കാലികപ്രസക്തി കൊണ്ട് വ്യത്യസ്തമാവുകയാണ് യുദ്ധം വരുന്നു ലോകാവസാനം വരുന്നു എന്ന ഷോര്‍ട്ട് ഫിലിം.

ഇനിയൊരു ലോകമഹായുദ്ധം നടക്കുന്നത് വെള്ളത്തിനു വേണ്ടിയായിരിക്കും എന്ന സന്ദേശമാണ് ഈ ഷോര്‍ട്ട് ഫിലിമും നല്‍കുന്നത്. 

യുദ്ധം വേണമെന്നു മുറവിളി കൂട്ടുന്നവര്‍ക്കൊരു മുന്നറിയിപ്പാണ് ഈ ഷോര്‍ട്ട് ഫിലിം.

അളന്നു മുറിച്ച ഷോട്ടുകളും പക്വതയാര്‍ന്ന അവതരണവും അവതരിപ്പിക്കുന്ന വിഷയത്തിന്റെ ഗൗരവം ഊട്ടിയുറപ്പിക്കുന്നു. 

അനു പ്രൊഡക്ഷന്‍സ് നിര്‍മിച്ചിരിക്കുന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥയും തിരക്കഥയും എഴുതി സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അനുരൂപാണ്.