ലയാളികളുടെ ചുണ്ടില്‍ പൂത്തുലഞ്ഞ് നില്‍ക്കുകയാണ് 'പൂമരം' പാട്ട്. ഗിറ്റാറിന്റെ അകമ്പടിയോടെയും അല്ലാതെയും കരോക്കെ ഇട്ടും അണ്‍പ്ലഗ്ഡായും എന്നുവേണ്ട കുട്ടികളും മുതിര്‍ന്നവരും എല്ലാം 'പൂമരം' പാട്ടു പാടുകയാണ്. മലയാളികളുടെ പ്രിയനടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനാകുന്ന പൂമരം ചിത്രത്തിലേതാണ് പാട്ട്. 

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യഗാനത്തിനു തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. കാളിദാസന് ആരാധികമാരുടെ വക ചോര കൊണ്ടെഴുതിയ കത്തുകള്‍ വരെ കിട്ടിത്തുടങ്ങി. പാട്ടിനോടൊപ്പം തന്നെ പാട്ട് എഴുതിയവരും സംഗീതസംവിധായകനും മാധ്യമശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്തു പൂമരം പാട്ട്.

അല്ലാ നിങ്ങളുടെ സ്ഥിതി എന്താണ്‌, പാടി പാടി മടുത്തു തുടങ്ങിയോ 'പൂമരം' പാട്ട്? എന്നാപ്പിന്നെ ഇതൊന്നു കണ്ടുനോക്കൂ. വ്യത്യസ്തമായ ഈണങ്ങളില്‍ 'പൂമരം' പാട്ടുപാടിയിരിക്കുകയാണ് ഈ കോളേജ് വിദ്യാര്‍ത്ഥികള്‍. 

ഇവരുടെ പാട്ട് കേട്ടിട്ട് നിങ്ങള്‍ക്കും 'പൂമരം' പാട്ട് മറ്റൊരീണത്തില്‍ പാടാന്‍ തോന്നുന്നുണ്ടോ! ഉണ്ടെങ്കില്‍ ഒറ്റയ്‌ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ചേര്‍ന്ന് പാടി 9446087655 എന്ന നമ്പറിലൂടെ ഞങ്ങള്‍ക്ക് അയച്ചു തരൂ. തിരഞ്ഞെടുക്കപ്പെട്ട വീഡിയോകള്‍ മാതൃഭൂമി ഡോട്ട് കോമിലൂടെ കാണാം.