ട്രാവല്‍ ബ്ലോഗ്‌മൂന്നാറില്‍ നിന്ന് വാല്‍പ്പാറയ്ക്കുള്ള ദൂരം

Text&Photos: Emil isaac

 
Day 3
ഇത്ര ദൂരം യാത്രചെയ്ത ക്ഷീണം ആ കട്ടിലില്‍ ഇറക്കി വെച്ചിട്ട് രാവിലെ 5 മണിക്ക് എല്ലാവരും ഉറക്കം ഉണര്‍ന്നു, ഉണര്‍ത്തി. കൊടും തണുപ്പത്ത് ഒരു കുളിയും പാസാക്കി ചെറിയ ഒരു കാപ്പിയും കുടിച്ചു 7 മണിയോടുകൂടി ഇരവികുളം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. ഇന്നലെ രാത്രിയില്‍ വന്ന വഴികളൊക്കെ വളരെ മനോഹരമാണെന്ന് ഇപ്പോളാണ് ഞങ്ങള്‍ക്ക് മനസിലാകുന്നത്. ഗട്ടര്‍ നിറഞ്ഞ വഴിയിലൂടെ യാത്രചെയ്ത് 8 ആയപ്പോള്‍ മൂന്നാര്‍ എത്തി. ഇത്തവണ പ്രഭാത ഭക്ഷണത്തിനു വേറൊരു ഹോട്ടലില്‍ കയറി. മൂന്നറില്‍നിന്നു ഫുള്‍ ടാങ്ക്് പെട്രോളും അടിച്ചു (- 1350km/-, 18.84L, 603 km) എയര്‍ ഫില്ലിങ്ങും ചെയ്തു യാത്ര തുടര്‍ന്നു. 13 km യാത്ര ചെയ്തു ഇരവികുളം എത്തി. 25 രൂപ പാര്‍ക്കിംഗ് ചാര്‍ജ് കൊടുത്ത് വണ്ടി ലോക്ക് ചെയ്തു ഞങ്ങള്‍ ക്യൂവില് നിന്നു. 55 രൂപ ഒരാള്‍ക്ക് വെച്ച് നാലു ടിക്കറ്റ് എടുത്തു ഇരവികുളം നാഷണല്‍ പര്‍ക്കിന്റെ ബസില്‍ കയറി മലയുടെ മുകളിലേക്ക് യാത്ര. വലിയ വളവുകളും, കൊക്കകളും, വെള്ളച്ചാട്ടങ്ങളും ഉള്ള റോഡില്‍, ഹൈവേയില്‍ എന്ന പോലെ ഡ്രൈവര്‍ ബസ് പായിക്കുന്നു. ബസ് ചെന്ന് നിര്‍ത്തുന്ന സ്ഥലത്ത് ചെറിയ ഒരു മ്യുസിയം ഉണ്ട്. പിന്നെ മുകളിലേക്ക് കുറച്ചു നടത്തം. മഞ്ഞുകൊണ്ടു മൂടിയ വഴിയില്‍ തണുത്ത കാറ്റിനെയും മറികടന്നു, ഏറ്റവും മുകളില്‍ എത്തി. ഏതായാലും വെറുതെ മടങ്ങേണ്ടി വന്നില്ല. കുറെ വരയടിന്‍ കൂട്ടങ്ങള്‍ മേഞ്ഞു മേഞ്ഞു അടുത്തേക്ക് വരുന്നു. മഞ്ഞു മാറിയ സമയത്ത് ഒരു നല്ല ഫോട്ടോയും എനിക്ക് കിട്ടി. നമ്മുടെ മലയാളിസ് തനി സ്വഭാവം കാണിച്ചുതുടങ്ങി. ഓരോ ഓരോ വൃത്തികെട്ട ശബ്ദം ഉണ്ടാക്കി അവയെ തിരികെ ഓടിച്ചു.

