മുടിഞ്ഞ ഗ്ലാമര്‍
ബിബിന്‍ ബാബു

മുടിവെട്ട് രംഗത്ത് 19 വര്‍ഷത്തെ പരിചയ സമ്പത്തുണ്ട് വി. പ്രവീണിന്. ഇരുപതാം വയസ്സില്‍ കത്രിക കൈയിലെടുത്തതാണ്. സിനിമയിലഭിനയിക്കാനുള്ള താല്‍പര്യവുമായി നടന്ന യുവാവ് സിനിമാക്കാരുടെ മുടിവെട്ട് തുടങ്ങി. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഒരു മുടിവെട്ടുകാരനാകുന്നതില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഇഷ്ടജോലി ചെയ്യാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നെന്ന് പ്രവീണ്‍ പറയുന്നു. ഡോക്ടര്‍മാരാകാനും വക്കീലന്‍മാരാകാനും ആരുടെയെങ്കിലും കൂടെ പ്രാക്ടീസ് ചെയ്യേണ്ടതുപോലെ ഈ രംഗത്തും ആരുടെയെങ്കിലും കീഴില്‍ പണിപഠിച്ച് തെളിഞ്ഞുവരണമെന്നാണ് പ്രവീണിന്റെ പക്ഷം. കൊച്ചിയില്‍ കടയിട്ടിട്ട് ഒന്‍പതു വര്‍ഷമാകുന്നു.