
തിരശ്ശീലയില്‍ തീരുന്നില്ല
Posted on: 08 Sep 2012
Text: Santhosh Kumar Kana

ഞാന്‍ ഒന്നുകൂടി വിശദീകരിച്ചപ്പോള്‍ അദ്ദേഹം ഒരു പഴയ പായ്ക്കറ്റ് തുറന്ന് മുന്നില്‍ വച്ചു. അതാ മോഹന്‍ലാല്‍ ധരിച്ച വസ്ത്രം!! അതേ ഡിസൈന്‍!! എനിക്ക് സന്തോഷം അട്ക്കാനായില്ല. 'ഇതാണോ നിങ്ങളന്വേഷിച്ചത്? ഇത് ബട്ടര്‍ഫ്ലൈ ജാക്കറ്റ്. ഇപ്പോള്‍ ഇതുണ്ടാക്കുന്നില്ല. പത്തിരുപത് വര്‍ഷം മുമ്പുള്ള ഫാഷനാണ്'. ഉടനെ ഞാനത് ധരിച്ചുനോക്കി. ഫാഷന്‍മാത്രമല്ല, അദ്ദേഹത്തിന്റെ പക്കലും അത് ഇരുപത് വര്‍ഷമായി എന്നെനിക്കു മനസ്സിലായി. സ്റ്റോക്കില്‍ 3 ബട്ടര്‍ഫ്ലൈ ജാക്കറ്റ് മാത്രമേ ആ കടയിലുള്ളൂ. മൂന്നും അപ്പോള്‍തന്നെ ഞാന്‍ കൈക്കലാക്കി. അവിചാരിതമായ ഒരു സ്വപ്ന സാക്ഷാത്കാരം! മൂന്നിനെയും അലക്കി കുട്ടപ്പനാക്കിയെടുക്കാന്‍ ഒരു ഡെറ്റോള്‍ ബോട്ടില്‍ മുഴുവന്‍ കൂട്ടുപിടിച്ചു.
സായാഹ്ന യാത്രകളില്‍ ഹോട്ടല്‍ ഗാംഗ്‌ജോംഗിനടുത്തുള്ള തുണിക്കടയിലെ സുഹൃത്ത് 'രൂപക്കു'മായി അല്‍പ്പനേരം ചിലവഴിച്ചപ്പോഴാണ് മറ്റൊരന്വോഷണത്തിന് തിരികൊളുത്തുന്നത്. ഞാന്‍ ധരിച്ച ബട്ടര്‍ഫ്ലൈ ജാക്കറ്റ് കണ്ടയുടന്‍ രൂപക്ക് പറഞ്ഞു യോദ്ധയില്‍ മോഹന്‍ലാല്‍ ധരിച്ച വസ്ത്രമെന്ന്. ഞാന്‍ അതിശയിച്ചുപോയി. ഒരു നേപ്പാളിക്ക് എന്റെ നാടിനെയും, മോഹന്‍ലാലിനേയും അിറയാം.. അവിശ്വസനീയം തന്നെ! രൂപക്ക് കുറച്ചുകാലം ഖത്തറില്‍ ജോലിചെയ്തിരുന്നു. അന്ന് കൂടെയുണ്ടായിരുന്ന മലയാളി സുഹൃത്തുക്കളിലൂടെ കേരളത്തേയും, മലയാള സിനിമയെയും, ഭാഷയെയും അടുത്തറിയാന്‍ അവനു കഴിഞ്ഞു. 'യോദ്ധ'യെ പറ്റി സംസാരിച്ചപ്പോള്‍ 'അക്കോസോട്ടോ'യെപ്പറ്റി ഞാന്‍ ആരാഞ്ഞു. ഏതെങ്കിലും ബുദ്ധിസ്റ്റ് മൊണാസ്റ്ററിയിലെ കുട്ടിയായിരിക്കുമെന്ന് രൂപക്ക് ഉറപ്പിച്ചു പറഞ്ഞു. ആ സിനിമയെ പറ്റി കൂടുതല്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ അതില്‍ ആ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ഒരു കരാട്ടേക്കാരനിലെത്തി. അത് യുബരാജ് ലാമയാണെന്നുമറിഞ്ഞു. ഉടന്‍ ഞാനോര്‍ത്തു, ആ സിനിമ തുടങ്ങുമ്പോള്‍ 'Thanks to Yubaraj Lama' എന്നെഴുതികാണിക്കുന്നുണ്ട്. മോഹന്‍ലാലിനെ ആയുധമുറകള്‍ പഠിപ്പിക്കുന്ന വൃദ്ധന്‍ 'ഗോപാല്‍ ഭൂട്ടാനി'യാണെന്നും രൂപക്ക് വിശദീകരിച്ചു.
