മുക്കം: കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ അനധികൃതമായി വില്‍പ്പനയ്‌ക്കെത്തിച്ച മൂന്നര ലിറ്റര്‍ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണന്‍കുട്ടിയെന്ന ആള്‍ക്കെതിരെ കേസെടുത്തു. എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ സി.പി. ഹമീദ്, അബ്ദുല്‍ ജബ്ബാര്‍, ഓഫീര്‍മാരായ ലതമോള്‍, സുധാകര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.