ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞന്‍ ഈ എഫ് ഷൂമാക്കറിന്റെ ഗുരുനാഥന്‍ ലിയോപോള്‍ഡ് കോറിന്റെ പ്രസിദ്ധമായ പ്രയോഗമാണ് 'Small is beautiful'. 

അതിസുന്ദരങ്ങളായ കൊച്ചുഗെയിമുകള്‍ ചെസ്സ് പ്രേമികള്‍ക്ക്  ലഹരി പകരുന്നവയാണ്. ഹ്രസ്വമായ സംഗീതശില്പ്ങ്ങള്‍ പോലെ അവക്കുള്ളില്‍ അപാരമായ സൗന്ദര്യാനുഭൂതിയും സര്‍ഗ്ഗാത്മകതയും നിറച്ചുവെച്ചിരിക്കുന്നു.

പല കാലഘട്ടങ്ങളിലെ ചെസ്സ് പ്രതിഭകള്‍ അറുപത്തിനാല് കളങ്ങളില്‍ വിരചിച്ച ഹൃസ്വസൗന്ദര്യങ്ങളിലൂടെയുള്ള ഒരു ആസ്വാദനപ്രദക്ഷിണമാണ് താഴെ.

ഗെയിം 1
വൈറ്റ്                ബ്ലാക്ക്
പോള്‍ മോര്‍ഫി        കൗണ്ട് ഇസവാര്‍ഡ് 
                          & ഡ്യൂക്ക് ഓഫ് ബ്രണ്‍സ്വിക്ക്

പാരിസ് 1858

morphi
പോള്‍ മോര്‍ഫി 

''ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ഗെയിം'' എന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന ഒരു കൊച്ചു ചെസ്സ് രത്‌നം. 
''ചെസ്സിന്റെ അഭിമാനവും ദുഖവും'' ആയ മഹാപ്രതിഭ പോള്‍ മോര്‍ഫിയുടെ ഉത്തമ കലാസൃഷ്ടി. 
പാരീസിലെ ഇറ്റാലിയന്‍ ഒപ്പേറ ഹൗസില്‍ ഒപ്പേറ കണ്ടുകൊണ്ടിരിക്കെ ഒരേസമയം തനിക്കെതിരെ ചിന്തിച്ചുകളിക്കുന്ന 2 എതിരാളികള്‍. അവരെ വെറും 17 നീക്കങ്ങള്‍ കൊണ്ട് ചെസ്സിന്റെ സര്‍വ്വ ശാസ്ത്രീയതത്വങ്ങളും മനോഹരമായി ഉപയോഗിച്ച് മോര്‍ഫി കൈവരിക്കുന്ന ഗംഭീരജയം.

1.e4 e5 2.Nf3 d6 3.d4 Bg4? 
ബിഷപ്പുകള്‍ക്ക് മുന്‍പേ പുറത്തിറക്കേണ്ടത് കുതിരകളെയാണ്

4.dxe5 Bxf3 
4...dxe5 5.Qxd8+ Kxd8 6.Nxe5+-

5.Qxf3 dxe5 6.Bc4 Nf6? 
6...Qf6 അല്ലെങ്കില്‍ 6...Qd7 ആയിരുന്നു ഭേദപ്പെട്ട പ്രതിരോധനീക്കങ്ങള്‍

7.Qb3 ! 

ഇരട്ട ആക്രമണം

7...Qe7    
മറ്റ് പ്രതിരോധമാര്‍ഗ്ഗങ്ങളില്ല 7...Qd7 8.Qxb7 Qc6 9.Bb5+-

8.Nc3! 
8.Qxb7 Qb4+ 9.Qxb4 Bxb4+ 10.Bd2 തനിക്ക് ലഭിക്കാവുന്ന പോണിനെ മോര്‍ഫി നിരസിക്കുന്നു. ക്വീന്‍ കളിക്കളത്തിലുള്ളത് ആക്രമണത്തിന് കരുത്ത് കൂട്ടും എന്നദ്ദേഹം തിരിച്ചറിയുന്നു.

8...c6 9.Bg5 b5? 

