മേട്ടൂര്‍ ഡാം

Posted on: 09 Dec 2011

 

ഉച്ചയോടെയാണ് മേട്ടൂര്‍ഡാമില്‍ എത്തിയത്. അതുകൊണ്ട് തന്നെ ചിത്രങ്ങളിലെല്ലാം കളര്‍ കോണ്‍ട്രാസ്റ്റ് വളരെ കൂടുതലായി കാണാം. ഹൊഗനക്കലിലേക്കുള്ള ചുരത്തില്‍ നിന്ന് ഫോട്ടോ എടുക്കുക വഴി മികച്ച ആംഗിളില്‍ ഡാം കവര്‍ ചെയ്തു. മേട്ടൂര്‍ ഡാമിന്റെ വിവിധ ആംഗിളുകള്‍ക്കൊപ്പം ഒരു പക്ഷിയുടെ ഫോട്ടോ കൂടിയാണ് ഇവിടെ തിരഞ്ഞെടുത്തത്. പക്ഷിനിരീക്ഷണം ഹോബിയാക്കിയവര്‍ക്ക് ഉള്ള പാഠം എന്ന നിലയില്‍. ഫെലിക്‌സിന്റെ ചിത്രം കുത്തനെയുള്ള ഫ്രെയിമിന്റെ വ്യത്യസ്തത കാണിക്കാന്‍ വേണ്ടിയാണ്. മനോജിന്റെ ചിത്രം കോമ്പസിഷന്റെ ഭംഗി വ്യക്തമാക്കി തരുന്നു.


Photo : S L Anand
ഡാമിന്റെ മുകള്‍ഭാഗത്തെ റോഡില്‍ ചലിക്കുന്ന കാറില്‍ നിന്നെടുത്ത ചിത്രം. ഉയര്‍ന്ന ഷട്ടര്‍ സ്പീഡില്‍ മാത്രമേ ഇത്തരം ചിത്രങ്ങള്‍ എടുക്കാവൂ.
Camera-Canon EOS5D mark11
Shutter Speed-1/2000sec
Exposure Program-Shutter priority
F-Stop:f/9.0 J ISO -400
Focal Length-24.0mm
Lens: EF24-70 f/2.8L USM



ഈ രണ്ടു ചിത്രങ്ങള്‍ ശ്രദ്ധിക്കുക. മഹാദേവനും ജെറിയും എടുത്ത ചിത്രങ്ങള്‍. രണ്ടും ഏതാണ്ട് ഒരേ ആംഗിളില്‍ നിന്നെടുത്തതാണ്. ഫോക്കല്‍ ലെങ്തിന്റെ വ്യത്യാസം ശ്രദ്ധിക്കുക മഹാദേവന്റെ ചിത്രം നോര്‍മല്‍ ലെന്‍സിലാണ് എടുത്തിരിക്കുന്നത്(50ാാ). ജെറിയുടെ ചിത്രം 70ാാലും. പുറകിലെ മല ശ്രദ്ധിച്ചാല്‍ വിവിധ തരം ലെന്‍സുകള്‍ ഒരു ചിത്രത്തിന്റെ മാഗ്‌നിഫിക്കേഷനും പെര്‍സ്‌പെക്റ്റീവും എങ്ങിനെ മാറ്റുന്നു എന്നു കാണാം. ആദ്യത്തെ ഫ്രെയിമില്‍ പാലത്തില്‍ വാഹനങ്ങള്‍ ഉള്ളത് ചിത്രത്തിന് മിഴിവേറ്റുന്നു..

Photo : Mahadeva Prasad
Camera-Canon EOS 50D
Shutter Speed-1/3200 sec
Exposure Program-Aperture priority
F-Stop:f/8.0 J ISO -1000
Focal Length-50.0mm


Photo : Jerry
Camera-Canon EOS 40D
Shutter Speed-1/500sec
Exposure Program-Shutter priority
F-Stop:f/8.0
ISO -200
Focal Length-70.0mm


Photo : Dijaraj Nair
പക്ഷികളുടെ ഫോട്ടോ എടുക്കാന്‍ ഏറ്റവും ചുരുങ്ങിയത് 300 ാാ400ാാ ലെന്‍സ് ആവശ്യമാണ്. ഇവയെ ശല്യപ്പെടുത്താതെ ക്ഷമാപൂര്‍വ്വം പടം എടുക്കണം. ബൈനോക്കുലര്‍ കരുതുന്നതും നല്ലതാണ്. ശരീരത്തില്‍ ഇലകളും മറ്റും കെട്ടിവെച്ച് കാടിനുള്ളില്‍ മറ്റൊരു ചെടിയെപോലെ മറഞ്ഞിരുന്ന് പടം എടുക്കുന്നവരും ഉണ്ട്. പെരുമാറ്റത്തിലെ പ്രത്യേകതകള്‍ നോട്ടു ചെയ്യുന്നതും നല്ലതാണ്. ചില പക്ഷികളെ തിരിച്ചറിയാന്‍ അവ ഉപകരിക്കും.
Camera-Canon EOS 400D
Shutter Speed-1/250 sec
F-Stop:f/5.6
ISO -200
Focal Length-300.0mm
Lens:EF70-300mm
f/4-5IS USM


Photo : Manoj Kumar
തെളിഞ്ഞ നീലാകാശം ഈ ചിത്രത്തിന്റെ മനോഹാരിത കൂട്ടുന്നു. ചിത്രത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ആകാശം. നല്ല കോമ്പസിഷന്‍ ആണിത്.
Camera-Canon EOS 40D
Shutter Speed-1/500sec
Exposure Program-Aperture
priority
F-Stop:f/13.0
ISO -400
Focal Length-18.0mm
Lens: 18-200mm

Photo : Felix
ഫ്രെയിം കുത്തനെ കമ്പോസ് ചെയ്യുമ്പോഴുള്ള കാഴ്ചയുടെ
വ്യത്യസ്തത. സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ മാത്രമേ ഇങ്ങനെ
കുത്തനെയുള്ള വിഷന്‍ സാധ്യമാവൂ.
Camera-Canon EOS450D
Shutter Speed-1/320sec
Exposure Program-Manual
F-Stop:f/10.0
ISO -200
Focal Length-90.0mm

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.



Photo Classroom MadhurajAjithJayesh