റുപത്തിനാല്‌ കളങ്ങൾക്കും മുപ്പത്തിരണ്ട് കരുക്കൾക്കും മേൽ കലയും ശാസ്ത്രവും യുദ്ധതന്ത്രവും അവയുടെ പൂർണ്ണതയിൽ സന്നിവേശിക്കപ്പെടുമ്പോൾ അനശ്വരങ്ങളായ ചെസ്സ് ക്ലാസിക്കുകൾ പിറവിയെടുക്കുന്നു.

തലമുറകൾക്ക് സൗന്ദര്യാനുഭൂതിയും ഉൾക്കാഴ്ച്ചയും ഊർജ്ജവും പോരാട്ടവീര്യവും പ്രദാനം ചെയ്തുകൊണ്ട് കാലദേശാതീതപ്രതിഭാസങ്ങളായി അവ നിലകൊള്ളുന്നു.

വി ആർ സുധീഷിന്റെ ഒരു സങ്കല്പ്പം കടമെടുക്കുകയാണെങ്കിൽ അസാമാന്യ ചെസ്സ് പ്രതിഭാശാലികളുടെ ”ആത്മഗാന”ങ്ങളാണ്‌ ഈ ചെസ്സ് ക്ലാസിക്കുകൾ.

ആൻഡേഴ്സൻ, മോർഫി, സ്റ്റീനിറ്റ്സ്, ഇമാനുവൽ ലാസ്ക്കർ, കാപ്പബ്ലാങ്ക, ആലഖൈൻ, , മാക്സ് ഈവ്, താൽ, സ്പാസ്ക്കി, ഫിഷർ, കാസ്പറോവ് , ആനന്ദ് , മാഗ്നസ് കാൾസൻ എന്നിങ്ങനെ ഒട്ടുമിക്ക ചെസ്സ് വിശ്വജേതാക്കളും കളിക്കളത്തിൽ അനശ്വര ചെസ്സ്കവിതകൾ രചിച്ചിട്ടുള്ളവരാണ്‌.

ഞാനടക്കം ആയിരക്കണക്കിന്‌ ചെസ്സ്പ്രേമികളുടെ ആരാധനാപാത്രമാണ്‌ അക്കീബാ റൂബിൻസ്റ്റീൻ എന്ന ചെസ്സ് ഇതിഹാസം.

“ചെസ്സ് ലോകം ദർശിച്ച ഏറ്റവും മികച്ച റൂക്ക്  & പോൺ എൻഡ് ഗെയിം വിദഗ്ദൻ” എന്നാണ്‌ റൂബിൻസ്റ്റീൻ വിശേഷിപ്പിക്കപ്പെടുന്നത്.

തന്റെ കാലത്തെ ലോകചാമ്പ്യന്മാരായ ലാസ്ക്കർ, കാപ്പബ്ലാങ്ക, ആലഖൈൻ എന്നിവരോടേറ്റുമുട്ടിയപ്പോൾ ആദ്യമൽസരത്തിൽ തന്നെ അവരെ പരാജയപ്പെടുത്തി എന്ന അപൂർവ്വ ബഹുമതിക്ക് അർഹനായ കളിക്കാരൻ കൂടിയാണ്‌ അദ്ദേഹം.

രണ്ടാം ലോകമഹായുദ്ധമാണ്‌ പോൾ കെറസിന്റെ ലോകകിരീടസാദ്ധ്യത തട്ടിത്തെറിപ്പിച്ചതെങ്കിൽ ഒന്നാം ലോകമഹായുദ്ധമായിരുന്നു റൂബിൻസ്റ്റീനിന്റെ വിശ്വകിരീടസ്വപ്നങ്ങൾക്ക് വിലങ്ങുതടിയായത്.

റോട്ട് ലെവിയുമായുള്ള ഈ കളിയിലെ കരുനീക്കങ്ങളിലൂടെ റൂബിൻസ്റ്റീനിന്റെ പ്രതിഭാസ്പന്ദനം നമുക്ക് തൊട്ടറിയാം

വൈറ്റ്                                                           ബ്ലാക്ക്

ജോർജ്ജ് റോട്ട് ലെവി                   അക്കീബാ റൂബിൻസ്റ്റീൻ

ലോഡ്സ് (പോളണ്ട്), 1907

1. d4 d5 2. Nf3 e6 3. e3 c5 4. c4 Nc6 5. Nc3 Nf6 6. dxc5 Bxc5 7. a3 a6 8. b4 Bd6

9. Bb2 0-0 10. Qd2?

വളരെ ശ്രദ്ധയോടെ പുറത്തിറക്കേണ്ട കരുവാണ്‌ ചെസ്സിലെ ക്വീൻ.