1

10.Nxb5! 
ആക്രമണത്തിനായി മോര്‍ഫി കുതിരയെ ബലികൊടുക്കുന്നു. 
മേധാവിത്തമുള്ള കളിക്കാരന്‍ ആക്രമിച്ചേ പറ്റൂ. ഇല്ലെങ്കില്‍ മേധാവിത്തം നഷ്ടമാകും.

10...cxb5 11.Bxb5+ Nbd7 
11...Kd8 12.0-0-0+

12.0-0-0 Rd8 13.Rxd7! Rxd7 14.Rd1 
സമയനഷ്ടം കൂടാതെ മോര്‍ഫി തന്റെ കരുക്കളെയെല്ലാം  അതിവേഗം ആക്രണമേഖലയിലേക്കെത്തിക്കുന്നത് കാണുക

14. ... Qe6 

2

15.Bxd7+ ! 
ഗംഭീരമായ കലാശക്കൊട്ടിന്റെ തുടക്കം

15...Nxd7 

3

16.Qb8+ !! Nxb8 17.Rd8# 1-0              

ഗെയിം 2
വൈറ്റ്                    ബ്ലാക്ക്
മാക്‌സ് പെസ്റ്റലോസി.        ദീത്രിച്ച് ദം

മാക്‌സ് പെസ്റ്റലോസി.
മാക്‌സ് പെസ്റ്റലോസി.

പാരിസ് 1858

ഗണിതശാസ്ത്രകാരന്‍, 3 തവണ സ്വിസ്സ് ദേശീയ ചെസ്സ് കിരീടം പങ്കിട്ട കളിക്കാരന്‍, ലോകത്തെ പ്രഥമ ചെസ്സ് ക്ലബ്ബായ ഷാക്ക്‌ജെസെല്ഷാഫ്റ്റ് സൂറിച്ചിന്റെ സ്ഥാപകന്‍ - ഇതെല്ലാമായിരുന്നു മാക്‌സ് പെസ്റ്റലോസി.

2 തവണ സ്വിസ്സ് ചെസ്സ് കിരീടം നേടിയിട്ടുള്ള ദൈവശാസ്ത്രപ്രൊഫസര്‍ ദീത്രിച്ച് ദമ്മിനെയാണ് പെസ്റ്റലോസി ഒരു രാജപക്ഷാക്രമണത്തിലൂടെ അടിയറവ് പറയിക്കുന്നത്.

1.e4 e6 2.d4 d5 3.Nc3 Nf6 4.Bg5 Be7 5.Bxf6 Bxf6 6.e5 Be7 7.Bd3 c5 8.dxc5 Bxc5 9.Qg4 0-0 10.Nf3 Nc6? 
ബ്ലാക്ക് 10...f5 കളിക്കേണ്ടത് അനിവാര്യമായിരുന്നു

4

11.Bxh7+! 

പ്രതിരോധത്തിനായി കരുക്കളില്ലാതെ നഗ്‌നമായ രാജപക്ഷത്തെ ആകമിക്കുന്ന സമ്പ്രദായമാണ് ഇത്.

11. ... Kxh7 12.Qh5+ Kg8 13.Ng5 Re8 
13...Qxg5 മാത്രമായിരുന്നു പരാജയത്തിന്റെ വേഗത കുറയ്ക്കുവാനുള്ള എകമാര്‍ഗ്ഗം
14.Qxf7+ Kh8 15.Qh5+ Kg8 16.Qh7+ Kf8 17.Qh8+ Ke7 18.Qxg7# 1-0

5

ഗെയിം 3
വൈറ്റ്                        ബ്ലാക്ക്
അഡോള്‍ഫ് ആന്‍ഡ്രെസന്‍        മാക്‌സ് ലാങ്ങ്
ബ്രെസ്ലൗ 1859

പോള്‍ മോര്‍ഫിക്ക് മുന്‍പ് ലോകത്തെ ഏറ്റവും കരുത്തനായ കളിക്കാരനായിരുന്നു അഡോള്‍ഫ് ആന്‍ഡ്രെസന്‍.
 പ്രഗത്ഭനായ മറ്റൊരു ജര്‍മ്മന്‍ താരമായിരുന്നു മാക്‌സ് ലാങ്ങ്. 
ചെസ്സ് പ്രശ്‌നരചയിതാവ് കൂടിയായിരുന്ന മാക്‌സ് ലാങ്ങിന്റെ കരുനീക്കങ്ങളില്‍ ചെസ്സ് പ്രശ്‌നങ്ങളില്‍ ദര്‍ശിക്കുന്ന ഭാവനാസമ്പന്നത തെളിഞ്ഞുകാണാം.

