പാട്ടിന്റെ ആറാം തമ്പുരാന്‍പാട്ടിന്റെ തമ്പുരാന്‍ ക്ലബ്ബ് എഫ്.എം. 94.3 ആറാംവര്‍ഷത്തിലേക്ക്. കേരളത്തിന്റെ തലസ്ഥാനജില്ലയെ കോരിത്തരിപ്പിച്ച ക്ലോസ് കൂട്ടുകാരന്‍ ക്ലബ്ബ് എഫ്.എം. 94.3 ജനകീയമായ അഞ്ചുവര്‍ഷങ്ങള്‍ പിന്നിടുകയാണ്. യുവത്വം ത്രസിക്കുന്ന പാട്ടുകളും പുതുമയേറിയ പരിപാടികളുമായി കാതുകളും മനസ്സുകളും കീഴടക്കിയ ക്ലബ്ബ് എഫ്.എം. നിരവധി നേട്ടങ്ങളാണ് കൈവരിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച റേഡിയോ അവാര്‍ഡായ റാപ്പാ അവാര്‍ഡു മുതല്‍ അന്താരാഷ്ട്ര ബഹുമതിയായ ന്യൂയോര്‍ക്ക് ഫെസ്റ്റ് വരെ എത്തിനില്‍ക്കുന്നു ക്ലബ്ബ് എഫ്.എമ്മിന്റെ പ്രൗഢി.

അവതരണത്തിലെ വ്യത്യസ്തതയും പ്രോഗ്രാമുകളിലെ വൈവിധ്യവും പുതുമയുമാണ് ക്ലബ്ബ് എഫ്.എം നേടിയ സുവര്‍ണനേട്ടങ്ങള്‍ക്കു പിന്നില്‍. ജനമനസ്സുകളുടെ കൂടെ സഞ്ചരിക്കുന്ന ക്ലബ്ബ് എഫ്.എം. 'പാഠം ഒന്ന് ഒരു കൈ സഹായം' പോലെയുള്ള പരിപാടികളിലൂടെ സാമൂഹ്യപ്രതിബദ്ധത പുലര്‍ത്തിയും കേരളം കണ്ട ഏറ്റവും വലിയ എഫ്.എം. റോഡ് ഷോയായ 'ഭാഗ്യവാനി'ലൂടെ നിരവധി ആളുകളെ ലക്ഷാധിപതികളാക്കിയും വ്യത്യസ്തത നിലനിര്‍ത്തി. അതുവഴി നാടിന്റെ കൂട്ടുകാരനും വിജയവഴികളിലെ പ്രചോദനവുമാകാന്‍ ക്ലബ്ബ് എഫ്.എമ്മിന് കഴിഞ്ഞു.

നാട്ടിന്‍പുറത്തെ ചായക്കടയിലെ നേരംപോക്കു മുതല്‍ താരജാടകളെ തകിടംമറിക്കുന്ന ചോദ്യോത്തരങ്ങള്‍ വരെ ക്ലബ്ബ് എഫ്.എം. ഉന്നയിക്കുന്നു. ഇവ പാട്ടിന്റെ അകമ്പടിയോടെ അവതരിപ്പിക്കുമ്പോള്‍ അത് ഗതാഗതക്കുരുക്കിലും കാമ്പസിന്റെ തണലുകളിലും രാത്രിയുടെ ഏകാന്തതകളിലും വിരസമായ ജോലിത്തിരക്കുകള്‍ക്കിടയിലും കൂട്ടുകൂടി രസിപ്പിക്കലായി മാറി.

സന്തോഷനിമിഷങ്ങളില്‍ മാത്രമല്ല, പെട്രോള്‍ മുതല്‍ പഞ്ചസാര വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഇടിത്തീ പോലെ വര്‍ധിച്ചപ്പോഴും സമാശ്വാസ സമ്മാനങ്ങള്‍ നല്‍കി ക്ലബ്ബ് എഫ്.എം വിസ്മയിപ്പിച്ചു. ഒപ്പം തിരുവനന്തപുരത്തിന്റെ ജനകീയപ്രശ്‌നങ്ങളില്‍ വ്യത്യസ്തതയോടെ ജനപക്ഷത്തു നിന്ന് കണ്ണീരൊപ്പാന്‍ കഴിഞ്ഞെന്ന അഭിമാനത്തോടെയുമാണ് ക്ലബ്ബ് എഫ്.എം. ആറാം വര്‍ഷത്തിലേക്ക് ചുവടുവെയ്ക്കുന്നത്.

