fbഫെയ്‌സബുക്ക് ഉപയോഗിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. വാളില്‍ തെളിയുന്ന സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ എന്താണെന്ന് വായിച്ചു നോക്കിയാണോ നമ്മള്‍ ഓരോരുത്തരും ലൈക്കടിക്കുന്നത്. അല്ലെന്ന് തെളിയിക്കുകയാണ് സാക്ക് എന്ന ചെറുപ്പക്കാരന്‍. 

ഫെയ്‌സ്ബുക്കില്‍ നമ്മള്‍ എത്രത്തോളം കള്ളന്‍മാരാണെന്ന് തെളിയിക്കാന്‍ സാക്ക് ഒരു തരികിട കാണിച്ചു. ആദ്യമായി വിവാഹനിശ്ചയം കഴിഞ്ഞതായി അറിയിച്ച് പെണ്‍കുട്ടിയോടൊപ്പമുള്ള ചിത്രം സാക്ക് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതിന് നാനൂറിലധികം ലൈക്കുകളും അതുപോലെ കമന്റുകളും ലഭിച്ചു. 

തുടര്‍ന്ന് അടുത്ത  ദിവസവും മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞതായി അറിയിച്ചും നേരത്തെ ഇട്ട ഫോട്ടോയെ പരാമര്‍ശിച്ചും വീണ്ടും ഒരു പോസ്റ്റു കൂടിയിട്ടു. ഈ പോസ്റ്റിനും ലൈക്കുകള്‍ നാനൂറിനു മുകളില്‍ ലഭിച്ചു. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു പല പെണ്‍കുട്ടികളോടൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്തുകൊണ്ടേയിരുന്നു. ഇതിനെല്ലാം ലൈക്കടിക്കാന്‍ ആളുകളുണ്ടായിരുന്നു. ഒടുവില്‍ ലൈക്ക് കുറഞ്ഞ് വരുന്നതുവരെ  ഇത് തുടര്‍ന്നു. ഇത്തരത്തില്‍ യാതൊരു ശ്രദ്ധയും  കൂടാതെയാണ് നമ്മള്‍ ഫെയ്‌സസ്ബുക്കില്‍ കാണുന്ന പോസ്റ്റുകള്‍ക്ക് ലൈക്ക് അടിക്കുന്നതെന്ന് സാക്ക് പറയുന്നു. 

സാക്ക് പോസ്റ്റ് ചെയ്ത് ചിത്രങ്ങള്‍ കാണാം...

fb

fb

fb

fb