ട്രാവല്‍ ബ്ലോഗ്‌ടെല്ലുറിഡോ മേളയില്‍ കണ്ടതും കേട്ടതും

Text & Photos: ഡോ:ബിജു.

 

സൈറയിലൂടെ ലോകത്തിലെ ഇരുപത്തിനാലോളം ചലചിത്രമേളയില്‍ പങ്കെടുത്ത ഡോ: ബിജു വീട്ടിലേക്കുള്ള വഴിയുമായി ടെല്ലുറിഡേ മേളയില്‍ പോയ അനുഭവം പങ്കുവെക്കുന്നു.

വിമാനം ശക്തമായൊന്ന് ആടിയുലഞ്ഞപ്പോഴാണ് ഞാന്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നത്. ''പേടിക്കണ്ട'' എന്റെ തൊട്ടടുത്തിരുന്ന ഹൂസ്റ്റണ്‍കാരിയായ ക്രിസ് പറഞ്ഞു. ചെറിയ വിമാനമായതുകൊണ്ടാണ് ഇത്രമാത്രം കുലുക്കമുണ്ടാവുന്നത്. കോളറോഡോയിലേക്കുള്ള എല്ലാ വിമാനങ്ങളും തീരെ ചെറുതാണ്. അതുകൊണ്ട് തന്നെ അധികം ഉയരത്തിലല്ല വിമാനങ്ങള്‍ പറക്കുന്നത്. ഞാന്‍ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. ശരിയാണ്. താഴെ ഇരുളില്‍ കോളറോഡോ താഴ്‌വര അവ്യക്തമായി കാണാം. കുറച്ചുനിമിഷങ്ങള്‍ക്കകം കോളറോഡോ താഴ്‌വരയിലെ ഗ്രാന്‍ഡ് ജംഗ്ഷന്‍ എയര്‍പോര്‍ട്ടില്‍ വിമാനം ലാന്റ് ചെയ്യുമെന്നുള്ള പൈലറ്റിന്റെ അറിയിപ്പ് ലഭിച്ചു.
ദുബായിയില്‍ നിന്നും നീണ്ട പതിനാറ് മണിക്കൂറുകള്‍ യാത്ര ചെയ്തതാണ് ഞാന്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വിമാനമിറങ്ങിയത്. രണ്ടരമണിക്കൂറിന് ശേഷം അവിടെ നിന്നും യു.എസ്. എയര്‍വേയ്‌സില്‍ അരിസോണായിലെ ഫീനിക്‌സ് എയര്‍പോര്‍ട്ടിലേക്ക് രണ്ട് മണിക്കൂര്‍ യാത്ര. അവിടെ നിന്നായിരുന്നു കോളറോഡയിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ്. ഫീനിക്‌സ് വിമാനത്താവളത്തില്‍ ഒരു മണിക്കൂര്‍ കാത്തിരിപ്പ് ബോഡിങ് ഗേറ്റിലെത്തിയപ്പോള്‍ യു.എസ്.എയര്‍വെയ്‌സിന്റെ ഒരു സ്‌ററാഫ് അല്‍പം ദൂരെ നിര്‍ത്തിയിരിക്കുന്ന ഒരു ചെറു വിമാനത്തിന് നേരം കൈചൂണ്ടി. വിമാനത്തില്‍ കയറിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഇരുപത്തിയാറ് പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ഒരു ചെറുവിമാനം.
സഹയാത്രിക ക്രിസ് ആണ് കോളിറോഡെയെ പറ്റി പ്രാഥമിക വിവരങ്ങള്‍ തന്നത്. അമേരിക്കയിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നാണ് കോളറോഡോ. ഗ്രാന്‍ഡ്ജംഗ്ഷന്‍, മോണ്‍റോസ് തുടങ്ങിയ എയര്‍പോര്‍ട്ടുകള്‍ തീരെ ചെറുതാണ്. വലിയ വിമാനങ്ങള്‍ അവിടെ ഇറങ്ങാറില്ല. ടെല്ലുറിഡേ വിമാനത്താവളത്തിലാകട്ടെ ചുരുക്കം ചില ചെറിയ വിമാനങ്ങളേ എത്താറുള്ളു. ഫീനിക്‌സില്‍ നിന്നും ഗ്രാന്‍ഡ് ജംഗ്ഷനിലേക്ക് രണ്ട് മണിക്കൂറാണ് യാത്ര. രാത്രി 10.30 ന് ഒരു വലിയ കുലുക്കത്തോടെ വിമാനം ഗ്രാന്‍ഡ്ജംഗ്ഷനിലേക്ക് പറന്നിറങ്ങി.
