പേരാമ്പ്ര: മദ്യമുക്ത ഭാരതം ആവശ്യവുമായി പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുന്ന ഭീമ ഹര്‍ജി തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരള മദ്യനിരോധന സമിതി നടത്തുന്ന ജാഗ്രതാഹ്വാന കേരള യാത്രയ്ക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് സി.ചന്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍, ഗംഗന്‍ തുമ്പക്കണ്ടി, യൂനസ് ഹാജി, മേഴ്‌സി മാര്‍ട്ടിന്‍, വി.കെ.ദാമോദരന്‍, ഇയ്യച്ചേരി പത്മിനി, പപ്പന്‍ കന്നാട്ടി എന്നിവര്‍ പ്രസംഗിച്ചു.