ട്രാവല്‍ ബ്ലോഗ്‌വാഴ്‌വാന്തോലും ഈരാറ്റിന്‍പുരവും

Text & Photos: K J Siju

 


ഇത് തിര്വോന്തോര്‍ക്ക് വേണ്ടിയാണ്. അല്ലെങ്കില്‍ ഇവിടെ പ്രകൃതിയെ അന്വേഷിച്ചെത്തുന്നവര്‍ക്ക് വേണ്ടി. അധികമാരും കേട്ടുകാണില്ല വാഴ്‌വാന്തോലിനെക്കുറിച്ചും ഈരാറ്റിന്‍പുരത്തേക്കുറിച്ചും. ഒരു വണ്‍ഡേ ട്രിപ്പിനു പറ്റിയ രണ്ടു രസികന്‍ സ്ഥലങ്ങളാണിത്. ഒന്നു പരിചയപ്പെട്ടിട്ടുവരാം എന്താ? യാത്രയ്ക്ക് മുന്‍പ് 'സ്ട്രിക്റ്റ്‌ലി ഫോര്‍ ഇക്കോ പീപ്പിള്‍' എന്ന് നെറ്റിയിലെഴുതി ഒട്ടിച്ചോളു.


വാഴ്‌വാന്തോലിലെ വെള്ളങ്ങള്


അവധിദിന പകല്‍ ചിലവഴിക്കാന്‍ ഒരു സ്ഥലം അന്വേഷിക്കുകയാണോ?. കാടിന്റെ സൗന്ദര്യവും ട്രെക്കിങ്ങിന്റെ രസവും, പൊതിച്ചോറിന്റെ കൂട്ടായ്മയും തണുത്ത വെള്ളത്തിലെ സുഖകരമായ കുളിയും ഒക്കെയായി വാഴ്‌വാന്തോല്‍ എന്ന അനാഘ്രാത കുസുമം സഞ്ചാരികളെ കാത്തിരിക്കുന്നു. മനോഹരമായ വെള്ളച്ചാട്ടമാണിത്. രണ്ട്ïവെള്ളച്ചാട്ടങ്ങള്‍ ഉണ്ടിവിടെ. മുകളിലും താഴെയുമായി. മഴക്കാലം കഴിഞ്ഞുള്ള ആഴ്ച്ചകളാണ്ണുഇവിടം സന്ദര്‍ശിക്കാന്‍ നല്ലത്. മറ്റൊന്നുമല്ല. ചാടാന്‍ വെള്ളം ഇല്ലെങ്കില്‍ പിന്നെ എന്തു ഭംഗി..!

തിരുവനന്തപുരം പൊന്‍മുടി റോഡില്‍ വിതുര കഴിഞ്ഞ് മുമ്പോട്ടു ചെല്ലുമ്പോള്‍ ബോണക്കാട്ടേക്ക് പോകുന്ന വഴിയാണ് വാഴ്‌വാന്തോല്‍ എന്ന വെള്ളച്ചാട്ടത്തിലേക്കുള്ളത്. വിതുരയില്‍ നിന്നും 8 കിലോമീറ്റര്‍ ഉണ്ട് കന്നിത്തടം ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിലേക്ക്. അവിടെ നിന്നും മൂന്നര കിലോമീറ്റര്‍. അതില്‍ ഒരു കിലോമീറ്റര്‍ വണ്ടി പോകും.. ബാക്കി ട്രെക്കിങ്ങ്. ചെക്ക് പോസ്റ്റില്‍ നിന്നും പാസ് എടുത്തു വേണം വാഴ്‌വാന്തോലിലേക്ക് പ്രവേശിക്കാന്‍. ആദിവാസി സെറ്റില്‍മെന്റ് കോളനി ഇവിടെ അടുത്താണ്. പ്രവേശന പാസില്‍ നിന്നുള്ള വരുമാനം ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. 35 രൂപ ഒരാള്‍ക്ക്. 50 രൂപ കാറിനും, 20 രൂപ ഇരുചക്ര വാഹനങ്ങള്‍ക്കും, സ്റ്റില്‍ ക്യാമറക്കു25 രൂപ വേറെയും.

മറ്റു പല വെള്ളച്ചാട്ടങ്ങളെയും അപേക്ഷിച്ച് ഇവിടെ ചുറ്റിലും സ്ഥല സൗകര്യമുണ്ട്്. ഇരിക്കാനും, കിടക്കാനും, കുളിക്കാനും..ഭക്ഷണം കഴിക്കാനും. മലയാളിയുടെ വര്‍ത്തമാനകാല ടൂറിസം താല്‍പ്പര്യമായ മദ്യപാനം തന്നെയാണ് മറ്റെവിടെയും പോലെ ഇവിടെയും ശല്യമാവുന്നത്. ട്രെക്കിങ്ങിന്റെ ആയാസം കൊണ്ടാവാം കുകുടുംബസമേതമുള്ള സന്ദര്‍ശകര്‍ കുകുറവാണ് താനും. എന്നാല്‍ അത്ര കഠിനം ആയ ഒരു ട്രെക് വഴി ഒന്നും അല്ലിത്. ഇടക്ക് ചെറിയ ചില പാറക്കെട്ടുകള്‍ ഉïെന്നൊഴിച്ചാല്‍ മറ്റു വെല്ലുവിളികള്‍ ഒന്നും ഇല്ല എന്നു പറയാം. നെയ്യാറിന്റെ പോഷക നദിയെന്നോ ഉത്ഭവം എന്നോ ഒക്കെ വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. പാറക്കെട്ടുകള്‍ നിറഞ്ഞതാണ് നദിയുടെ ഈ കൈവഴി. വലിയ അപകടം ഉള്ള ഒരുരുവെള്ളച്ചാട്ടം അല്ലെങ്കിലും വഴുക്കുന്ന പാറകളും മറ്റും ശ്രദ്ധയുടേയും സൂക്ഷ്മതയുടേയും ആവശ്യകത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കാണാന്‍ ഭംഗി മുകളിലെ വെള്ളച്ചാട്ടത്തിനാണ്. താഴെ ആഴമുള്ള കുകുഴിയിലേക്ക്ക്കു വന്നുന്നു വീണ്ണു ഒഴുകുന്നു. കുകുളിക്കാന്‍ നല്ലത് താഴത്തെ വെള്ളച്ചാട്ടം ആണ്. അറിയാത്തതു കൊണ്ടാണോ എന്തോ മുകളിലേക്ക് സഞ്ചാരികള്‍ കുറവാണ്. അതോ മദ്യപാനം തുടങ്ങനുള്ള തിരക്കോ..! ഇത്തരം സ്ഥലങ്ങളിലെ മദ്യപാനം നിരോധിക്കാനും നിരുല്‍സാഹ പെടുത്താനും തീവ്രമായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ പുറകെ വരുന്ന സഞ്ചാരികള്‍ക്കായി കരുതി വെച്ചാണ് പല സന്ദര്‍ശകരും ഇവിടെ നിന്നും മടങ്ങിപ്പോകുന്നത്. എക്കോ ടൂറിസം..!!

Go to Pages »
1| 2 |
Vote for this
(0%) (0 Votes)
TAGS:

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/