ECO TOURISM
മണ്‍റോതുരുത്തിന്റെ ഗ്രാമ്യഭംഗികളിലൂടെ കൈത്തോടുകള്‍ കടന്നൊരു തോണിയാത്ര. മറക്കില്ലൊരിക്കലുമത്... കൂര്‍ത്തകൊക്കുമായി കുഞ്ഞോളങ്ങളെ മുറിച്ചൊഴുകുന്ന നീര്‍പക്ഷിയെ പോലെ തോണി മെല്ലെ മെല്ലെ കൈത്തോടുകള്‍ താണ്ടി. കൈ നീട്ടി തൊടാനെത്തുന്ന മരചില്ലകള്‍ വകഞ്ഞുമാറ്റി, ചാഞ്ഞതെങ്ങുകളും ഇരുകരകളിലേയും പച്ചപ്പുകളും ചേര്‍ന്നൊരുക്കുന്ന ..
ADVENTURE
കല്ലടയാറിന്റെയും പൊന്‍മുടിയാറിന്റെയും കരയിലൂടെ, കാട്ടില്‍... കമ്പകമരങ്ങളില്‍ നിന്ന് കാടുമുഴുവന്‍ കിളിയൊച്ചകള്‍ നിറഞ്ഞു. അകലെ മലകളില്‍ നിന്നുതിര്‍ന്നും പാറക്കെട്ടുകളില്‍ വീണുടഞ്ഞും കല്ലടയാറിന്റെ തുള്ളികള്‍ ചിതറുന്നത് ഈ ചൂളം വിളികളില്‍ പൊതിഞ്ഞ് മന്ത്രസ്ഥായിയില്‍ കേള്‍ക്കാം. പച്ചപ്പിന്റെയും കുളിരിന്റെയും ആയിരം കൈകള്‍ നീട്ടി കാട് ..
BIKESAFARI
വര്‍ഷങ്ങള്‍ക്ക് മുമ്പ് പെട്രോള്‍ കുടിയനായ ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ യാത്ര ചെയ്തതിന്റെ തിക്തമായ ഓര്‍മ്മകളാണ് ആദ്യം മനസിലെത്തിയത്. വണ്ടി സുഹൃത്തിന്റേതായിരുന്നു. സ്റ്റാര്‍ട്ടിങ് ട്രബിളുള്ളതിനാല്‍ അതൊരു യാത്രയായിരുന്നില്ല. മല്ലയുദ്ധമായിരുന്നു. ഓഫായാല്‍ പെട്ടു. ആംപിയര്‍ ശരിയാക്കി അടിക്കണം. അല്ലെങ്കില്‍ തിരിച്ചടിക്കും. മെരുക്കിയെടുക്കാന്‍ ..
PILGRIMAGE
ലോകത്തിലെ ഏറ്റവും തിരക്കേറിയ തീര്‍ഥാടന കേന്ദ്രമായ തിരുപ്പതിയിലേക്ക്, ഭക്തവത്സലനായ ബാലാജിയുടെ തിരുമുമ്പിലേക്ക് ഒരു തീര്‍ഥയാത്ര പതിനായിരങ്ങള്‍ ദിനവും വന്നൊഴിയുന്ന പൂര്‍വഘട്ടത്തിലെ സപ്തഗിരിനിരകള്‍ക്ക് ഏകാന്തമായ ഗാംഭീര്യമാണ് മുഖമുദ്ര. അനന്തമായ കാലത്തെ പ്രതിനിധീകരിക്കുന്ന ഏഴു ശിരസ്സുകളുള്ള ശേഷനാഗത്തിന്റെ ഗഹനത. ആ ഗിരിശിരസ്സുകളിലെ ..
CUISINE
ചോക്കലേറ്റുകളുടെ മധുരമുള്ള സ്വിസ്സ് കാഴ്ചകള്‍ എസ്‌കിമോകളുടെ ഇഗ്ലൂ പോലൊരു വീട്. മഞ്ഞിനു പകരം മില്‍ക്ക്‌ചോക്ലേറ്റ്. വാതിലുകളും ജനലുകളും ഡാര്‍ക്ക് ചോക്ലേറ്റു കൊണ്ട്. ഇടയ്ക്കിടെ അലങ്കാരത്തിനായി ജെംസ് മുട്ടായികള്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ഏറ്റവും വലിയ ഒരു ഫാന്‍റസി (അതോ സ്വപ്‌നമൊ) ആയിരുന്നു അത്. അതിന്റെ അവശിഷ്ടങ്ങള്‍ ..
OFFTRACK
''തികിത തത്തക തികിത തത്തക തികിത തത്തക താരോ... ഒ... ഓ... തികിത തക തക തികിത തക തക തികിത തെയ്യം താരോ... ... തെയ്താര തെയ്താ. വെള്ളിമാമല കാത്തു വാണരുളും... വള്ളോന്റെ കയ്യില്‍ പുള്ളിമാന്മാഴു ശൂലവും തുടിയും...തെയ്താര...'' തീച്ചൂട്ടുകളും പന്തങ്ങളും പകരുന്ന വെളിച്ചത്തില്‍ തപ്പും കൈമണിയും ചെണ്ടയുമേകുന്ന പശ്ചാത്തലമേളത്തില്‍ തുള്ളിയുറഞ്ഞാടിയെത്തുന്ന ..