പുത്തനത്താണി: 'സമൂഹനന്മയ്ക്ക് പ്രവാചകസന്ദേശം' എന്ന പ്രമേയവുമായി ഏപ്രില്‍ രണ്ടിനും മൂന്നിനും കിഴക്കേപാറയില്‍ (പറവന്നൂര്‍ വെസ്റ്റ്) നടത്തുന്ന പുത്തനത്താണി മണ്ഡലം മുജാഹിദ് സമ്മേളനത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. ഭാരവാഹികളായി ടി. അബ്ദുസമദ് (ചെയ.), എ.കെ.എം. അബ്ദുല്‍മജീദ് (ജന. കണ്‍.) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ അബ്ദുല്‍കലാം ഒറ്റത്താണി അധ്യക്ഷതവഹിച്ചു. കെ.എന്‍.എം. ജില്ലാസെക്രട്ടറി എം.ടി. മനാഫ്, ജില്ലാ വൈസ്​പ്രസിഡന്റ് പ്രൊഫ. മയ്യേരി കുഞ്ഞിമൊയ്തീന്‍കുട്ടി, ടി.പി. മുഹമ്മദ് അന്‍സാരി, വി.ടി. അബ്ദുശുക്കൂര്‍, എ.കെ.എം.എ. മജീദ്, കാലൊടി അബ്ദുറസാഖ്, ടി.കെ. അബ്ദുസലാം, യൂനുസ് മയ്യേരി, കെ. അഹമ്മദ് എന്‍ജിനീയര്‍, എം. നൂറുല്‍അമീന്‍ എന്നിവര്‍ പ്രസംഗിച്ചു.