സര്‍ക്കാരിന്റെ 'സഹസ്രസരോവര്‍' പദ്ധതിയില്‍പ്പെടുത്തി കുളത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണ്. എന്നാല്‍, പിന്നീട് നവീകരണം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. കെ.എല്‍.ഡി.സി.യുടേയും ഗ്രാമപ്പഞ്ചായത്തിന്റെയും ഇടപെടലിലൂടെ തുടര്‍നടപടികള്‍ തുടങ്ങിയെങ്കിലും വീണ്ടും നവീകരണം നിര്‍ത്തിവെക്കേണ്ടിവന്നു.
ഈ വര്‍ഷം ഫിബ്രവരിയില്‍ വീണ്ടും കുളത്തില്‍ പണി ആരംഭിച്ചിരുന്നു. ജെ.സി.ബി. ഉപയോഗിച്ച് കുളമാകെ കുഴിച്ചതോടെ പ്രദേശ നിവാസികള്‍ അലക്കുവാനും കുളിക്കുവാനും ഏറെ ബുദ്ധിമുട്ടുന്നു. സമീപകിണറുകളില് വെള്ളം ഉണ്ടാകുവാന്‍ സാധ്യമാക്കുന്ന ഈ കുളത്തിന്റെ നില ഇപ്പോള്‍ പരിതാപകരമാണ്.
മോഡേണ്‍ പട്ടികജാതി കോളനിനിവാസികളുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ജി.സി. സുബ്രഹ്മണ്യനും സെക്രട്ടറി പി.സി. മണിയും ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി.