പരിമിതികൾക്ക് സ്വപ്‌നങ്ങളെ പിടിച്ചുകെട്ടാൻ കഴിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഷിനാൻ. ശബ്ദങ്ങളുടെ ലോകം ഷിനാന് പരിചിതമല്ലെങ്കിലും രാജ്യം ചുറ്റുകയെന്ന മോഹം സഫലമാക്കിയിരിക്കുകയാണ് ഈ ഇരുപത്തിനാലുകാരൻ. 

രണ്ടുമാസം കൊണ്ട് ഇരുചക്രവാഹനത്തിൽ ഇന്ത്യ മുഴുവൻ ബുള്ളറ്റിൽ സഞ്ചരിച്ചാണ് സ്വപ്‌ന നേട്ടത്തിലെത്തിയത്. ഭാരതപര്യടനത്തിനൊപ്പം അയൽരാജ്യങ്ങളായ നേപ്പാളും ഭൂട്ടാനും സന്ദർശിച്ചു. പരിസ്ഥിതി സംരക്ഷണമെന്ന സന്ദേശവുമായി ജൂലായ് 30-ന് ഗുരുവായൂരിൽ നിന്ന്‌ യാത്ര ആരംഭിച്ചു. ബൈക്കിൽ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച സ്റ്റിക്കറുകൾ പതിച്ചു. ബധിരരുടെ സംഘടനകളാണ് യാത്രയ്ക്കുള്ള തുക സമാഹരിച്ച് നൽകിയത്. 

തിരുവനന്തപുരത്ത് എത്തിയ ഷിനാന് ജില്ലാ ഡഫ് സൊസൈറ്റി സ്വീകരണം നൽകി. കുന്നംകുളം സ്വദേശിയായ ഷിനാൻ അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്യുകയാണ്.