Gathi short filmനസിന്റെ മൂല്യവും മനുഷ്യന്റെ ഗതികേടും തമ്മിലുള്ള ബന്ധമാണ് 'ഗതി' പറയുന്നത്.

ഒരുവന്റെ ജീവിതത്തിന്റെ ഗതി തീരുമാനിക്കുന്നത് ഇവയുടെ സന്തുലനത്തില്‍ അടിസ്ഥിതമാണെന്ന പറയാതെ പറഞ്ഞു തരുന്നു ഈ ഹ്രസ്വചിത്രം. 

പുരുഷന്റെ മൂല്യച്ചുതിക്കും ഇരയാകേണ്ടി വരുന്നത് സ്ത്രീയാണ് എന്ന ദുരവസ്ഥ പച്ചയായി 'ഗതി'പൊളിച്ചു കാട്ടുന്നു .

ടെക്‌നോപാര്‍ക്കില്‍ നടന്ന ഹ്രസ്വചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച ചിത്രമാണ് 'ഗതി'. മണി നായര്‍ക്കാണ് പുരസ്‌കാരം.

 

മദ്യപാനിയായ ഒരു യുവാവ് ജീവിതത്തിലെ അതിസങ്കീര്‍ണമായ ഒരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനാവുകയും ആ തീരുമാനത്തിന്റെ പരിണിതഫലങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. 

ആര്‍.സി.ബി. തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മണി നായര്‍, അര്‍ജുന്‍ അമ്പാടി, വേണു ഗോപാല്‍ ശര്‍മ എന്നിവരോടൊപ്പം ആര്‍.സി.ബിയും അഭിനയിച്ചിരിക്കുന്നു.സിബിന്‍ ചന്ദ്രനാണ് ക്യാമറ. 

സാഹചര്യം ജീവിതത്തിന്റെ ഗതി മാറ്റിയാലും, നന്മയുടെ മൂല്യം കെടാതെ സൂക്ഷിക്കേണ്ടത് ഏതൊരു വ്യക്തിയുടെയും കടമയാണ് എന്ന് ചിത്രത്തിന്റെ അവസാനം എഴുതിക്കാണിക്കുമ്പോള്‍ ചിത്രം കാണുന്ന ഓരോ പ്രേക്ഷകനിലേക്കും ഒരു സ്വയം മൂല്യനിര്‍ണയത്തിനുള്ള നാമ്പ് ഈ ചിത്രം വിതയ്ക്കുന്നു.