ചെസ്സിലെ മനോഹരമായൊരു ആക്രമണരീതിയുടെ ഓമനപ്പേരാണ് ‘ഗ്രീക്ക് ഉപഹാരം“ (Greek gift). ആയിരക്കണക്കിന് ചെസ്സ് പോരാട്ടങ്ങൾ ഗ്രീക്ക് ഉപഹാരത്തിലൂടെ പര്യവസാനിച്ചിട്ടുണ്ട്. ഏതൊരു ചെസ്സ് പോരാളിയുടേയും ആവനാഴിയിലെ മൂർച്ചയേറിയ ആയുധമാണ് ഗ്രീക്ക് ഉപഹാരമെന്നതിനാൽ നിങ്ങളും ഈ ആക്രമണതന്ത്രത്തെ നിങ്ങളുടെ ചെസ്സ് ആയുധശേഖരത്തിന്റെ ഭാഗമാക്കുക.

ശത്രുരാജാവിനെ അടിയറവ് പറയിക്കലാണല്ലോ ചെസ്സിന്റെ പരമലക്ഷ്യം. അതിനായി തന്റെ കരുക്കളെ ബലി നല്കാൻ നല്ല കളിക്കാർ വൈമനസ്യം കാണിക്കാറില്ല. കാസ് ലിങ്ങ് നടത്തിയ ശത്രുരാജാവിനെ അയാളുടെ ചുറ്റുമുള്ള പ്രതിരോധകവചം തകർത്ത് ആക്രമിച്ച് കീഴ്പ്പെടുത്താനയി h7ലോ h2ലോ  കരുബലി നടത്തുന്ന രീതിയണ് ഗ്രീക്ക് ഉപഹാരം. 

താഴെ നല്കിയ കളികൾ ഗ്രീക്ക് ഉപഹാരത്തിന്റെ പ്രായോഗിക ഉദാഹരണങ്ങളാണ്:

ഗെയിം 1

“ആധുനികചെസ്സിന്റെ തലതൊട്ടപ്പൻ” എന്നു വിശേഷിപ്പിക്കാവുന്ന പതിനേഴാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ചെസ്സ് പ്രതിഭാസം ഗിയാച്ചിനോ ഗ്രീക്കോ 1620ൽ ആണ് ഈ ആക്രമണതന്ത്രം ആദ്യമായി പ്രയോഗത്തിൽ കൊണ്ടുവരുന്നത്.

വൈറ്റ്            ബ്ലാക്ക്
ഗിയാച്ചിനോ ഗ്രീക്കോ    അജ്ഞാതൻ

1.    e4 e6 2. d4 Nf6 3. Bd3 Nc6 4. Nf3 Be7 5. h4 O-O?
സുരക്ഷിതത്വത്തിലേക്കല്ല മറിച്ച് ആപത്തിലേക്കാണ് രാജാവ് പ്രവേശിക്കുന്നത്.

6. e5!
മികച്ച നീക്കം. 
ശത്രുരാജാവിന്റെ കാവല്ക്കാരനായ നൈറ്റിനെ f6ൽ നിന്നും തുരത്തിയശേഷമാണ് വൈറ്റ് തന്റെ ആക്രമണത്തിന് കെട്ടഴിക്കുക.

6. ... Nd5
 

1

ഗ്രീക്ക് ഉപഹാരത്തിന് അരങ്ങൊരുങ്ങിയിരിക്കുന്നു. വൈറ്റിന്റെ കരുക്കളെല്ലാം ശത്രുരാജാവിനെ ആക്രമിക്കാനുതകുന്ന ആപല്ക്കരങ്ങളായ താവളങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നു. ബ്ലാക്കിനാകട്ടെ തന്റെ രാജാവിന്റെ പ്രതിരോധത്തിന് വേണ്ടത്ര കരുക്കൾ രാജപക്ഷത്തില്ല താനും. ആക്രമിക്കുന്നയാൾ തന്റെ കരുക്കളെ ഫലപ്രദമായി കോർത്തിണക്കിയാൽ ആക്രമണത്തിന്റെ വെടിക്കെട്ട് തുടങ്ങുകയായി.

7. Bxh7+!
ഇതാണ് പ്രസിദ്ധിയാർജ്ജിച്ച ഗ്രീക്ക് ഉപഹാരം. 
വൈറ്റ് h7 കളത്തിൽ തന്റെ ബിഷപ്പിനെ ബലി നല്കുന്നു. പുറത്തുവരാൻ നിർബന്ധിതനാകുന്ന ശത്രുരാജാവിനുമേൽ പിന്നീട് തന്റെ നൈറ്റിനേയും ക്വീനിനേയും ചിലപ്പോൾ റൂക്കിനേയും പോണിനേയും സമർത്ഥമായി കോർത്തിണക്കി സംഹാരതാണ്ഡവം നടത്തുന്നു.