12 മണി ആയപ്പോളേക്കും ഞങ്ങള്‍ തിരികെ കാറിന്റെ അടുത്തെത്തി മറയൂര്‍ ചിന്നാര്‍ വഴി വാല്‍പ്പാറക്ക് യാത്ര തുടങ്ങി. മറയൂര്‍ റോഡിന്റെ രണ്ടു ഭാഗത്തും ഉള്ള തേയില തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും എന്റെ ക്യാമറയിലെ ക്ലിക്കുകളുടെ എണ്ണം കൂടി. പോകുന്ന വഴിയില്‍ തന്നെ ആണ് ലോക്കോണ്‍ വെള്ളച്ചാട്ടം. ഞാനും സംഗീതും 10 രൂപ ടിക്കറ്റ് ചാര്‍ജ് കൊടുത്ത് അതിന്റെ അടുത്തേക്ക് പോയി മറ്റു രണ്ടുപേര്‍ വണ്ടിയില്‍ തന്നെ വിശ്രമിച്ചു. കുറെ ദുരം യാത്രചെയ്തപ്പോള്‍ ഞങ്ങള്‍ ചന്ദന മരങ്ങളുടെ ഇടയിലേക്ക് പ്രവേശിച്ചു. റോഡിന്റെ രണ്ടുവശത്തും കമ്പിവേലി ഇട്ടു സംരക്ഷിച്ചരിക്കുന്ന ചന്ദന മരങ്ങളുടെ ഇടയിലുടെ കാട്ടുപോത്തുകള്‍ വിലസുന്ന കാഴ്ച അല്‍പസമയം നോക്കി നിന്നുപോയി. കുറച്ചുകൂടി യാത്ര ചെയ്തപ്പോള്‍ ഒരു മലയാളി ഹോട്ടല്‍ കണ്ടു, അവിടെ നിന്നു ഉച്ചയൂണ് കഴിച്ചു യാത്ര തുടര്‍ന്നു. ചിന്നാര്‍ വൈല്‍ഡ് ലൈഫ് ആണ് അടുത്ത പ്രതീക്ഷ. ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞതനുസരിച്ച് ധാരാളം ആനകളും, കാട്ടുപോത്തുകളും കാണപ്പെടുന്ന കൊടുംകാട്. പക്ഷെ അതൊരു വനമാണെന്നു പോലും തോന്നിയില്ല. കുറെ ഉണക്കമാരങ്ങളും, വീതികുറഞ്ഞ വഴിയും. ഒരു മാനിനെ പോലും ഞങ്ങള്‍ കണ്ടില്ല.

അങ്ങനെ കേരള അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റ് എത്തി. അവിടെ വാഹനപരിശോധനക്കായി പുറത്തിറങ്ങിയപ്പോള്‍, ഒരു പറ്റം കുരങ്ങന്മാര്‍ പാഞ്ഞുവന്ന് അതില്‍ ഒരുത്തന്‍ കാറിനുള്ളില്‍ പ്രവേശിച്ചു. ഞങ്ങള്‍ പാവങ്ങള്‍ ആണെന്നുതോന്നിയതുകൊണ്ടോ എന്തോ അവന്മാര്‍ അടുത്ത വണ്ടി ലക്ഷ്യമാക്കി പാഞ്ഞു. പിന്നെ മനുഷ്യന്മാരുടെ ചെക്കിംഗ് വേറെയും. തമിഴ്‌നാട് ചെക്ക്‌പോസ്റ്റില്‍ വെറുതെ 20 രൂപയും ഞങ്ങളോട് വാങ്ങി. തമിഴ്‌നാട്ടില്‍ റോഡ് ഏതാണ്ട് സ്‌ട്രൈറ്റ് ആണ്. പക്ഷെ റോഡ്‌നിറയെ കിണറുപോലുള്ള കുഴികളും. വലതു വശത്തായി അമരാവതി തടാകം (Amaravathi reservoir) കാണാം. കയ്യിലെ റൂട്ട്മാപ് അനുസരിച്ച് കുറിച്ചികൊട്ടയില്‍ ചെന്നു ലെഫ്റ്റ് തിരിഞ്ഞു. കുറെ ചെന്നു റൈറ്റ്ഉം. പിന്നെ കുറെ ദൂരം വിജനമായ സ്‌ട്രെയിറ്റ് റോഡ്. ചുറ്റും കൃഷിയിടങ്ങള്‍. വഴിചോദിക്കാന്‍ പോലും ആരും ഇല്ല. പെട്ടന്ന് രണ്ടു വണ്ടികള്‍ ഞങ്ങളുടെ മുന്‍പില്‍ കയറിപ്പോയി. അവരുടെ പിറകെ ഞങ്ങളും വെച്ചുപിടിപ്പിച്ചു. കുറച്ചുദൂരം ചെന്നു വീണ്ടും ലെഫ്റ്റ്. വീതികൂടിയ നല്ല റോഡ് പെട്ടന്നുതന്നെ ആളിയാര്‍ ഡാം എത്തി സമയം 5:30 pm. ഒരാള്‍ക്ക് 4 രൂപ വെച്ച് നാലു ടിക്കറ്റ് എടുത്തു അവിടെ പ്രവേശിച്ചു.
Go to Pages »
1 | 2| 3 |
Vote for this
(0%) (0 Votes)
TAGS:
VALPARAI  |  ATHIRAPPALLY  |  MUNNAR  |  ALIYAR 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/