വൈറ്റിന്‌ അവലംബിക്കാവുന്ന 2 വിവേകപൂർണ്ണങ്ങളായ തുടർനീക്കങ്ങൾ ഇവയായിരുന്നു:

a). 10. cxd5 exd5 11. Be2

b). 10. Bd3

1

10... Qe7!

എതിരാളിക്കെതിരെ ആക്രമണം പടുത്തുയർത്തുവാനായി റൂബിൻസ്റ്റീൻ ഒരു പോൺബലിക്ക് തയ്യാറാകുന്നു. പക്ഷെ റോട്ട് ലെവി ആ ബലി സ്വീകരിക്കുന്നില്ല.

സ്വീകരിച്ചിരുന്നു വെങ്കിൽ 11.cxd5 exd5 12.Nxd5? Nxd5 13.Qxd5 Rd8! എന്നീ നീക്കങ്ങളിലൂടെ ബ്ലാക്ക് ശക്തമായ ആക്രമണം തുടങ്ങിവെക്കുമായിരുന്നു എന്നതിൽ സംശയമില്ല.

11. Bd3 dxc4 12. Bxc4 b5 13. Bd3 Rd8 14. Qe2 Bb7 15. 0-0 Ne5 16. Nxe5 Bxe5

2

ഭീഷണികളുടെ തുടക്കം ഇവിടെ കുറിയ്ക്കപ്പെടുന്നു.

17...Bxh2+! 18.Kxh2 18...Qd6+  & 19...Qxd3-  ഇതാണ്‌ ഭീഷണി

17. f4 Bc7 18. e4 Rac8 19. e5 Bb6+ 20. Kh1

3

20. ...Ng4!

യുദ്ധതന്ത്രത്തിന്റെ തത്ത്വങ്ങൾ തന്നെയാണ്‌ ചെസ്സിലെ ആക്രമണത്തിന്റേയും പ്രമാണങ്ങൾ.

തന്റെ കരുക്കളെയെല്ലാം കോർത്തിണക്കി ശത്രുരാജാവിനുനേരെ കൊണ്ടുവരിക എന്നതാണ്‌ ഈ യുദ്ധതന്ത്രം.

21. Be4

മറ്റ് മാർഗ്ഗങ്ങളുടെ നിരർത്ഥകത തിരിച്ചറിഞ്ഞ റോട്ട് ലെവി പ്രയോഗിക്കുന്ന ഈ പ്രതിരോധരീതിയും വിഫലമായി അവസാനിക്കുന്നു.

“കേട്ട പാട്ടുകൾ മധുരതരം എന്നാൽ കേൾക്കാത്തവ അവയേക്കാൾ മാധുര്യമേറിയത്“ കീറ്റ്സിന്റെ വരികൾ പോലെ കളിക്കപ്പെടാതെ പോകുന്ന കരുനിക്കങ്ങളാണ്‌ പലപ്പോഴും കളിക്കപ്പെടുന്ന നീക്കങ്ങളേക്കാൾ മനോഹരം

താഴെ സൂചിപ്പിച്ച സാദ്ധ്യതകൾ കാണുക:

a). 21.Bxh7+Kxh7 22.Qxg4 Rd2 

b). 21.h3 Qh4 22.Qxg4 Qxg4 23.hxg4Rxd3, ഇതോടെ രണ്ട് മാരകഭീഷണികൾ വൈറ്റിന്‌ നേരിടാൻ പറ്റാത്ത അവസ്ഥ സംജാതമാകും; Rh3 # & ...Rxc3

c). 21.Qxg4 Rxd322.Ne2 Rc2 23.Bc1 g6! ; ബ്ലാക്ക് ...h5 കളിക്കും എന്ന ഭീഷണിയോടെ

d) 21.Ne4 Qh4 22.h3 (22.g3 Qxh2+ 23.Qxh2 Nxh2 -+)   22....Rxd3 23.Qxd3 Bxe424.Qxe4 Qg3 25.hxg4 Qh4+ #

4

21. ... Qh4! 22. g3 

ഇവിടേയും മനോഹരസാദ്ധ്യതകൾ ഒളിഞ്ഞിരിക്കുന്നു:

ബദൽ പ്രതിരോധമായ 22.h3 എന്ന നീക്കത്തെ മറ്റൊരു സുന്ദരമായ ആക്രമണമാർഗ്ഗം തകർത്തുകളയും:

22...Rxc3! 23.Bxc3 

(മറ്റൊന്ന് 23.Qxg4 Rxh3+ 24.Qxh3 Qxh3+ 25.gxh3 Bxe4+26.Kh2 Rd2+ 27.Kg3 Rg2+ 28.Kh4 Bd8+ 29.Kh5 Bg6+ #) 

23...Bxe4+ 24.Qxg4 (24.Qxe4 Qg3 25.hxg4 Qh4+ #) 24...Qxg4 25.hxg4 Rd3  -+ (26...Rh3+ # &  26....Rxc3 എന്ന മാരക ഇരട്ടഭീഷണിയോടെ)

5

22. ... Rxc3!!

