങ് തിങ്കിങ് ആശയം കൂടി ഇവര്‍ അവതരിപ്പിക്കുന്നുണ്ട്.

അതത് മേഖലകളിലെ വിദഗ്ദ്ധര്‍ നയിക്കുന്ന പേരന്റിംഗ്, റെസ്‌പോണ്‍സിബിള്‍ കണ്‍സ്യൂമറിസം ക്ലാസുകള്‍ കഴിഞ്ഞ ആഴ്ചകളിലെ പുതുമകളായിരുന്നു. നല്ല ഫോട്ടോഗ്രാഫുകള്‍ എടുക്കുന്നതിനും പോര്‍ട്രെയ്റ്റ്‌സ്, ഗ്രൂപ്പ് ഫോട്ടോകള്‍, സ്ട്രീറ്റ്‌സ്-നാച്വര്‍ ഫോട്ടോഗ്രഫി മനോഹരമാക്കാനും ക്ലാസ്സുകള്‍ നടന്നു.

കൊച്ചിയുടെ സ്വന്തം ഓണ്‍ലൈന്‍ മാഗസിന്‍ അവതരിപ്പിക്കാനൊരുങ്ങുന്ന റൂട്ട് കൊച്ചിന്‍ ടീമാണ് ഈ ആശയത്തിന് പിന്നിലുള്ളത്. കൂടെ നഗരത്തിലെ ഒരു കൂട്ടം യുവതയുമുണ്ട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ ആശയങ്ങളും മറ്റും അവതരിപ്പിക്കാന്‍ ഇവര്‍ അവസരമൊരുക്കുന്നുമുണ്ട്. എല്ലാ ആഴ്ചയും തുടരുന്ന ഈ ഡിസൈനര്‍ തിങ്കിങ്ങ് കമ്മ്യൂണിറ്റിയില്‍ അംഗമാകാനും തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും മറ്റും ഇവര്‍ സൗകര്യമൊരുക്കുന്നുമുണ്ട്. വിവരങ്ങള്‍ക്ക് : 9288262446
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.