പേരാമ്പ്ര: കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.രാഘവന്‍ ചരമവാര്‍ഷികം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിആചരിച്ചു. അനുസ്മരണ സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി.ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. രാജന്‍ മരുതേരി അധ്യക്ഷനായി. കെ.ബാലനാരായണന്‍, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, ഇ.വി.രാമചന്ദ്രന്‍, കെ.വി.രാഘവന്‍, കെ.സദാനന്ദന്‍, ഇ.വി.ശങ്കരന്‍, ഇ.പി.മുഹമ്മദ്, ഷാജു പൊന്‍പറ തുടങ്ങിയവര്‍ പ്രസംഗിച്ചു.