നക്ഷത്രത്തിളക്കം

പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വാനനിരീക്ഷണത്തിനുള്ള സംവിധാനം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ താമസിയാതെ യാഥാര്‍ത്ഥ്യമാകും. സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്ക്‌നോളജി പി. ജി. കോഴ്‌സിന്റെ ഭാഗമാണിത്. ഈ കോഴ്‌സിലെ വിദ്യാര്‍ത്ഥികള്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കി.
വംശനാശം നേരിടുന്ന ജീവികളെ സംരക്ഷിക്കാനുള്ള ദൗത്യം വിജയിപ്പിച്ചിട്ടുള്ള ലോകത്തിലെ പത്ത് കോളേജുകളില്‍ ഒന്ന് സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്.അമേരിക്കയിലെ bestcolleges.org എന്ന പ്രശസ്ത സംഘടനയാണ് ഈ ബഹുമതി കോളേജിന് നല്‍കിയത്. വെബ്‌സൈറ്റില്‍ അത് അവതരിപ്പിച്ചിട്ടുണ്ട്.