ട്രാവല്‍ ബ്ലോഗ്‌



നായും പുലിയും

Text & Photos: Biswajith Roy Chowdari

 

പുലിക്ക് പ്രാണന്‍ കിട്ടിയതിന്റെ സന്തോഷം,
ഫോട്ടോഗ്രാഫര്‍ക്ക് ഒരു ക്ലിക്ക് കിട്ടിയതിന്റെയും...
പട്ടിക്കൂട്ടം പുലിയെ തുരത്തുന്നതിന് സാക്ഷിയായ
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും
എണ്‍വയോണ്‍മെന്റ് മാഗസിന്റെ എഡിറ്ററുമായ
ബിശ്വജിത് റോയ് ചൗധരി തന്റെ അനുഭവങ്ങളിലൂടെ....


പതിനൊന്നു മണിക്കേ ഉഷ്ണമാപിനിയില്‍ 45 ഡിഗ്രി തിളയ്ക്കുന്ന ഒരു വേനല്‍ക്കാലം. കുരങ്ങന്‍മാരുടെ മുന്നറിയിപ്പ് ശബ്ദം കേട്ടു. ഒരു നൂറുവാര പിന്നിട്ടപ്പോഴുണ്ട് വലതുവശത്തെ തടാകക്കരയില്‍ ഒരു കലമാന്റെ മൃതശരീരം ഭക്ഷിച്ചുകൊണ്ടിരിക്കുന്ന എട്ടോളം കാട്ടുപട്ടികള്‍. പങ്കുപറ്റാന്‍ പറന്നുവരുന്ന കഴുകന്‍മാര്‍. എന്റെ ക്യാമറ കണ്‍തുറന്നു. ഒരു ഇരുനൂറു വാര പിന്നിട്ടപ്പോഴാണ് വീണ്ടും കുരങ്ങന്റെ വിളി. കാട്ടുപട്ടിയെ കണ്ടാണ് കുരങ്ങന്‍ മുന്നറിയിപ്പ് തന്നെന്നു കരുതിയ എനിക്ക് ഇതതല്ല കാര്യം എന്നു മനസിലായി . അതിനേക്കാള്‍ വലുതെന്തോ ഉണ്ട്. ഞാനെന്റെ വാഹനം കുരങ്ങന്‍മാരുടെ അടുത്തേക്ക് പിന്നാക്കമെടുത്തു.

അത്ഭുതകരമായിരുന്നു ആ കാഴ്ച്ച. പത്ത് പതിനെട്ടോളം കാട്ടുപട്ടികള്‍ ചേര്‍ന്നൊരു പുള്ളിപ്പുലിയെ തുരത്തുന്നു. മൃഷ്ടാന്നഭോജനവും കഴിഞ്ഞ് തടാകതീരത്ത് വെള്ളം കുടിക്കാനെത്തിയതായിരുന്നു പുള്ളിപ്പുലി. അതിന്റെ വയര്‍ നിറഞ്ഞിരുന്നു. കാട്ടുപട്ടിക്കൂട്ടം അക്രമോത്സുകരായി വരുന്നതു കണ്ട് അസ്ത്രം കണക്കെ ഓടിയ പുലി ഒരു മരത്തില്‍ കയറി രക്ഷപ്പെട്ടു. മനുഷ്യന്‍ തേങ്ങയിടാന്‍ കയറുന്ന പോസില്‍ മരത്തില്‍ അള്ളിപിടിച്ചിരിക്കുന്ന പുള്ളിപുലി. പട്ടികള്‍ കുറച്ചു നേരം മരത്തിനു ചുറ്റും വളഞ്ഞിരുന്നു കുരച്ചു. ഭീതിയോടെ മരത്തില്‍ പിടിമുറുക്കി പുലിയും. കുറച്ചു കഴിഞ്ഞപ്പോള്‍ ഇവന്റെ ശല്യം തീര്‍ന്നെന്ന മട്ടില്‍ പട്ടികള്‍ തിരിച്ചുപോന്നു. തടാകതീരത്തെ കലമാന്റെ ബാക്കി തിന്നാന്‍.

