നെടുമങ്ങാട്: നല്ലിക്കുഴി തമ്പുരാന്‍ ശിവക്ഷേത്ര പ്രതിഷ്ഠാ വാര്‍ഷിക ഉത്സവം 21 മുതല്‍ 23 വരെ നടത്തും. 21ന് രാവിലെ 7ന് സ്‌കന്ദപുരാണ പാരായണം, 9ന് സമൂഹപൊങ്കാല, 10.30ന് പുഷ്പാഭിഷേകം, 12ന് സമൂഹസദ്യ, 5.30ന് ക്ഷേത്രപാലക ധര്‍മ്മ സംഗമം, പൊതുസമ്മേളനം കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 8.40ന് നാട്യവിസ്മയം. 22ന് രാവിലെ 7ന് മാര്‍ക്കണ്ഡേയ പുരാണം, 12ന് സമൂഹസദ്യ, 3.30ന് ഐശ്വര്യപൂജ, 8.30ന് നൃത്തനാടകം. 23ന് രാവിലെ 8ന് കലശപൂജ, നെയ്യാണ്ടിമേളം, 10ന് നാഗരൂട്ട്, 11.30ന് സമൂഹസദ്യ, 4.15ന് പുറത്തെഴുന്നള്ളത്ത് ഘോഷയാത്ര, 4ന് ശിങ്കാരിമേളം, 10.30ന് തിരിച്ചെഴുന്നള്ളത്ത്, താലപ്പൊലി.

ആര്‍. എസ്. പി.യില്‍ നിന്ന് രാജിവെച്ചു

നെടുമങ്ങാട് :
ആര്‍.എസ്.പി. ആര്യനാട് ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച അംഗങ്ങള്‍ ആര്‍.എസ്.പി.യില്‍ (ലെനിനിസ്റ്റ്) ചേര്‍ന്നു. മുഹമ്മദ് മൈതീന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പൂവച്ചല്‍ നാസ്സര്‍ ഉദ്ഘാടനം ചെയ്തു. ദിലീപ്ഖാന്‍, ജഗദീഷ്, ഉഴമലയ്ക്കല്‍ നാസര്‍, കൃഷ്ണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. പറണ്ടോട് നാസറിനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു.

സി.പി. ഐ. ബ്രാഞ്ച് കമ്മിറ്റി

നെടുമങ്ങാട്:
സി.പി.ഐ. വെമ്പന്നൂര്‍ ബ്രാഞ്ച് രൂപവത്കരണ സമ്മേളനം അരുവിക്കര വിജയന്‍നായര്‍ ഉദ്ഘാടനം ചെയ്തു. അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കളത്തറ മധു, ലുക്കുമാനുല്‍ ഹക്കിം, അഡ്വ. എസ്.എ.റഹിം, ആര്‍.രജി എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി സുകുമാരനെയും അസിസ്റ്റന്റ് സെക്രട്ടറിയായി വിശ്വനാഥനെയും തിരഞ്ഞെടുത്തു.

പരപ്പാറ നാഗര തമ്പുരാന്‍കാവ് ക്ഷേത്രം

നെടുമങ്ങാട്:
പരപ്പാറ നാഗര തമ്പുരാന്‍കാവ് ദേവീക്ഷേത്ര ഭരണസമിതി ഭാരവാഹികളായി നാഗര കെ.അനില്‍കുമാര്‍ (പ്രസി.), എസ്.ശ്രീജു (സെക്ര.), ബൈജു (വൈസ് പ്രസി), മിഥുന്‍ (ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

ഒ.എന്‍.വി. അനുസ്മരണം

വെഞ്ഞാറമൂട്:
പുരോഗമന കലാസാഹിത്യസംഘം പുല്ലമ്പാറ പഞ്ചായത്ത് കമ്മിറ്റി തേമ്പാമ്മൂട്ടില്‍ ഒ.എന്‍.വി. അനുസ്മരണ സായാഹ്നം നടത്തി. കാവ്യസൂര്യന് പ്രണാമം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി സി.പി.എം. ഏരിയ സെക്രട്ടറി ഡി.കെ.മുരളി ഉദ്ഘാടനം ചെയ്തു. കവി വിഭു പിരപ്പന്‍കോട് മുഖ്യപ്രഭാഷണം നടത്തി. എസ്.ഷാഹിനാദ് അധ്യക്ഷനായി. മലയാളം മിഷന്‍ ഡയറക്ടര്‍ തലേക്കുന്നില്‍ ബഷീര്‍, രതീഷ് തെള്ളിക്കച്ചാല്‍, അനൂപ് കലുങ്കിന്‍മുഖം, മുത്തിപ്പാറ ശ്രീകണ്ഠന്‍നായര്‍, പി.ജി.സുധീര്‍, ഡോ. ബി.നജീബ്, മനോജ് കെ.എസ്., തേമ്പാമ്മൂട് ഹുസൈന്‍, ജലജ ടീച്ചര്‍, രാധാവിജയന്‍, മനോജ് മുത്തിപ്പാറ എന്നിവര്‍ സംസാരിച്ചു.
പാതയോരത്ത് ഒരു മേഘക്കീറ് എന്ന ഒ.എന്‍.വി. ചിത്രപഠന ശേഖരം നടത്തിയ സതീഷ് ജി.നായരെ അനുമോദിച്ചു.

അഭയം കൂട്ടായ്മ.

വെഞ്ഞാറമൂട്:
പുല്ലമ്പാറ പഞ്ചായത്തിലെ 60 വയസ്സായവരുടെ കൂട്ടായ്മയായ അഭയത്തിന്റെ പ്രതിമാസ ഒത്തുചേരല്‍ പേരുമലയില്‍ നടന്നു.പൊതുപ്രവര്‍ത്തകനായ പേരുമല രവി ഉദ്ഘാടനം ചെയ്തു. ആയക്കാട് വഹാബുദ്ദീന്‍ അധ്യക്ഷനായി.എന്‍.ദിവാകരന്‍, കെ.പി.രാമചന്ദ്രക്കുറുപ്പ്, എസ്.സുശീലന്‍, ബി.കെ.ഗോപിനാഥന്‍നായര്‍, ബി.സുരേന്ദ്രന്‍, ഇ.മൈതീന്‍കുഞ്ഞ്, വി.സരളാഭായി, ജി.ലളിത, അബ്ദുല്‍ ഖരീം എന്നിവര്‍ സംസാരിച്ചു.60 കഴിഞ്ഞവരുടെ ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കി ഉയര്‍ത്തണമെന്ന് പ്രമേയം പാസ്സാക്കി.