രാവിലെ അഞ്ചുമുതല്‍ രാത്രി ഒരു മണി വരെ നീളുന്ന ലൈവ് പ്രോഗ്രാമുകളില്‍ സാധാരണക്കാരന്റെ പരാതികള്‍ മുതല്‍ സല്‍മാന്‍ഖാന്റെ സിക്‌സ് പാക്ക് രഹസ്യങ്ങള്‍ വരെ വിഷയങ്ങളാവുന്നു. തിരുവനന്തപുരത്തിന്റെ ഓരോ ചലനങ്ങളിലും യുവത്വത്തിന്റെ ഓരോ ആഘോഷത്തിലും ക്ലബ്ബ് എഫ്.എം. പാട്ടുമായി കൂടെത്തന്നെയുണ്ട്.

സംഗീതത്തിന് ഭാഷയില്ല. മലയാളം പാട്ടുകളെപ്പോലെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് പാട്ടുകളെ സ്‌നേഹിക്കുന്ന സംഗീതപ്രേമികള്‍ക്കായുള്ള ഹിന്ദി കമ്പനി, ടീ കടൈ, ലൂസ് കണ്‍ട്രോള്‍ എന്നീ വ്യത്യസ്ത പ്രോഗ്രാമുകള്‍ ക്ലബ്ബ് എഫ്.എമ്മിന്റെ മാത്രം പ്രത്യേകതയാണ്. ദിവസവും രാത്രി 9 മുതല്‍ 10 വരെ ആര്‍.ജെ സുമിത് ഹിന്ദി പാട്ടുകള്‍ മാത്രം കേള്‍പ്പിച്ച് ഹിന്ദിയിലൂടെ കഥ പറഞ്ഞ് കൂട്ടുകൂടുന്നു. ശനിയാഴ്ചകളില്‍ വൈകീട്ട് 7 മുതല്‍9 മണി വരെയുള്ള തമിഴ്പാട്ടുകള്‍ക്കു പിന്നാലെ പാശ്ചാത്യസംഗീതത്തിന്റെ ത്രസിപ്പിക്കുന്ന താളവുമായി ആര്‍.ജെ കാള്‍ യുവത്വത്തെ പ്രകമ്പനം കൊള്ളിക്കുന്നു.

ആരും ചോദിക്കാത്ത ചോദ്യങ്ങളിലൂടെ താരജാടകളുടെ പരിവേഷം അഴിഞ്ഞുവീഴുമ്പോള്‍ അത് സ്റ്റാര്‍ ജാമിന്റെ സമയമാണ്. ആര്‍.ജെ ഷാനിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന താരങ്ങള്‍ സിനിമാരംഗത്ത് പുതിയ ചര്‍ച്ചകള്‍ക്കും അപ്രിയസത്യങ്ങളുടെ തുറന്നുപറച്ചിലുകള്‍ക്കും നിരവധി തവണ തുടക്കം കുറിച്ചിട്ടുണ്ട്.

ദിവസവും ഒരുപാട് സംഭവങ്ങള്‍ നമ്മള്‍ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മാത്രം സംഭവിക്കുന്ന കാര്യങ്ങളുമായി 'ഇറ്റ് ഹാപ്പന്‍സ് ഓണ്‍ലി ഇന്‍ ഇന്ത്യ' എന്ന ഷോയുമായി ആര്‍.ജെ. പൂജ എത്തുമ്പോള്‍ കാതുകള്‍ക്ക് അത് പുതിയ സംഭവമാകുന്നു.

പ്രഭാതത്തെ വിളിച്ചുണര്‍ത്താന്‍ നന്മയേറിയ വാക്കുകളും പോസിറ്റീവ് ചിന്തകളും ഉണര്‍വേകുന്ന പാട്ടുകളുമായി ആര്‍.ജെ. ശിഖ എത്തുമ്പോള്‍ ഒരു നല്ല ദിവസം തുടങ്ങുന്നു.

