ട്രാവല്‍ ബ്ലോഗ്‌മൂന്നാറില്‍ നിന്ന് വാല്‍പ്പാറയ്ക്കുള്ള ദൂരം

Text&Photos: Emil isaac

 
മറയാന്‍ പോകുന്ന സൂര്യന്റെ കിരണങ്ങള്‍ അടിച്ചു വാല്‍പ്പാറ മലനിരകള്‍ തിളങ്ങി. അവിടെ നിന്നാല്‍ വാല്‍പ്പാറക്ക് പോകുന്ന ഹെയര്‍പിന്‍ റോഡുകള്‍ ചെറുതായി കാണാം. 6:30 ആയപ്പോള്‍ ഞങ്ങള്‍ വല്‍പ്പാറയ്ക്ക് തിരിച്ചു. അവിടെയും ഉണ്ടൊരു ചെക്ക്‌പോസ്റ്റ്. 20 രൂപ വീണ്ടും പോയി, പോരാത്തതിനു വാഹനം സ്‌റ്റോപ്പ് ചെയ്യരുത്, ഫോട്ടോ എടുക്കരുത് എന്ന താക്കിതും കിട്ടി. അതുകൊണ്ട് വീഡിയോ ഓണ്‍ ചെയ്തുവെച്ചു റോഡ് കുറെ പകര്‍ത്തി. 40 ഹെയര്‍പിന്‍ വളവു പിന്നിടണം മുകളില്‍ എത്തണമെങ്കില്‍. അല്‍പസമയം കഴിഞ്ഞപോള്‍ ഇരുട്ട് പരന്നുതുടങ്ങി. ഏതാണ്ട് 22 ഹൈര്‍പിന്‍ കഴിഞ്ഞപോള്‍ ഒരു ബോര്‍ഡ് കണ്ടു 'ങശേെ ുെൃലമറശിഴ മൃലമ' അതിനുശേഷം പെട്ടന്ന് ഞങ്ങള്‍ കോടമഞ്ഞിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. പിന്നെ റോഡും ആകാശവും ഒരു പോലെ തോന്നി. റോഡിന്റെ സെന്‍റര്‍ ലൈനില്‍ ഉള്ള റിഫ്ലാറിനെ നടുക്കാക്കി ഞങ്ങള്‍ കാര്‍ ഓടിച്ചു. പിന്നെ പിറകില്‍ വന്ന ഒരു ബസിനെ മുന്നില്‍ കയറ്റി വിട്ടു. അതിനു പിറകെ ആയി യാത്ര. സ്ഥിരം ഡ്രൈവര്‍ ആയതുകൊണ്ടോ എന്തോ, ബസ് നല്ല സ്പീഡില്‍ ആണ് പോകുന്നത്. അങ്ങനെ ഞങ്ങള്‍ 8:30 മണിയോടുകൂടി വാല്‍പ്പാറ എത്തി.

കുറെ കേരള വണ്ടികള്‍ കണ്ടപ്പോല്‍ തന്നെ ഒരു ആശ്വാസം. പക്ഷെ ഒരു മലയാളി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചപ്പോള്‍ ആ ആശ്വാസം ഇല്ലാതായി. ഇനി എങ്ങനെ എങ്കിലും ഒരു റൂം ഒപ്പിക്കണം. ചോദിച്ചടതെല്ലാം ഫുള്‍ ആണ് റൂം ഉണ്ടെങ്കില്‍ തന്നെ നല്ല വാടകയും. ഇന്നു രാത്രിയും വണ്ടിയില്‍ത്തന്നെ കിടക്കണമല്ലോ എന്നാലോചിച്ചു നില്‍ക്കുമ്പോള്‍. 1000 രൂപക്ക് ഒരു റൂം കിട്ടി. ഒരു തമിഴന്‍ അധ്യാപകന്റെ അടിപൊളി വീട്. രണ്ടു റൂം 5 പേര്‍ക്ക് സുഖമായി കിടക്കാം 600 രൂപ റൂം വാടക. 400 രൂപ ഇടക്കാരന്റെ കാശ് അതും ഒരു മലയാളി.

രാവിലെ 6 മണി ആയപ്പോള്‍ ഉറക്കമുണര്‍ന്നു, കോച്ചുന്ന തണുപ്പത്ത് ഒരു കുളിയും പാസാക്കി യാത്ര ആരംഭിച്ചു. എന്റെ ലിസ്റ്റില്‍ ഉള്ള ഒരു സ്ഥലത്തേക്കും ഇപ്പോള്‍ പ്രവേശനം ഇല്ല. അതുകൊണ്ട് ബാലാജി അമ്പലം കാണാനായി പോയി. അവിടെ ക്യാമറ അനുവദിക്കില്ല. മാത്രമല്ല കുറെ ദൂരം നടപ്പും, അതിനാല്‍ ആ ശ്രമം ഉപേഷിച്ച് ഞങ്ങള്‍ തിരികെ വാല്‍പ്പാറ എത്തി ഒരു തമിഴ് ഹോട്ടലില്‍ നിന്നു കപ്പികുടിച്ചു. എല്ലാവരുടെയും തീരുമാനപ്രകാരം ഇന്നലെ രാത്രിയില്‍ വന്ന അതേ റോഡില്‍കൂടി ഇന്നു ഒന്നുകൂടി യാത്രചെയ്തു. ആളിയാര്‍ ഡാമിന്റെ അടുത്തു ലോംസ് വ്യൂ പോയിന്റ് വരെ പോയി. 40 ഹെയര്‍പിന്‍ വളവിന്റെ മനോഹാരിത ഇപ്പോള്‍ ആണ് ശരിക്കും ആസ്വദിച്ചത്. അവിടെ നിന്നുള്ള ആളിയാര്‍ ഡാമിന്റെ കാഴ്ച പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. അടുത്ത പോയിന്റ് ആയ ഷോളയാര്‍ ഡാമിലേക്ക് ഞങ്ങള്‍ വണ്ടി തിരിച്ചു. 32 km വന്ന വഴിയെ തിരികെ ഓടണം. അങ്ങോട്ടുപോയപ്പോള്‍ കണ്ട കാട്ടുപന്നി കൂട്ടങ്ങള്‍ റോഡരികില്‍ തന്നെ മേയുന്നുണ്ടായിരുന്നു. ചാലക്കുടി റൂട്ടില്‍ തന്നെ ആണ് ഷോളയാര്‍ ഡാം. അവിടെ കുറച്ചുസമയം ചിലവഴിച്ചു യാത്രതുടര്‍ന്നു.

