imageണറായി: ഏഷ്യന്‍ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി പിണറായി സ്വദേശി. പടന്നക്കര ഭാവന ഹൗസില്‍ പി.രജീഷ് ആണ് ദക്ഷിണ കൊറിയയില്‍ നടന്ന മത്സരത്തില്‍ അഞ്ചാംസ്ഥാനം നേടിയത്. ആദ്യ അഞ്ചു സ്ഥാനങ്ങളിലെ വിജയികളെയാണ് ചാമ്പ്യന്‍ഷിപ്പ് കമ്മിറ്റി പ്രഖ്യാപിക്കുക.

ഓഗസ്റ്റ് 22-നാണ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. വ്യാഴാഴ്ച നടന്ന ഫൈനല്‍ മത്സരത്തിലാണ് രജീഷിന് അഞ്ചാം സ്ഥാനം സ്വന്തമായത്. 26 രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികളെ പുറന്തള്ളിയാണ് ഈ നേട്ടം.

മധ്യപ്രദേശിലെ ജബല്‍പുരില്‍ കരസേനയില്‍ ജോലി ചെയ്തുവരികയാണ് രജീഷ്. ഓള്‍ ഇന്ത്യ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലുതവണ മെഡല്‍നേട്ടം സ്വന്തമാക്കി. സര്‍വീസസിനുവേണ്ടി അഞ്ചുതവണയും മധ്യപ്രദേശ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ നാലുതവണയും മത്സരിച്ചിട്ടുണ്ട്.

പടന്നക്കരയിലെ മാറോളി കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടര്‍ ഉച്ചുമ്മല്‍ ലക്ഷ്മണന്റെയും സൗമിനിയുടെയും മകനാണ്. ഭാര്യ: ശില്പ. മകള്‍: റിസ.