സേനയില്‍ വന്‍ അവസരങ്ങള്‍

കേന്ദ്ര സായുധസേനകളില്‍ 21,000 കോണ്‍സ്റ്റബിള്‍
കരസേനയിലും വ്യോമ സേനയിലും ഒട്ടേറെ അവസരം


സേനകളിലും അര്‍ധ സൈനിക വിഭാഗങ്ങളിലും പുതുവര്‍ഷത്തില്‍ കൂട്ട നിയമനങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്. എസ് എസ് എല്‍ സിമുതല്‍ ബിരുദ തലം വരെയോഗ്യതയും ശാരീരികക്ഷമതയുമുള്ളവര്‍ക്ക് മികച്ച അവസരമാണിത്. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. സി.ഐ.എസ്.എഫ്., ബി.എസ്.എഫ്., സി.ആര്‍.പി.എഫ്.,എസ്.എസ്.ബി., ഐ.ടി.ബി.പി., അസം റൈഫിള്‍സ് എന്നീ അര്‍ധ സൈനിക വിഭാഗങ്ങളില്‍ മാത്രം 21,000 കോണ്‍സ്റ്റബിള്‍മാരുടെ (ജനറല്‍ഡ്യൂട്ടി) 21,000 ഒഴിവുണ്ട്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനാണ് ഈ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത്. എസ് എസ് എല്‍സിയും നിര്‍ദിഷ്ട ശാരീരിക യോഗ്യതയുമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.

ശമ്പളം: 5200-20200 + ഗ്രേഡ് പേ 2000
അപേക്ഷാ ഫീസ്: 50 രൂപ. വനിതകള്‍/എസ്.സി./എസ്.ടി./വിമുക്തഭടന്മാരുടെ മക്കള്‍ എന്നിവര്‍ക്ക് ഫീസില്ല.
എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഈ തസ്തികയിലേക്കുള്ള വിശദമായ വിജ്ഞാപനം www.ssc.nic.in എന്ന വെബ്‌സൈറ്റിലും തൊഴില്‍ വാര്‍ത്തയിലും ഉടന്‍ പ്രസിദ്ധീകരിക്കും.

വ്യോമസേനയില്‍


ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്കുള്ള എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഫ്ലയിങ്, ടെക്‌നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലാണ് അവസരമുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

ഫ്ലയിങ് ബ്രാഞ്ച്
യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ അംഗീകൃത ബിരുദം. പ്ലസ് ടു തലത്തില്‍ കണക്ക്, ഫിസിക്‌സ് എന്നിവ പഠിച്ചിരിക്കണം. അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.ഇ./ ബി.ടെക്.

ടെക്‌നിക്കല്‍ ബ്രാഞ്ച്
യോഗ്യത: എയ്‌റോനോട്ടിക്കല്‍ എഞ്ചിനിയര്‍ (ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ ) 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനിയറിങ് ബിരുദം(നിബന്ധനകള്‍ക്ക് വിധേയം).
ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്(ലോജിസ്റ്റിക്‌സ്, അക്കൗണ്ട്‌സ്, എജ്യുക്കേഷന്‍)

യോഗ്യത: അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ലോജിസ്റ്റിക്‌സ്: 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം/തത്തുല്യ ഡിപ്ലോമ.

അക്കൗണ്ട്‌സ്: 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത കൊമേഴ്‌സ് ബിരുദം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.കോം./സി.എ./ഐ.സി.ഡബ്ല്യു.എ. എജ്യുക്കേഷന്‍: 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം.

എല്ലാ തസ്തികകളിലും നിര്‍ദിഷ്ട ശാരീരിക ക്ഷമത നിര്‍ബന്ധ യോഗ്യതയാണ്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനവരി 8.
www.careerairforce.nic.in
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.