വടകര: വടകര വിദ്യാഭ്യാസ ജില്ലയില്‍ നടപ്പാക്കുന്ന സേവ് പദ്ധതിയുടെ ഭാഗമായി ചോമ്പാല,വടകര ഉപജില്ലകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം സ്‌കൂളുകളില്‍ നിന്ന് സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് അയച്ചു. സേവ് പ്രവര്‍ത്തകരുടെയും ഗ്രീന്‍ കമ്യൂണിറ്റി സംസ്ഥാന കണ്‍വീനര്‍ ഷൗക്കത്ത് അലി എരോത്ത്, എസ്.ആര്‍.റിജേഷ്, സുരേന്ദ്രന്‍ മേമുണ്ട എന്നിവരുടെയും ഇടപെടലിനെത്തുടര്‍ന്നാണ് ഇവ നീക്കം ചെയ്തത്. റീസൈക്ലിങ് കമ്പനികള്‍ പ്ലാസ്റ്റിക് കൊണ്ടുപോകാന്‍ താത്പര്യം കാണിക്കാതെ വന്നതോടെയാണ് സേവ് പ്രവര്‍ത്തകര്‍ ഇത് നേരിട്ടുകൊണ്ടുപോയത്. വടകര ബി.ഇ.എം സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സുഭാഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.