പട്ടികള്‍ കണ്‍വെട്ടത്തു നിന്നു മറയുന്നതു വരെ പുലി ജാഗരൂകനായി നോക്കികൊണ്ടിരുന്നു. ഒടുക്കം എല്ലാം പോയെന്ന് ഉറപ്പാക്കിയപ്പോള്‍ ഇറങ്ങിയോടി അടുത്തുള്ള പാറക്കെട്ടില്‍ അഭയം പ്രാപിച്ചു. അതിന് പ്രാണന്‍ കിട്ടിയ സന്തോഷം. എന്നിലെ ഫോട്ടോഗ്രാഫര്‍ക്ക് നല്ലൊരിര കിട്ടിയതിന്റെയും. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളിലൊന്നാണ് എനിക്കിത്. ഒരു പക്ഷെ ആ പുലിക്കും അങ്ങിനെയായിരിക്കാം..

സത്പുര പര്‍വ്വതനിരകളിലെ കൊടുംകാട്ടിലെ കാഴ്ചയായിരുന്നു അത്. സത്പുര ജൈവവൈവിധ്യങ്ങളുടെ ഒരു കലവറയാണ്. സമുദ്ര നിരപ്പില്‍ നിന്ന് 1352 മീറ്റര്‍ ഉയരത്തിലുള്ള പച്ച്മാടിമലനിരകളില്‍ നിന്ന് തുടങ്ങി മരായ് സമതലങ്ങളിലേക്ക് വരെ വ്യാപിച്ചു കിടക്കുന്ന കടുവാ സംരക്ഷണകേന്ദ്രം. കടുവ മാത്രമല്ല നിരവധി മൃഗങ്ങളും ഉരഗങ്ങളും സസ്യവൈവിധ്യങ്ങളും കൊണ്ട് സമ്പുഷ്ടമാണീ കാനനം. പ്രകൃതി സ്‌നേഹികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടയിടം. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ പ്രത്യേകിച്ചും.




Travel Info
Satpura National Park
Satpura National Park is in the Satpura Range of Hoshangabad Dt. in Madhyapradesh. Estd in-1981. Area: 1427km2. Adjoining Sanctuaries: Pachamarhi & Bori.

How to reach
By Air: Bhopal (195km) connected by regular flights with Delhi, Gwalior, Jabalpur, Indore and Mumbai.
By rail: Pipariya (47km), on the Mumbai-Howrah line via Allahabad, is the most convenient railhead. Park is accessible by train from cities like Delhi, Mumbai, Pune, Hyderabad, Kolkatha, Agra, Varanasi etc.
By road: Satpura National Park is spread over Jabalpur-Bhopal road. Nearest cities are Bhopal (210kms), Jabalpur (250kms) & Chindwara. There are 30 entry gates to Satpura National Park in which important ones can be reached from Sohagpur & Pachmarhi. Madhai entrance gate is about 18kms diversion from Sohagpur towards Sarangpur village. Pachmarhi, the nearby Sanctuary is connected by regular bus services with Bhopal, Hoshangabad, Nagpur, Pipariya and Chhindwara. Taxis are available at Pipariya.

Stay
Hotels in Pachmarhi are not expensive and can be under budget of common man. Special wildlife resorts are not available in Pachmarhi but Madhya Pradesh Tourism Department hotels make you feel as if you are getting the experience of wildlife cottages. Here hotel tariff varies with the tourist season like during Diwali festival (Nov.), New-year time (last-week of Dec.) and in the month of May-June, hotel tariff is higher and same is the case of Government Tourist hotels. In case of private hotels, one should take chance of bargaining on tariff, as rates are negotiable.
Amaltas Ph: 07578-252098
Champak BungalowPh: 252801
Glen ViewPh: 252533, 252445
Hilltop Bungalow Ph: 252846
Hotel Highlands Ph: 252099
Panchvati Ph: 252096
Rock-End Manor (Heritage Hotel) Ph: 252079
Satpura RetreatPh: 252097
Woodland Bunglow (DIB) Ph: 252272

Contact
Regional OfficePh: 252100
Tourist Office (Bus Stand , Pachmarhi) Ph: 252029
Tourist Office (Railway Station, Pipariya) Ph: 223499.
Vote for this
(0%) (0 Votes)
TAGS:

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/