അറക്കിലാട്: വിശ്വഹിന്ദു പരിഷത്ത് അറക്കിലാട് സമിതി വിഷു ആഘോഷത്തിന്റെ ഭാഗമായി അരിയും വസ്ത്രവും നല്‍കി. എന്‍.കെ. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ജെ. സേതുമാധവന്‍, ഷൈജു കല്ലേരി, ഡോ. എ. ഭാസ്‌കരന്‍, അറക്കിലാട് രാമകൃഷ്ണന്‍, എം.പി. വേണുഗോപാലന്‍, എന്‍.കെ. സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.