വീട്ടിലെത്തി ആദ്യം ചെയ്തത് ഇന്റെര്‍നെറ്റില്‍ യുബരാജ് ലാമയെത്തേടിയതാണ്. ശരിയാണ്, അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് കണ്ടു. അതേ കണ്ണുകള്‍, പക്ഷേ അല്‍പ്പം തടിച്ച മുഖം. നീണ്ടമുടിയില്ല. അദ്ദേഹത്തിന്റെ Facebook Account കണ്ടുപിടിച്ചു. ഒരു ാലമൈഴല അയച്ചു. പെട്ടന്നാണ് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ചിത്രത്തില്‍ ഒരു ചെറുപ്പക്കാരന്റെ ചിത്രം കൂടികണ്ടത്. അത് മകനാണെന്നും, പേര് സിദ്ധാര്‍ത്ഥ് ലാമയാണെന്നും വായിച്ച് മനസ്സിലായി. 'യോദ്ധ'യില്‍ അഭിനയിച്ച കുട്ടിയുടെ പേര് മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് ആണെന്ന് ഞാന്‍ ഓര്‍ത്തെടുത്തു. സിദ്ധാര്‍ത്ഥ് ലാമയുടെ Facebook Account സന്ദര്‍ശിച്ചു. ആ കണ്ണുകള്‍ അക്കോസോട്ടോയുടേത് തന്നെയല്ലേ? എന്റെ സംശയം എന്നെ സത്യമറിയാന്‍ അസ്വസ്ഥനാക്കി. അപ്പോഴാണ് ആ സിനിമയുടെ സംവിധായകന്‍ സംഗീത്ശിവനെ Facebook ല്‍ തേടിയാലോ എന്ന ചിന്ത ഉദിക്കുകയും, അദ്ദേഹത്തെ കണ്ടെത്തുകയും ചെയ്തത്. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തിനെ എന്റെ സംശയം അറിയിച്ചു. അല്‍പ്പനേരത്തിനുള്ളില്‍ എന്റെ സംശയം ശരിവെച്ചുള്ള അദ്ദേഹത്തിന്റെ മറുപടികണ്ടു. കംപ്യൂട്ടറിലെ കീസ് പിയാനോ കീസ് ആയി. പിന്നെ മറ്റൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉച്ചസ്ഥായിലുള്ള സംഗീതം…..
സംഗീത് ശിവന്‍ കൂട്ടിച്ചേര്‍ത്തു - യുബരാജ് ലാമയെയും, സിദ്ധാര്‍ത്ഥിനേയും വര്‍ഷങ്ങളായി ഞാനും അന്വേഷിക്കുകയാണെന്നും ബന്ധപ്പെടാനുള്ള വഴി പറഞ്ഞു കൊടുക്കണമെന്നും. അദ്ദേഹത്തിന്റെ 'യോദ്ധ'യുമായി ബന്ധപ്പെട്ട് എന്റെ ജീവിതത്തില്‍ സംഭവിച്ച മാസ്മരിക സംഭവങ്ങള്‍ വിവരിച്ചു. 'യോദ്ധ' വീടിന്റെ വീഡിയോ link ഉം Butterfly Jacket ധരിച്ച എന്റെ photo യും അയച്ചുകൊടുത്തു. തന്റെ സിനിമയ്ക്ക് ഇത്രയും crazy ആയിട്ടുള്ള ഒരാരാധകനുണ്ടെന്ന് താനറിഞ്ഞില്ലയെന്നദ്ദേഹം സന്തോഷത്തോടെ അറിയിച്ചു. യുബരാജ് ലാമയുടെ വെബ്‌സൈറ്റും മകന്റെ ഫേസ്ബുക്ക് അക്കൗണ്ടും ഞാനയച്ചുകൊടുത്തു. പിറ്റേ ദിവസം Twitterല്‍ സംഗീത് ശിവന്‍ ചിലച്ചു. ഞാന്‍ എന്റെ ബ്‌ളോഗില്‍ 'Eureka….i found Akosoto' എന്നെഴുതി.
വര്‍ഷങ്ങള്‍ക്കു മുമ്പ് തിരശ്ശീലയില്‍ കണ്ട കുട്ടിയുടെ അതേ ലജ്ജയോടെയുള്ള ചിരിയോടെ അവന്‍ പറഞ്ഞു, 'മോഹന്‍ലാല്‍'. അടുത്തമുറിയിലേക്കിരിക്കാന്‍ പറഞ്ഞു. യുബരാജ് ലാമയുടെ ഓഫീസ്മുറി. ചുവരില്‍ പല പ്രമുഖ വ്യക്തികളുടെയും ഫോട്ടോസ്. ഞങ്ങള്‍ മൂന്നുപേരും റൂമിന്റെ വലതുഭാഗത്ത് വച്ച ടേബിളിനുചുറ്റും ഇരുന്നു. തികച്ചും അപ്രതീക്ഷിതമായി യുബരാജ് ലാമ അകത്തുവന്നു. കൂടെ സിദ്ധാര്‍ത്ഥും. 'യോദ്ധ' കാലങ്ങള്‍ ഇരുവരും പങ്കുവെച്ചു, ഫോട്ടോയ്ക്കവേണ്ടി രണ്ടുപേരും നമ്മുടെ കൂടെ നിന്നു. ചായകുടിച്ചു പിരിയിമ്പോള്‍ മനസ്സ് നിറയെ 'യോദ്ധ'യില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കാഠ്മണ്ഡുവിലേക്ക് വരുത്തുന്ന ഒരു അദൃശ്യശക്തിയുടെ സാന്നിധ്യത്തെയാണ് ഞാനോര്‍ത്തത്. എന്നിലൂടെ സഫലമായത് എന്റെ മാത്രമല്ല, പലരുടേയും സ്വപ്നങ്ങളാണ്. എന്നിലൂടെ കൂറേ ആഴ്ച്ചകളായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ ശുഭപര്യവസാനം പോലെ. ആര്‍ക്കറിയാം ആഗ്രഹങ്ങളെ കൈപിടിച്ച് നയിച്ച് ലക്ഷ്യത്തിലേക്കെത്തിക്കുന്ന ആ അദൃശ്യ ശക്തി ഇനി എന്തെല്ലാം വിസ്മയങ്ങളാണ് കരുതി വച്ചിരിക്കുന്നത്?