1.e4 e5 2.Nf3 Nc6 3.Bb5 Nd4 4.Nxd4 exd4 5.Bc4 Nf6 6.e5 d5! 7.Bb3 Bg4!? 8.f3

6

8. ...  Ne4!? 9.0-0 

7

9. ... d3!? 
കരുക്കളുടെ ഭൗതികമൂല്യത്തേക്കാളും പ്രധാനം അവയുടെ സജീവതയാണെന്ന് മനസ്സിലാക്കിയാണ്  ബ്ലാക്ക് ധീരമായ കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

10.fxg4? 
ബ്ലാക്കിന്റെ ആക്രമണോല്‍സുകങ്ങളായ നീക്കങ്ങള്‍ക്ക് മുന്നില്‍ ആന്‍ഡ്രെസന്‍ പതറുന്നു.
 10.Qe1! ആയിരുന്നു കൃത്യമായ പ്രതിരോധം

10...Bc5+ 11.Kh1 

8

11. ... Ng3+! 12.hxg3 Qg5 13.Rf5 

9

13. ... h5 !! 14.gxh5 Qxf5 15.g4        .

10

15. ... Rxh5+! 16. gxh5 Qe4! 17.Qf3 Qh4+ 18.Qh3 Qe1+ 19.Kh2 Bg1+ 0-1

ഗെയിം 4
വൈറ്റ്                ബ്ലാക്ക്
റിച്ചാര്‍ഡ് റെറ്റി        ടാര്‍ടക്കോവര്‍

റിച്ചാർഡ് റെറ്റി
റിച്ചാര്‍ഡ് റെറ്റി   

വിയന്ന 1910
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ചെസ്സിനെ വിപ്ലവകരമായി മാറ്റിമറിച്ച 'അത്യന്താധുനിക' ചെസ്സ് പ്രസ്ഥാനത്തിലെ 2 അതികായര്‍ - റിച്ചാര്‍ഡ് റെറ്റിയും സാവീലി ടാര്‍ടക്കോവറും. 
1910ല്‍ വിയന്നയില്‍ അവര്‍ ഏറ്റുമുട്ടിയപ്പോള്‍ പിറന്ന ചെസ്സ് ശില്‍പ്പം. റെറ്റിയുടെ ഭാവനാസമ്പന്നമായ നീക്കങ്ങള്‍ക്ക്മുന്നില്‍ ടാര്‍ടക്കോവര്‍ നാമാവശേഷനാകുന്നു.

1.e4 c6 2.d4 d5 3.Nc3 dxe4 4.Nxe4 Nf6 5.Qd3 e5? 
ഒറ്റനോട്ടത്തില്‍ സമര്‍ത്ഥം എന്നു തോന്നിക്കാവുന്ന ടാര്‍ടക്കോവറിന്റെ പദ്ധതി അദ്ദേത്തിനുതന്നെ വിനയായി മാറുന്നു. അപക്വമായ ക്വീന്‍ സഞ്ചാരം ആപല്‍ക്കരമാണ് 
5...Nxe4 ആയിരുന്നു പക്വമായ നീക്കം.

6.dxe5 Qa5+ 7.Bd2 Qxe5 

11

8.0-0-0 ! Nxe4? 