ഏറെ കാത്തിരുന്നിട്ടും ലഗേജിന്റെ കണ്‍വെയര്‍ ബെല്‍ട്ട് പലവട്ടം കറങ്ങി തിരിഞ്ഞിട്ടും എന്റെ ലഗേജു മാത്രം കാണാനില്ല. അത് മിസായിരിക്കുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ച് ഞാന്‍ ലഗേജ് കളക്ട് ചെയ്ത് റീചെക്കിന്‍ ചെയ്തതാണ്. ലഗേജ് അവിടെയോ ഫീനിക്‌സിലോ നഷ്ടപ്പെട്ടതാവാം. ഇനി എന്തുചെയ്യണം. എന്നെ കാത്ത് വണ്ടി പുറത്തുണ്ട്. അത് തിരിച്ചുപോയാല്‍ വീണ്ടും പ്രശ്‌നമാവും. ഞാന്‍ പുറത്തിറങ്ങി.
പുറത്ത് ടെല്ലുറോയ്ഡ് എക്‌സ്പ്രസ് എന്നെഴുതിയ വാഹനം എന്നെ കാത്തു നില്‍ക്കുന്നു. ഡോ: ബിജു.....? ഞാന്‍ അടുത്തേക്ക് ചെന്നപ്പോള്‍ ഡ്രൈവര്‍ ചോദിച്ചു. ഞാന്‍ തലകുലുക്കി. പിന്നീട് എന്റെ ലഗേജ് മിസായ വിവരം അയാളോട് പറഞ്ഞു. അയാളോടൊപ്പം എയര്‍പോര്‍ട്ടിലേക്ക് തിരികെ ചെന്ന് യു. എസ്. എയര്‍വേയ്‌സിന്റെ ആരെങ്കിലും ഉണ്ടോ എന്നന്യേഷിച്ചു. പക്ഷെ അവസാനത്തെ വിമാനവും വന്നുപോയതുകൊണ്ട് ഉത്തരവാദപ്പെട്ട ഒരാളെപോലും അവിടെയെങ്ങും കാണാന്‍ കഴിഞ്ഞില്ല.
സര്‍ നമുക്കിനി മൂന്നുമണിക്കൂര്‍ ഡ്രൈവുണ്ട്. ഒരു കാര്യം ചെയ്യാം. സാറ് താമസിക്കുന്ന ഹോട്ടലില്‍ ഈ വിവരം അറിയിക്കാം. ലഗേജിന്റെ കാര്യം അവര്‍ ഫോളോഅപ് ചെയ്തുകൊള്ളും. അത് സമ്മതിച്ച് ഞാന്‍ കാറില്‍ കയറി. സമുദ്രനിരപ്പില്‍ നിന്നും 8500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടെല്ലൂറിഡേ എന്ന മൗണ്ടന്‍ഡ വില്ലേജിലേക്ക് മൂന്നുമണിക്കൂര്‍ നീളുന്ന രാത്രിയാത്ര.
മുപ്പത്തിയെട്ടാമത് ടെല്ലുറിഡേ ചലചിത്രമേളയില്‍ പങ്കെടുക്കാനാണ് ഞാനെത്തിയിരിക്കുന്നത്. വീട്ടിലേക്കുള്ള വഴി മേളയില്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ആ ചിത്രത്തെ പ്രതിനിധീകരിച്ചാണ് എനിക്കു ക്ഷണം. ഈ മേളയില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ 24 മണിക്കൂര്‍ മുമ്പ് മാത്രമേ അനൗണ്‍സ് ചെയ്യാറുള്ളു എന്ന ഈ മേളയുടെ ഒരു പ്രത്യേകതയാണ്. ഒരു ഡെലിഗേറ്റ് പാസിന് ആയിരത്തോളം ഡോളറാണ് ചെലവ്. അക്ഷരാര്‍ഥത്തില്‍ ഒരു ചെലവേറിയ മേളയാണിത്. താങ്കള്‍ കാണാന് പോവുന്ന ചിത്രങ്ങളേതൊക്കെയാണെന്നറിയാതെയാണ് പ്രതിനിധികള്‍ പാസെടുക്കേണ്ടത്. പക്ഷെ അവര്‍ക്കൊരു വിശ്വാസമുണ്ട്. ലോകസിനിമയിലെ മികച്ച ചിത്രങ്ങള്‍ ഇവിടെയെത്തുമെന്ന്. ഒരിക്കലും അവര്‍ നിരാശരാകാറില്ല.
Go to Pages »
1| 2 | 3 |
Vote for this
(0%) (0 Votes)
TAGS:

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/