എന്നോട് പറ... ഐ ലവ് യൂ എന്ന്

ഒരു കാമുകനെ സംബന്ധിച്ച് പ്രണയം തുറന്നു പറയുക എന്നതിലും വലിയ വെല്ലുവിളി വേറെയില്ല. ഒരു കടല്‍ നീരത്തേക്കോ, പാര്‍ക്കിലേക്കോ, ബീച്ചിലേക്കോ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി ഒരഞ്ച് മിനിറ്റ് മൗനമാചരിച്ച ശേഷം തുറന്നു പറയുന്ന പ്രണയങ്ങളായിരുന്നു പണ്ട്. പിന്നീട് കാമ്പസ് ചിത്രങ്ങളില്‍ പ്രണയം തുറന്നു പറയാനുള്ള വേദിയായി ലൈബ്രറികള്‍ മാറി. കാലം കടന്നു പോകുന്തോറും പ്രണയം പറയുന്ന രീതിയും മാറിക്കൊണ്ടിരിക്കുകയാണ്. വന്ദനത്തില്‍ ഗാഥയോട് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞ ഐ ലവ് യൂവും പിന്നീട് ബാംഗ്ലൂര്‍ ഡേയ്സില്‍ പിറകില്‍ നടക്കാനല്ല, ഒപ്പം നടക്കാനാണ് ഇഷ്ടെമന്ന് സെറയോട് പറഞ്ഞ് അര്‍ജുനും ആരാധകരുടെ കൈയടി നേടി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.