12

 

9.Qd8+- Kxd8 10.Bg5+ Kc7 11.Bd8# 1-0

ഗെയിം 5
വൈറ്റ്                ബ്ലാക്ക്
മിഖായേല്‍ താല്‍        സ്വിരിദോവ്

മിഖായേല്‍ താല്‍
മിഖായേല്‍ താല്‍

സ്റ്റുട്ട്ഗാര്‍ട്ട് 1958

ഇരുപത്തിമൂന്നാം വയസില്‍ ലോകകിരീടം ചൂടിയ ''റിഗയില്‍ നിന്നുമുള്ള ചെസ് മാന്ത്രികന്‍'' - ലോകം ദര്‍ശിച്ച എറ്റവും ആക്രമണകാരിയായ ചെസ്സ് പ്രതിഭ - ലക്ഷക്കണക്കിന് ചെസ്സ്‌പ്രേമികളുടെ ആരാധനാവിഗ്രഹം - മിഖായേല്‍ താല്‍! 
ജര്‍മ്മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് നഗരത്തില്‍ 1969ല്‍ നിരവധി കളിക്കാര്‍ക്കെതിരെ ഒരേസമയം കളിച്ചുകൊണ്ട് നടത്തിയ സിമള്‍ടേനിയസ് പ്രദര്‍ശനമല്‍സരത്തിലാണ് താല്‍ ഈ സുന്ദരമായ ചെസ്സ് കോംബിനേഷന്‍ നടപ്പാക്കിയതെന്നോര്‍ക്കുക.

1.e4 c5 2.Nf3 d6 3.d4 cxd4 4.Nxd4 Nf6 5.Nc3 g6 6.Be3 Bg7 7.f3 Nc6 8.Qd2 Bd7 9.0-0-0 Qa5 10.Kb1 Rc8 11.g4 h6 12.h4 a6 13.Be2 Ne5? 14.g5! hxg5? 
ബ്ലാക്ക് 14...Ng8 കളിക്കണമായിരുന്നു

15.hxg5 Rxh1 

13

16.gxf6 !!
അത്ഭുതങ്ങളുടെ കലവറയാണ് താല്‍ എന്ന പ്രതിഭാസം!

16...Rxd1+ 

14

17.Nxd1! Qxd2 

15

18.fxg7 !! 1-0

 

മെത്രാന്‍മാരെ കുരുതി കൊടുക്കൂ എന്ന ചെസ്സ് കോളത്തിലെ പ്രശ്‌നോത്തര മല്‍സരത്തിന്റെ ഉത്തരം താഴെ കൊടുക്കുന്നു

16

1.    Kd6!

a)    1. ... Bxg3 2. Ng3#
b)    1. ... Bg1   2. Qxf3#
c)    1. ... Ne5/d6/d2/e1/g1/h4/g5 2. Qxh2#

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി: ജയകൃഷ്ണന്‍, കൊല്ലം

പ്രശ്‌നോത്തരമല്‍സരം 12

17

ചിത്രം കാണുക. 
ആദ്യനീക്കം വൈറ്റിന്റേതാണ്. ബ്ലാക്കിന്റെ ഏത് നീക്കങ്ങള്‍ക്കെതിരേയും തന്റെ രണ്ടാമത്തെ നീക്കത്തില്‍ വൈറ്റ് എതിരാളിക്ക് ചെക്ക്‌മേറ്റ് നല്‍കണം. ശരിയുത്തരം കണ്ടുപിടിച്ചയക്കുക. (നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും) മത്സരം 06/06/2017 ന്‌​ അവസാനിക്കും

 

ചെസ്സ് കളിക്കൂ​

*പ്രൊഫ. എന്‍.ആര്‍ അനില്‍കുമാര്‍

1982 ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസേണില്‍ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. ലോക കറസ്‌പോണ്ടന്‍സ്‌ ചെസ്സ് ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കര്‍ഹനായ പ്രഥമ ഇന്ത്യക്കാരന്‍. ലോക ചെസ്സ് ഫെഡറേഷന്‍ (FIDE) ട്രെയിനര്‍. വിശ്വനാഥന്‍ ആനന്ദ്, ദേശീയ ചാമ്പ്യന്‍മാരായിരുന്ന പ്രവീണ്‍ തിപ്‌സേ, മാനുവല്‍ ആറോണ്‍, ടി.എന്‍. പരമേശ്വരന്‍, നസീര്‍ അലി എന്നിവരെ പരാജയപ്പെടുത്തിയിട്ടുണ്ട്‌. ചെസ്സ് ഒളിമ്പ്യന്‍സ് അക്കാദമി, പൂങ്കുന്നം തൃശൂര്‍