ഓവർലോഡ് പേറുന്ന പാവം വൈറ്റ് ക്വീൻ - ഒരേ സമയം e4ലെ ബിഷപ്പിനേയും h3ലെ മേറ്റ് ഭീഷണിയേയും സംരക്ഷിക്കേണ്ട ഇരട്ട ഉത്തരവാദിത്വമാണ്‌ ക്വീൻ വഹിക്കുന്നത്.

23. gxh4

ക്വീൻ ബലി സ്വീകരിക്കാതെ വൈറ്റിന്‌ മറ്റ് പോംവഴികളില്ല:

a). 23.Bxc3 Bxe4+ 24.Qxe4 Qxh2#,

b). 23.Bxb7 23...Rxg3 -+

6

23... Rd2!! 

ക്വീൻ ബലിക്ക് പുറകെ ഗംഭീരമായ റൂക്ക് ബലിയും!:

24. Qxd2

മറ്റ് രക്ഷാമാർഗ്ഗങ്ങളും വിഫലം തന്നെ

a). 24.Qe1 Rxh2#

b)24.Qxg4 Bxe4+ 25.Rf3 Rxf3 26.Qxf3 Bxf3# (26.Qg2 Rf1+! 27.Rxf1 Bxg2#)

c). 24.Rfe1 ( 24.Rae1) Bxe4+ 25.Qxe4 Rxh2#

d). 24.Bxb7 Rxe2 25. Bg2 Rh3 &...Rxh2#

24. ... Bxe4+ 25. Qg2

7

25. .. Rh3!

അവസാനനീക്കവും അതിസുന്ദരം തന്നെ

a). 26. Rf3 Bxf3 27. Rxh2#

b). 26. Rf2 Bxf2 27. Qxe4 Rxh2#

0–1

നല്ല ബിഷപ്പും മോശം ബിഷപ്പും എന്ന കോളത്തില്‍ നല്‍കിയ പ്രശ്‌നോത്തര മല്‍സരത്തിലെ ചെസ്സ് പ്രശ്‌നത്തിന്റെ ശരിയുത്തരം താഴെ നല്‍കുന്നു:

8

 

  1. Ba7!

a). 1. ... Kc6 2. Qd7#

b). 1. ... e6 2. Qd4+ Kc6 3. Qd7#

c). 1. ... e5 2. Ke7 Kc6  3. Qd7#

d). 1. ... e5 2. Ke7 e4  3. Qe6#

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി: ബിജോയ് തോമസ്, ഐടി എന്‍ജിനീയര്‍, ബെംഗളൂരു

പ്രശ്നോത്തരമൽസരം 9

9

ചിത്രം കാണുക. ആദ്യനീക്കം വൈറ്റിന്റേതാണ്‌. ബ്ലാക്കിന്റെ ഏത് നീക്കങ്ങൾക്കെതിരേയും തന്റെ രണ്ടാമത്തെ നീക്കത്തിൽ വൈറ്റ് എതിരാളിക്ക് ചെക്ക്മേറ്റ് നൽകണം.

ശരിയുത്തരം കണ്ടുപിടിച്ചയക്കുക. (നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും)  മത്സരം 16/04/2017 ന് അവസാനിക്കും.

ചെസ്സ് കളിക്കൂ​

 

 

*പ്രൊഫ. എന്‍.ആര്‍ അനില്‍കുമാര്‍

1982 ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസേണില്‍ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. ലോക കറസ്‌പോണ്ടന്‍സ്‌ ചെസ്സ് ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കര്‍ഹനായ പ്രഥമ ഇന്ത്യക്കാരന്‍. ലോക ചെസ്സ് ഫെഡറേഷന്‍ (FIDE) ട്രെയിനര്‍. വിശ്വനാഥന്‍ ആനന്ദ്, ദേശീയ ചാമ്പ്യന്‍മാരായിരുന്ന പ്രവീണ്‍ തിപ്‌സേ, മാനുവല്‍ ആറോണ്‍, ടി.എന്‍. പരമേശ്വരന്‍, നസീര്‍ അലി എന്നിവരെ പരാജയപ്പെടുത്തിയിട്ടുണ്ട്‌. ചെസ്സ് ഒളിമ്പ്യന്‍സ് അക്കാദമി, പൂങ്കുന്നം തൃശൂര്‍