ഒരു ചെക്ക്‌പോസ്റ്റ് കടന്നു ഷോളയാര്‍ റെയിന്‍ ഫോറസ്റ്റില്‍ എത്തി. എന്റെ ഒരു കൂട്ടുകാരന്‍ പറഞ്ഞതനുസരിച്ച് കുറെ കട്ടുപോത്തിനെയും, ആനയേയും പ്രതീഷിച്ചു. എന്നാല്‍ കുറെ സിംഹവാലന്‍ കുരങ്ങുകള്‍ ആയിരുന്നു ഞങ്ങളെ കാണാന്‍ ഉണ്ടാരുന്നത്. കുറെദൂരം വീതികുറഞ്ഞു പൊട്ടിപ്പൊളിഞ്ഞവഴി. നല്ല ഇരുട്ടുനിറഞ്ഞ വനം. എന്നാല്‍ തുരുതുരെ പോകുന്ന വാഹനങ്ങള്‍ ആ കാടിന്റെ മനോഹരിതക്ക് കോട്ടം വരുത്തുന്നതായി എനിക്ക് തോന്നി. ഏതാണ്ട് 4 മണിയോടുകൂടി ഞങ്ങള്‍ കാടു കടന്നു നാട്ടില്‍ എത്തി. എല്ലാവര്‍ക്കും നല്ല വിശപ്പ്. അധികം ഓടേണ്ടി വന്നില്ല, അപ്പോള്‍ തന്നെ ഒരു ഹോട്ടലിന്റെ ബോര്‍ഡ് കണ്ടു. ചെന്നെത്തിയത് ഒരു വീട്ടില്‍ ആണ്. അവിടെനിന്നു ചോറും കഴിച്ചു വാഴച്ചാല്‍ വന്നു. അപ്പോള്‍ സമയം 5 മണി. 6 മണിവരെയേ ആതിരപ്പിളിയില്‍ പ്രവേശനം ഉള്ളു. അതുകൊണ്ട് വാഴച്ചാല്‍ പെട്ടന്ന് ഓടിപിടിപ്പിച്ചു കണ്ട് ആതിരപ്പിള്ളിയില്‍ എത്തി. ഇതിനു മുന്‍പ് ഞാന്‍ അതിരപ്പിള്ളിയില്‍ വന്നിട്ടുണ്ടെങ്കിലും ഇത്രയധികം വെള്ളം അന്നുണ്ടയിരുന്നില്ല. ഏതായാലും എന്റെ ക്യാമറയിലെ 8ഏആ മെമ്മോറി കാര്‍ഡ്. അതിരപ്പള്ളിയിലെ ലാസ്റ്റ് ഫോട്ടോയോടുകൂടി ഫുള്‍ ആയി. 7 മണി ആയപ്പോള്‍ ചാലക്കുടി എത്തി. ഡിന്നര്‍ കഴിച്ചു. ഫുള്‍ ടാങ്ക് പെട്രോളും അടിച്ചു (ഞ െ1300/, 18.52ഘ, 943 സാ) . അമലിനെ ഗടഞഠഇ സ്റ്റാന്‍ഡില്‍ കൊണ്ടുപോയി വിട്ടു ഞങ്ങള്‍ തലശ്ശേരികും തിരിച്ചു. നീണ്ട യാത്രയുടെ ഷീണം കാരണം ചിക്കു മയക്കത്തിലേക്കു വീണുപോയി. 2 മാ മണിയോടുകൂടി സംഗീതിനെ മുഴിപിലങ്ങട് വീട്ടില്‍ വിട്ടു തിരിച്ചു തലശേരി എത്തിയപ്പോളേക്കും ഉറക്കത്തിന്റെ മാലാഖമാര്‍ എന്നെ മാടിവിളിക്കാന്‍ തുടങ്ങി. ഇനിയുള്ള യാത്ര നല്ലതല്ല എന്ന് എനിക്കും തോന്നി. അതുകൊണ്ട് വണ്ടിക്ക് വിശ്രമം കൊടുത്ത് രാവിലെ 6 മണിവരെ സുഖമായ ഉറക്കം വണ്ടിയില്‍ തന്നെ. ചിക്കു എന്നെ വിളിചില്ലായിരുന്നു എങ്കില്‍ രാവിലെ ആയതു ഞാന്‍ അറിയില്ലായിരുന്നു. അങ്ങനെ 7 മണിയോടുകൂടി വീട്ടില്‍ എത്തി. മൊത്തം 1247 സാ വണ്ടി ഓടി. അമലിനു 1431 രൂപയും ഞങ്ങള്‍ ഒരാള്‍ക് 2226 രൂപയും മൊത്തം ചിലവായി.
Go to Pages »
1 | 2 | 3|
Vote for this
(0%) (0 Votes)
TAGS:
VALPARAI  |  ATHIRAPPALLY  |  MUNNAR  |  ALIYAR 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/