7. ... Kxh7 8. Ng5+  Bxg5  9. hxg5+  Kg8 
ഇതിനുപകരം കിങ്ങ് g8ൽ ഇറങ്ങിനിന്നാലും വൈറ്റ് Qh5! കളിച്ച് മാരകമായ ആക്രമണം തുടരും. (9 ... Kg6 10.Qh5+ Kf5 11.Qh7+ g6 12.Qh3+ Ke4 13.Qd3#)

10. Qh5! f5 11. g6!  
ബ്ലാക്ക് കിങ്ങിന് ചുറ്റുമുള്ള മരണക്കുരുക്ക് മുറുകുന്നു.

11. ... Re8 12. Qh8#  1-0

ഗെയിം 2

വൈറ്റ്            ബ്ലാക്ക്
മാക്സ് പെസ്റ്റലോസി    ദീത്രിച്ച് ദം
ബേൺ  1920

1. e4 e6 2. d4 d5 3. Nc3 Nf6 4. Bg5 Be7 5. Bxf6 Bxf6 6. e5 Be7
7. Bd3 c5 8. dxc5 Bxc5 9. Qg4 OO 10. Nf3 Nc6 

2

11. Bxh7+! Kxh712. Qh5+ Kg8 13. Ng5! Re8 14. Qxf7+ Kh8 15. Qh5+ Kg8 16. Qh7+ Kf8 17. Qh8+ Ke7 18. Qg7#  1-0

ഗെയിം 3

വൈറ്റ്            ബ്ലാക്ക്
ഫ്രാങ്ക് മാർഷൽ        സ്റ്റോഡീ
അറ്റ്ലാന്റിക്ക് സിറ്റി 1920
`    
1.e4 c5 2.b4 e6 3.bxc5 Bxc5 4.d4 Bb6 5.Nf3 d5 6.e5 Nc6 7.c3 Nge7 8.Bd3 0–0 

3

9.Bxh7+! Kxh7 10.Ng5+ Kg8 11.Qh5 Re8 12.Qh7+ Kf8 13.Ba3!  1–0
ഈ ശക്തമായ നീക്കത്തോടെ മാർഷൽ ഉയർത്തുന്ന ഭീഷണി അടുത്ത നീക്കത്തിൽ 14. Qh8 കളിച്ച് ശത്രുരാജാവിന് ചെക്ക്മേറ്റ് നല്കും എന്നതാണ്. ഇതിനെതിരെ ഫലപ്രദമായ യാതൊരു പ്രതിരോധവും സാദ്ധ്യമല്ലാത്തതിനാൽ സ്റ്റോഡീ തോൽവി സമ്മതിച്ചു.

രണ്ടാമത്തെചെസ്സ് കോളത്തിൽ നല്കിയ പ്രശ്നോത്തരമൽസരത്തിലെ ചെസ്സ് പ്രശ്നത്തിന്റെ ശരിയുത്തരം താഴെ നല്കുന്നു:

4

1.    Qa8!
a)    1. ... b2 2. Kb4#
b)    1. ... c3 2. Kxb3#
c)    1. ... d4 2. Qh1#

27 പേര്‍ ശരിയുത്തരം അയച്ചു.

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി: എം.ഷിദാദ്. പിജി വിദ്യാര്‍ഥി, ചരിത്ര വിഭാഗം, ഫാറൂഖ് കോളജ്, കോഴിക്കോട്‌. എല്ലാവർക്കും അഭിനന്ദനങ്ങൾ

പ്രശ്നോത്തരമൽസരം  - 3
 

5

സ്റ്റീഫൻ ഇമ്രെ രചിച്ചതാണ് ഈ വിജ്ഞാനപ്രദമായ ചെസ്സ് പ്രശ്നം. ബ്ലാക്കിന്റെ ഏത് പ്രതിരോധത്തിനെതിരേയും വൈറ്റ് തന്റെ നാലാമത്തെ നീക്കത്തിൽ എതിരാളിക്ക് ചെക്ക്മേറ്റ് നല്കണം എന്നതാണ് ഈ പ്രശ്നം ഉയർത്തുന്ന വെല്ലുവിളി. ആദ്യനീക്കം വൈറ്റിന്റേതാണ്. (നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും.) മത്സരം 11/02/2017 ന് അവസാനിക്കും.

ചെസ്സ് കളിക്കൂ​

 

 

ചെസ്സ് കോളത്തിന്റെ മുന്‍ലക്കങ്ങള്‍

1. വെറും അഞ്ച്‌ നീക്കങ്ങളിലൊരു കൊടുങ്കാറ്റോ?

2. ചെസ്സിന്റെ ഭാഷ പഠിക്കാം, കളിക്കാം