ആലുവ: റെയില്‍വേ സ്റ്റേഷന്‍ സ്‌ക്വയറിലുള്ള ആലുവ ഗവണ്മെന്റ് സര്‍വന്റ്‌സ് സഹകരണ സംഘത്തിന്റെ ആധുനീകരിച്ച ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.
കേരള എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി.എച്ച്.എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി. വല്ലഭന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
കേരള എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രേട്ടറിയറ്റംഗം എന്‍. കൃഷ്ണപ്രസാദ്, അസി. രജിസ്ട്രാര്‍ സുഷമ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി ടി.എസ്. രാജു, വി.ഐ. കബീര്‍, കെ.എ. അന്‍വര്‍, സംഘം സെക്രട്ടറി വി.ആര്‍. ദേവലാല്‍, കെ.ടി. മുരളി, സി.സി. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.