അടിമാലി: ഇടുക്കി രൂപതാ വിദ്യാഭ്യാസഏജന്‍സിയുടെ കീഴിലെ കാറ്റഗറി രണ്ട് വിഭാഗത്തില്‍ ഏറ്റവും മികച്ച ഹൈസ്‌കൂളായി കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് തിരഞ്ഞെടുക്കപ്പെട്ടു. രാജമുടി പാരീഷ് ഹാളില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴികാട്ടില്‍ പുരസ്‌കാരം സമ്മാനിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് നിരവത്ത്, പ്രഥമാദ്ധ്യാപിക കരോളിന്‍ ജോസ്, സ്റ്റാഫ് സെക്രട്ടറി എം.ജെ. കുര്യന്‍, പി.ടി.എ. പ്രസിഡന്റ് സജി ചെന്നാട്ട് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.