തുടര്‍ന്ന് തലസ്ഥാനത്തിന്റെ ആഗ്രഹങ്ങള്‍ മുതല്‍ ലോക വിസ്മയങ്ങള്‍ വരെയും ആ ദിവസത്തിന്റെ പ്രത്യേകത മുതല്‍ ആ ദിവസത്തിന്റെ താരംവരെ ആര്‍.ജെ. ടീനയ്‌ക്കൊപ്പം 7 മുതല്‍ 10 വരെ കലക്കന്‍ റീചാര്‍ജില്‍ എത്തുന്നു.

10 മുതല്‍ 1 മണിവരെ ഈ ലോകം സ്ത്രീകളുടേതാണ് എന്നതില്‍ ആര്‍.ജെ. അഞ്ജുവിന് ഒരുസംശയവുമില്ല. ലോകത്തിന്റെ ഓരോ സ്പന്ദനങ്ങളെയും സ്ത്രീപുരുഷ കാഴ്ചപ്പാടിലൂടെ നോക്കുകയും രസകരമായ സ്ത്രീപക്ഷ ചിന്തകളും രസകരമായ മത്സരങ്ങളും നടത്തി എന്നും സ്ത്രീകളെ ഒന്നാമതാക്കുന്നതിലാണ് ലേഡീസ് നേരത്തിന്റെ വിജയം.

പഴയ പാട്ടിനാണോ പുതിയ ഭക്ഷണത്തിനാണോ രുചി കൂടുതല്‍ എന്ന് ചോദിച്ചാല്‍ ആര്‍ക്കുമുത്തരമില്ല. എന്നാല്‍ ആര്‍.ജെ. ഷംനയ്ക്ക് ഉത്തരമുണ്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ. 2 മുതല്‍ 4 വരെ ബാല്‍ക്കണിയുടെ സമയമാണ്. ഇവിടെ സിനിമാ ലോകത്തിന്റെ സമസ്ത ഗോസിപ്പുകളും താരങ്ങളുടെ ആരും കേള്‍ക്കാത്ത വിശേഷങ്ങളും ആര്‍.ജെ. രാഹുലിന്റെ കൈകളില്‍ സുരക്ഷിതമാകുന്നു.

കളിയില്‍ ജയിക്കാന്‍ ബുദ്ധിയും ആരോഗ്യവും വേണം. എന്നാല്‍ നാലു മണി മുതല്‍ 7 മണിവരെയുള്ള ആര്‍.ജെ. വിനുവിന്റെ കബഡി കബഡിയില്‍ ജയിക്കാന്‍ ഭാഗ്യവും കഴിവും കൂടി വേണമെന്ന് ജയിച്ചവര്‍ ഓര്‍മപ്പെടുത്തും.

സൗഹൃദത്തിനിടയില്‍ എന്നും എപ്പോഴും പാട്ടുകള്‍ ഉണ്ട്. ഇവിടെ പാട്ടുകള്‍ക്കിടയില്‍ പുതിയ സൗഹൃദങ്ങളും വിശേഷങ്ങളും കണ്ടെത്തുകയാണ് ദിവസവും വൈകീട്ട് 7 മുതല്‍ 9 വരെ ക്ലബ്ബ്‌മേറ്റ്‌സിലുടെ ആര്‍.ജെ. മാഹീന്‍.ശ്രോതാക്കള്‍ക്ക് ഇഷ്ടമുള്ള പാട്ട് കേള്‍ക്കാന്‍ അവസരമൊരുക്കുന്ന 'ഐ.പി.എല്ലുമായി ആര്‍.ജെ. അമ്പുവും എത്തുന്നു.

ഇത് ഒരു തുടക്കമാണ്. പാട്ടുകളിലൂടെ കൂട്ട് കൂടി നാടിന്റെ ഓരോ ചലനങ്ങളിലും പങ്കു ചേര്‍ന്ന് അടുത്ത പ്രഭാതത്തിലേക്കുള്ള ഒരു നല്ല തുടക്കം.

Website: www.clubfm.co.in
Facebook: Facebook.club fm contest
 ©  Copyright Mathrubhumi 2015. All rights reserved.