പൊയിനാച്ചി: ഖാദി തൊഴിലാളികളുടെ അധ്വാനഭാരം ലഘൂകരിക്കണമെന്നും ഇ.എസ്.ഐ. ആനുകൂല്യം മുഴുവന്‍പേര്‍ക്കും ലഭ്യമാക്കണമെന്നും നാഷണല്‍ ഖാദി ലേബര്‍ യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) പൊയിനാച്ചി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വി.എന്‍.എരിപുരം അധ്യക്ഷത വഹിച്ചു. കരിച്ചേരി നാരായണന്‍ നായര്‍, എം.പി.എം.ശാഫി, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, വി.വി.കൃഷ്ണന്‍, രാജന്‍ കെ.പൊയിനാച്ചി, ഗോപാലകൃഷ്ണന്‍ ശാസ്താംകോട്, ടി.ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. എം.സുകുമാരന്‍ നായര്‍ സ്വാഗതവും രവീന്ദ്രന്‍ കരിച്ചേരി നന്ദിയും പറഞ്ഞു.
ട്രേഡ് യൂണിയന്‍ സംഗമം ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. എന്‍.ഗംഗാധരന്‍, പി.ജി.ദേവ്, ടി.വി.കുഞ്ഞിരാമന്‍, ഇ.എന്‍.പദ്മാവതി, എം.മാധവി, പുഷ്പലത, പ്രിയ വേണുഗോപാല്‍, ഭാനുമതി, ടി.അംബിക, രാജി എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ചന്തുക്കുട്ടി പൊഴുതല സ്വാഗതം പറഞ്ഞു.